ഫൂ ……
വീരാംഗനകളും ആണത്തമുള്ളവരും വസിക്കുന്ന നാടല്ലേ കേരളം? ഒരു മുഖ്യമന്ത്രിയുടെ വങ്കത്തം കാണുമ്പോൾ മലയാളിയുടെ തല കുമ്പിട്ടുപോകുന്നു. ജനങ്ങൾ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ജനങ്ങളെയും മാനിക്കുന്ന കേരളം ഇനി നമുക്ക് വേണ്ടേ?
Read More.കാഴ്ചപ്പാട്
| ലക്കം 130 | 2023 മാർച്ച് 01-15 |
ജി ശക്തിധരൻ 17 – 03 .2023 “സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നമ്മുടെ നാട് പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു.എവിടെയോവെച്ച് സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ് ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ
Read More.(എന്റെ എഫ് ബി പോസ്റ്റുകൾ ഇന്ന് മുതൽ ബ്ലോക്ക് ചെയ്തിരിക്കുന്നത് കൊണ്ട് ഇനി എന്റെ പോസ്റ്റുകൾ janashakthionline.in ലും whatsapp ലും മാത്രമേ ലഭ്യമാകൂ .സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.) കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ രണ്ട് സിപിഎം എം എൽ എ മാരെ
Read More.ഇപ്പോൾ നാം കാണുന്ന കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആയിരുന്നില്ല തമ്പാന്നൂരിൽ എഴുപതുകളുടെ തുടക്കത്തിൽ.ഇപ്പോൾ താലൂക്ക് ആസ്ഥാനങ്ങളിൽ കാണുന്നതരത്തിലുള്ള പത്രാസോ പകിട്ടോ ഒന്നും ഇല്ലാത്ത ഒരു ബസ് സ്റ്റാൻഡ്. പ്രധാന കവാടത്തിൽ ഇപ്പോൾ മൂത്രപ്പുര സ്ഥിതിചെയ്യുന്ന മൂലയിൽ
Read More.പശ്ചിമ ബംഗാളിലെ മുൻ മുഖ്യന്ത്രി ജ്യോതിബസുവിന്, തന്നെയും തന്റെ മന്ത്രിസഭയെയും അപകീർത്തിപ്പെടുത്തുന്ന വാർത്ത ആരെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌താൽ അത് ചെയ്യുന്നവർക്കെതിരെ കയ്യോടെ കോടതിയിൽ പോയി അതിന് നഷ്ടപരിഹാരം തേടാമായിരുന്നു. അതിൽ ഒരു തെറ്റുമില്ല. സർക്കാരോ പാർട്ടിയോ അതിന് വിലങ്ങുതടി ആയിട്ടില്ല.
Read More.ജി ശക്തിധരൻ മാർച്ച് 10 2023 സ്വപ്ന സുരേഷ് ഏറ്റവും ഒടുവിൽ പൊട്ടിച്ച ബോംബ് ചീറ്റിയോ ഏശിയോ എന്നത് കാലം തെളിയിക്കുമായിരിക്കാം. ചിലപ്പോൾ പാർട്ടി ശൈലി അനുസരിച്ചു , ഈ ബോംബ് പൊട്ടിക്കുമ്പോൾ ഉണ്ടായിരിക്കുന്നതിനേക്കാൾ കൂടുതൽ സ്വാധീനം സിപിഎമ്മിന് ഇപ്പോൾ ഉണ്ടായിട്ടുണ്ട്
Read More.ജി ശക്തിധരൻ 08-03- 2023 കമ്യുണിസ്റ്റ് ഭരണം സംശുദ്ധമായിരിക്കുമെന്ന് എക്കാലത്തും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു .രാഷ്ട്രീയ സംശുദ്ധിയുള്ള തീരുമാനങ്ങളേ ആ ഭരണം കൈക്കൊള്ളൂ എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസം ഇപ്പോഴില്ല എന്ന് പറയുമ്പോൾ ആരും ആദ്യം വിരൽചൂണ്ടുന്നത് ഇന്നത്തെ
Read More.ബംഗാളിലെ സഖാക്കള്‍ക്ക് പറ്റിയ വീഴ്ച നമുക്കു സംഭവിയ്ക്കില്ല. ബംഗാളിലെ സഖാക്കള്‍ അധികാരം കൊണ്ടു തൃപ്തിയടഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ അഴിമതിയെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ വളര്‍ത്താന്‍ അവര്‍ മറന്നുപോയി. പക്ഷെ, നമ്മള്‍, കേരളത്തിലെ സഖാക്കള്‍ അധികാരവും അഴിമതിയും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മുമ്പേ മനസിലാക്കിയിരുന്നു.
Read More.കീടഫാസിസ്റ്റ് ഒരു പൂന്തോട്ട ഭരണാധികാരിയെപ്പോലെയാണ്. സമഗ്രാധിപത്യഭരണകൂടങ്ങളെ സാമൂഹ്യ ശാസ്ത്രജ്ഞനായ സിഗ്മന്റ് ബോമാന്‍’ ‘പൂന്തോട്ടഭരണകൂടങ്ങള്‍’ (Gardening States) (Modernity and Ambivalence, 1991) എന്നു നിര്‍വചിക്കുന്നു. കളകളെയും പാഴ്‌ച്ചെടികളെയും അപ്പാടെ പറിച്ചുനീക്കി അധികാരിക്കിഷ്ടമായ ചെടികളെമാത്രം പരിപാലിക്കുന്ന പദ്ധതിയാണിത്.
Read More.കേരളരാഷ്ട്രീയം ഒരു ഗ്ലാഡിയേറ്ററുടെ യുദ്ധഭൂമിയും മലയാളികള്‍ കാഴ്ചപ്പറ്റങ്ങളുമാവുകയാണോ? കീടഫാസിസ്റ്റിന്റെ എതിരാളികള്‍ ചിലപ്പോള്‍ മനുഷ്യരാകാം! ചിലപ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളും മാതൃ-ശിശു സംരക്ഷണകേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റികളുമാകാം! ചിലപ്പോള്‍, പിഞ്ചുകുഞ്ഞുങ്ങള്‍വരെയാകാം! മൂന്നുദിവസം പ്രായമായ, കണ്ണുചിമ്മിയിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ ജാതിദുരഭിമാനത്തിന്റെ പേരില്‍ തട്ടിയെടുത്ത് കടത്തിയത് കീടഫാസിസ്റ്റ് ചെയര്‍മാനായ ശിശുക്ഷേമസമിതിയാണ്.
Read More.1998-ലാണ് ഈ കീട ഫാസിസ്റ്റ് ഉപജാപജാലവിദ്യയാല്‍, സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. അത് ഒരു കീടഫാസിസ്റ്റിന്റെ ഔപചാരിക ജന്മം മാത്രമായിരുന്നു. ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളെപ്പോലെ കരാളഗാംഭീര്യവും ആശയാദര്‍ശമൂല്യഗരിമയും സൃഷ്ടിക്കാനുള്ള ബൗദ്ധികശേഷിയില്ലാത്ത ഒരു ശുഷ്‌കവ്യക്തിയ്ക്ക് ‘കീടഫാസിസ്റ്റു’ സിംഹാസനത്തിന്റെ ആരൂഢങ്ങളുറപ്പിക്കാന്‍ എങ്ങനെ കഴിയും? അതിനുള്ളമാര്‍ഗം നരബലിയാണ്! നിസ്സാരരുടെ ചോര പോരാ, അതിന്. നിര്‍ഭയനും നിസ്വാര്‍ത്ഥനും സത്യസന്ധനുമായ ഒരു ‘കുലംകുത്തി’ തന്നെയായിരിക്കണം ലക്ഷണമൊത്ത ബലിമൃഗം.
Read More.കൊറോണ കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഗള്‍ഫിലുള്ള പ്രവാസികള്‍ ആണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. 25 ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫില്‍ ഉണ്ടെന്നാണ് കണക്ക്. യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും കുവൈത്തിലും ഒമാനിലും എല്ലാം കൂടി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കയ്യില്‍ കണക്കുകള്‍ ലഭ്യമല്ല. നിയമപ്രകാരം ജോലി ചെയ്യുന്നവരും നിയമവിരുദ്ധമായി അവിടെ പണിയെടുത്ത് കഴിയുന്നവരും ലക്ഷങ്ങളാണ്. ഗള്‍ഫ് മേഖലയില്‍ പെട്രോള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയും കേരളവും ആയി അറബികള്‍ക്ക് പ്രത്യേക ബന്ധമുണ്ട്.
Read More.കേരളത്തിന്‍റെ ചരിത്രം വീരരാജ ചരിതങ്ങളില്‍ നിന്നും മോചനം നേടുന്നത് ജാതിവിരുദ്ധ നവോത്ഥാനത്തോടെയാണ്. ജാതിയില്‍ താണവര്‍ ആര്‍ജിച്ച വിവേകവും വിജ്ഞാനവും വിമോചനവുമാണതിന്‍റെ ഉള്ളടക്കം.അതിനായുള്ള ദീര്‍ഘസമരങ്ങളും സഹനങ്ങളും പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ സജീവമാണ്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ മതം മാറ്റങ്ങളും അതിനായുള്ള വിദ്യാഭ്യാസ സാര്‍വത്രികതയുമൊക്കെ കേരളത്തില്‍ സംഭവിച്ചു. അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്‍റെയുമൊക്കെ പരിശ്രമങ്ങളും ഈ വിദ്യാഭ്യാസ സാര്‍വത്രികതയുടെ ആദ്യകിരണങ്ങള്‍ നമുക്ക് നല്‍കി.
Read More.കോവിഡ് 19 വൈറസ് വ്യാപനം വല്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജ്യം നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുകളയുന്നത്. രോഗപ്രതിരോധത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ജനങ്ങളുടെ ചുമലിലേക്ക് മാറ്റി കൈകഴുകി കൈയ്യൊഴിയുകയാണിവിടെ ഭരണകൂടങ്ങള്‍. സ്വാതന്ത്ര്യകാലഘട്ടത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനത്തിന്‍റെ പേരില്‍ മാത്രമല്ല നൂറ്റാണ്ടിനുമുമ്പ് വന്ന സ്പാനിഷ് ഫ്ളൂവിന് സമാനമായി ഏറ്റവും രോഗബാധയുണ്ടായ രാജ്യം എന്ന പേരില്‍ കൂടി ഇന്ത്യയെ ചരിത്രം അടയാളപ്പെടുത്തുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
Read More.കൊവിഡ്-19 മൂലം രാജ്യത്താകെ ഉടലെടുത്ത ഗുരുതരമായ ആശങ്കയുടെ പശ്ചാത്തലത്തിലാണല്ലോ 2020 മെയ് 12ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം ‘സ്വാശ്രയത്വം’ കൈവരിക്കുക എന്നതാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഇതിലേക്ക് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ ലക്ഷ്യം പുത്തനായ ഒന്നല്ല.
Read More.പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16 സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് മനുഷ്യരാശി കടന്നു പോകുന്നത്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ ഗ്രസിച്ച “ബ്ലാക്ക് ഡെത്തിനു” ശേഷം ഒരു പക്ഷെ മാനവരാശി ഏറ്റവും
Read More.കഥയും പാട്ടും വരയും അഭിനയവും ഇഴുകി ചേര്‍ന്ന് കോഴിക്കോട് മുടവടത്തൂര്‍ വി വി എല്‍ പി സ്കൂളിലെ സായിശ്വേതയുടെ ക്ലാസ്സ് ഹിറ്റായി. ഫസ്റ്റ് ബെല്‍ ഹിറ്റില്‍ മാധ്യമങ്ങള്‍ മയങ്ങി. ഓണ്‍ലൈനില്‍ ആഘോഷങ്ങള്‍ പൂത്തിരിയായി കത്തിജ്ജ്വലിച്ചപ്പോള്‍ ഫസ്റ്റ് ബെല്‍ കേള്‍ക്കാതെയും അറിയാതെയും അനേകര്‍ അനാഥരായി അലഞ്ഞു.
Read More.ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി വിജയന്‍ മാഷെ കുറിച്ച് സംസാരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന څഎം എന്‍ വിജയന്‍ ഫൗണ്ടേഷന്‍’ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കുകയാണ്. വിഷയം:
Read More.ജൂണ്‍ എട്ടിന് എം എന്‍ വിജയന്‍റെ നവതി ആഘോഷത്തോടനുബന്ധിച്ചു കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എന്‍ വിജയന്‍ ഫൗണ്ടേഷന്‍ സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണത്തില്‍ പി എന്‍ ഗോപികൃഷ്ണനും സംസാരിച്ചിരുന്നു. ഇരു പ്രഭാഷണങ്ങളും സൂം പ്ലാറ്റ് ഫോം വഴിയാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ എത്തിയത്.
Read More.വിദേശത്തുനിന്നുനാട്ടിലേയ്ക്ക്തിരിച്ചെത്തിയ മൂവായിരത്തിൽപരം പേർ പ്രധാനമായും താമസിക്കുന്ന ഒഡിഷയിലെ നാല്ജില്ലകളിലും എട്ടു നഗരകേന്ദ്രങ്ങളിലും മാർച്ച് 21 മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കേരളവും ഇന്ത്യയും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്മുൻപായിരുന്നു ഇത്.
Read More.“ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാന്‍
ഭരണകൂടം നിശ്ചയിച്ചപ്പോള്‍ അതിന്നെതിരു നിന്ന
ശമ്പളക്കാരുടെ വര്‍ഗം മനുഷ്യര്‍ സ്വമേധയാ
ഉദാരമതികളാകാനിടയില്ലെന്നതിനു തെളിവാണ്.
അതിനെതിരായി നിയമമുണ്ടാക്കുവാന്‍ സന്നദ്ധമായ
കേരള ഭരണകൂടം അഭിനന്ദനമര്‍ഹിക്കുന്നു.”
25 ദശലക്ഷം തൊഴിലാളികളാണ് ലോകമാകെ മാർച്ച് ആദ്യ ആദ്യവാരത്തിലെ കണക്കുകളനുസരിച്ച് പണിയില്ലാതായത്. കൊവിഡ് പ്രത്യാഘാതങ്ങളുടെ ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനങ്ങളില്‍ നിന്നുള്ള ഒരു ഏകദേശ കണക്കാണിത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ പെടുന്നത്.
Read More.നഗരത്തിരക്കില്‍ നിന്നുയര്‍ന്നു നില്ക്കുന്ന ഒരു അപാര്‍ട്ടുമെന്റിലെ പതിനാലാം നിലയിലുള്ള ഫ് ളാറ്റില്‍ നഗ്നയും നിരാലംബയുമായ നിരാമയ എന്ന സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി എത്രയും സാധാരണമായ അവരുടെ ജീവിതം അനുഭവിച്ചു വരുന്നു.
ഇതാ, ഒരു ദിവസത്തെ തിരക്കുകള്‍ക്കു ശേഷം ലിഫ്റ്റിലേറി നഗരജീവികള്‍ക്ക് സാധാരണമായ തിരക്കോടെ നിരാമയ പതിനാല് എന്ന അക്കത്തില്‍ വിരലമര്‍ത്തുന്നു. പതിനാലാം നിലയിലെത്തിയ അവള്‍ 14 ഉ എന്ന ഫ്‌ളാറ്റിലേക്ക് തികച്ചും യാന്ത്രികമായി, ‘എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍’ എന്ന് ഉദീരണം ചെയ്തുകൊണ്ട് നടന്നുപോകുന്നു.
നട്ടെല്ലുള്ള ചലച്ചിത്രപ്രവർത്തകർ ഇവിടെ ഉണ്ടെന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ നമുക്കിന്ന് ഒരു പ്രകാശ് ബാരെ കൂടി ഉണ്ട്. മലയാള സിനിമാ/നാടക പ്രവർത്തകനാണ് പ്രകാശ് ബാരെ. സൂഫി പറഞ്ഞ കഥ എന്ന സിനിമയുടെ നിർമ്മാതാവും പ്രധാനനടനും. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു.(അഭിനയിച്ച ചിത്രങ്ങൾ 1
Read More. “ഇന്നലെ തെറ്റ് ചെയ്തവരെ തോല്‍പ്പിച്ച്
ഇന്നുള്ളവരെ ഭരണത്തില്‍ കൊണ്ട് വന്നത് തെറ്റ് ആവര്‍ത്തിക്കാനല്ല.
മാത്രവുമല്ല രണ്ട് പേരും ചെയ്യുന്ന തെറ്റിന്‍റെ ഫലങ്ങളും
അനുഭവിക്കേണ്ടത് ഞങ്ങള്‍ എന്ന ജനം ആണ്.”
“എണ്ണ വില തകര്‍ച്ച എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള
യു എസ് നേയും ഗുരുതരമായി ബാധിക്കാതിരിക്കില്ല.
ഇതിന്‍റെ ആഹ്വാനം പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മൊത്തത്തിലും,
ഇന്ത്യയെ പ്രത്യേകമായും ബാധിക്കുമെന്നത് ഉറപ്പാണ്.”
“സ്റ്റാലിനെയും അദ്ദേഹത്തിന്‍റെ തത്വസംഹിതകളെയും സോവിയറ്റ്നാട്ടില്‍പ്പോലും വിമര്‍ശനത്തിന് വിധേയമാക്കുന്ന കാലത്തു കേരളത്തില്‍ അങ്ങനെയൊരു പൊളിച്ചെഴുത്തു നടക്കുകയുണ്ടായില്ല.”
Read More.“ലഖ്നൗവിലെ കാഴ്ചകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഗോമതി നദീതീരത്ത് ഏഴു ബില്യണ്‍ ഇന്ത്യന്‍ രൂപ ചെലവഴിച്ച് മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ കാട് കാണണം. അതിലെ ആനകളെ കാണണം. 2008 ല്‍ പണി പൂര്‍ത്തിയായ അംബേദ്കര്‍ ഗാര്‍ഡനില്‍ മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ ശില്പങ്ങള്‍ ആനയുടെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ ആശുപത്രികളില്‍ മരിക്കുന്ന നാട്ടിലാണ് ഈ ആനച്ചന്തം തലയാട്ടി നില്‍ക്കുന്നത്.”
Read More.
Recent Comments