ദിലീപ് ചില്ലറക്കാരനല്ല അതുകൊണ്ട് ഭയക്കണം
നട്ടെല്ലുള്ള ചലച്ചിത്രപ്രവർത്തകർ ഇവിടെ ഉണ്ടെന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ നമുക്കിന്ന് ഒരു പ്രകാശ് ബാരെ കൂടി ഉണ്ട്. മലയാള സിനിമാ/നാടക പ്രവർത്തകനാണ് പ്രകാശ് ബാരെ. സൂഫി പറഞ്ഞ കഥ എന്ന സിനിമയുടെ നിർമ്മാതാവും പ്രധാനനടനും. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു.(അഭിനയിച്ച ചിത്രങ്ങൾ 1 സൂഫി പറഞ്ഞ കഥ. 2 ജാനകി3 അകം4 അരികെ5 പ്രഭുവിൻറെ മക്കൾ6 ഫ്രൈഡേ7 ഇവൻ മേഘരൂപൻ8 ഇത്ര മാത്രം9 പപ്പീലിയോ ബുദ്ധ കുക്കില്യാർ10 നയന11 ഒരു ഇന്ത്യൻ പ്രണയകഥ12 ഷട്ടർ (മറാത്തി)13 ഒരാൾപ്പൊക്കം14 മഴനീർത്തുള്ളികൾ15 വലിയ ചിറകുള്ള പക്ഷികൾ16 ജലം17 രംഗോളു (കന്നഡ)
18 ബ്രൌൺ നേഷൻ (ഇംഗ്ലീഷ് സിറ്റ്കോം)19 ഇവിടെറോക്ക് സ്റ്റാർ 20 ഒസ്യത്ത് 21 ടിയാൻ 22 കാറ്റ് വിതച്ചവർ 22 എന്ന് മമ്മാലി എന്ന ഇന്ത്യാക്കാരൻ 23 ശുക്രദശ (കന്നഡ). സിലിക്കൺ മീഡിയയുടെ ‘ഗോദോയെ കാത്ത്’ എന്ന നാടകവും ശ്രദ്ധേയമാണ്.)
ജനശക്തിക്ക് അനുവദിച്ച സുദീർഘ അഭിമുഖത്തിൽ നിന്ന് . പ്രകാശ് ബാരെയുടെ സുദൃഢ വാക്കുകൾ കാണുക:
” ദിലീപ് ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽ, അയാൾക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതു കൊണ്ട് നഷ്ടങ്ങളുണ്ടായേക്കാം എന്ന് കണക്കു കൂട്ടുന്നവർ സിനിമയിൽ ധാരാളമുണ്ട്. ഇവിടെ കുറ്റാരോപിതനായിരിക്കുന്നയാൾ ചില്ലറക്കാരനല്ല. അഭിനയരംഗത്ത് മാത്രമല്ല, സിനിമ നിർമ്മാണവും വിതരണവും തീയേറ്ററുകളും ഒക്കെയുള്ള, സിനിമയോട് ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിർണ്ണായക സ്വാധീനമുള്ള, അതിനുതക്ക അധികാരവും അധികാരധാർഷ്ട്യവും ഉള്ളയൊരാളാണ് അത്. സിനിമ കൊണ്ട് ജീവിക്കുന്നവർക്ക് അവിടെയൊരു തെരഞ്ഞെടുപ്പ് അത്ര എളുപ്പമല്ല. സത്യത്തിനും നീതിക്കും വേണ്ടി പോരാടുക എന്നൊക്കെ പറയുന്നത് വളരെ കാൽപ്പനികമായ ഒരു കാര്യമാണ്. ആകെയുള്ള ഉപജീവനമാർഗ്ഗത്തെ ഇല്ലാതാക്കി ഒരു നിലപാടെടുക്കാൻ അപ്പോൾ എല്ലാവർക്കും കഴിയില്ല. തന്റെ തൊഴിലിന് സംരക്ഷണം തരാൻ സാധിക്കാത്ത ഈ വ്യവസ്ഥയിൽ, പ്രായോഗികമായ ഒരു നിലപാടേ ഒരാൾക്ക് സ്വീകരിക്കാനാകൂ. ………..”
“അതെ, അവൾ ‘അതിജീവിത’ യാണ്. ഞാനും അങ്ങനെ തന്നെയാണ് പറയേണ്ടത്. ‘അതിജീവിത’ തീർച്ചയായും നമ്മളെയെല്ലാം ഞെട്ടിക്കുന്നുണ്ട്. ‘എന്നെ ഇരയെന്ന് വിളിക്കേണ്ട. പേര് തന്നെ വിളിച്ചോള്ളൂ. ഞാൻ അതിജീവിതയാണ്’, അഞ്ചു വർഷം കൊണ്ടാണെങ്കിലും, അങ്ങനെയൊരു പ്രസ്താവന പരസ്യമായി നടത്താൻ കഴിയുന്ന രീതിയിൽ അവർ പരിവർത്തനപ്പെട്ടു. ഈ പോരാട്ടം തനിക്കുവേണ്ടി മാത്രമല്ലെന്നും ഇനി വരാനുള്ള എത്രയോ പേർക്കുകൂടി വേണ്ടിയാണെന്നും ഉള്ള ‘അതിജീവിതടെ നിലപാട് അതുകൊണ്ടുതന്നെ വളരെയധികം ശ്ലാഘനീയമാണ്. ……….”
“മോഹൻലാലിനെ ആദ്യമൊക്കെ നമ്മുക്ക് പേര് വിളിച്ചാൽ മതിയായിരുന്നു. പിന്നീടത് ലാലേട്ടനായി. ഇന്ന് ടിവി ചർച്ചകളിൽ പോലും ‘ലാൽ സർ’ എന്നേ പറയാറുള്ളൂ. അതൊന്നും ബഹുമാനം കൊണ്ടല്ല. ഒരു കൃത്രിമ അധികാരസ്ഥാനം ആരാധനയുടെ പേരിൽ ഇവിടെ സൃഷ്ടിച്ചെടുക്കുകയാണ്. കാരണം അവരുടെ കഥാപാത്രങ്ങൾ നമ്മുക്ക് എപ്പോഴും പ്രിയങ്കരമാണ്. അതൊരു പ്രശസ്തി ഉണ്ടാക്കുന്നു. അതാണവർ മുതലെടുക്കുന്നത്. വർഷങ്ങൾ കൊണ്ട് സർക്കാരിലുൾപ്പെടെ എല്ലാ മേഖലയിലും അവർക്ക് സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു. അതിൽ തന്നെ ഏറ്റവും കുപ്രസിദ്ധനായ ആളാണിവിടെ പ്രതിയായിരിക്കുന്നത്. അയാളെ എതിർത്ത് കഴിഞ്ഞാൽ തോൽക്കുകയേ ഉള്ളൂ എന്ന് വിചാരിക്കുന്നവർ സാധാരണക്കാർക്കിടയിൽ മാത്രമല്ല കോടതിയിലും പോലീസിലും രാഷ്ട്രീയക്കാർക്കിടയിലുമൊക്കെ ഉണ്ട്. അതാണിവിടെ ഒരു തടസ്സമായി നിൽക്കുന്നത്……….”
” കാര്യങ്ങളുടെ പോക്ക് ഇതുപോലെ തുടരുകയാണെങ്കിൽ സമൂഹം ശക്തമായി ഇടപ്പെടുന്നില്ലെങ്കിൽ അതിജീവിതക്ക് നീതി കിട്ടുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. ഗൂഢാലോചനാ കേസുകൾ തെളിയിക്കുക ബുദ്ധിമുട്ടാണ്. പണവും പിടിപ്പാടുമുള്ള ആൾക്കാർ പ്രതിസ്ഥാനത്ത് വരുമ്പോൾ, നിഷ്പക്ഷമെന്ന് വിലയിരുത്തപ്പെടുന്ന വ്യവസ്ഥ പക്ഷപാതപരമായി പെരുമാറുന്നത് വളരെ അസ്വസ്ഥകരമാണ്.
അന്വേഷണം വക്കീലന്മാർക്കെതിരേയും കോടതി ഉദ്യോഗസ്ഥന്മാർക്കെതിരേയും നീങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാറ്റുന്നു. അതൊക്കെ കാണുമ്പോൾ സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയവും തോന്നുന്നുണ്ട്……..”
(ജനശക്തിയുടെ പുതിയ ലക്കത്തിൽ ഈ അഭിമുഖം പൂർണമായി വായിക്കാം.)
‘ഹാഷ് വാല്യൂ’
പരിശോധനകൾ
ഭയപ്പെടുത്തുന്നതാരെ?
പല രാജ്യങ്ങളിലേയും സൈബർ അന്വേഷണ ഏജൻസികളുമായി ചേർന്ന് പല കേസുകളിലും പ്രവർത്തിച്ചിട്ടുള്ള സംഗമേശ്വരൻ അയ്യർ, നടിയെ ബലാൽസംഗം ചെയ്ത കേസിൽ ‘ഹാഷ് വാല്യൂ’ പരിശോധനകൾ ഭയപ്പെടുത്തുന്നതാരെ?എന്ന് ചോദിക്കുന്നു.
സംഗമേശ്വരൻ അയ്യർ എഴുതുന്നു ഈ ലക്കം ‘ജനശക്തി’യിൽ :
“നീതിന്യായ സംവിധാനത്തിന്റെ കാവലിലുള്ള യഥാർത്ഥ (Original) വീഡിയോ ഫയലിന്റെ ഇന്റെഗ്രിറ്റി ടാമ്പറിങ് (Integrity Tampering) സംബന്ധിച്ച അന്വേഷണം അവിടെയുള്ള ഉദ്യോഗസ്ഥർ ആഗ്രഹിക്കുകയില്ല എന്നുറപ്പാണല്ലോ. കാരണം അതവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ചകൾ വെളിച്ചത്ത് കൊണ്ടുവരും. അപ്പോൾ എന്തുകൊണ്ടാണ് ഡിജിറ്റൽ ഫയലുകളുടെ മേൽപ്പറഞ്ഞ ദിശയിലുള്ള ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിടാത്തത് എന്നു ചോദിച്ചാൽ, അതിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെയുണ്ട്……..”
(ജനശക്തി പുതിയ ലക്കം ഒറ്റകോപ്പി 30 രൂപ
googlepay 9847055422 ) See lessEdit
79Praveen Pilassery, Anilkumar Manmeda and 77 others2 Comments13 SharesLikeCommentShare
Comments
Most relevant
- Sunil Kumar C MHe didn’t react on rape case against Vijay Babu. He is doing selective criticism