ഇടിക്കഥ

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

.

.

.

മലപ്പുറത്തെന്താഡോ പ്രശ്നം?
ആട കംപ്ളീറ്റ് തീവ്രവാദികളല്ലേ?
നാല് നാലര ലക്ഷം തീവ്രവാദികള്‍?
ഹെയ്, അല്ല ആട നമ്മുടെ ആള്‍ക്കാര്ണ്ട്. അവ രവിടെ ന്യൂനപക്ഷമല്ലേ? വെറും 27 ശതമാനം.
കഷ്ടമാ കാര്യം
അപ്പൊ ഉത്തരപ്രദേശില് 20 ശതമാനം ഉള്ള ഒരു ന്യൂനപക്ഷം ഉണ്ടല്ലോ?
അവറ്റകളും തീവ്രവാദീസ് തന്നെ.
പറഞ്ഞത് തിരുത്തൂല്ലേ?
ഇല്ല,തുഞ്ചത്ത് ആചാര്യന്‍റെ പ്രതിമ സ്ഥാപിക്കുന്നവരെ ഞങ്ങള്‍ മലപ്പുറത്തെ തെറി വിളിക്കും.
അതും ഇതും തമ്മിലെന്താ ബന്ധം?
പ്രതിമ… പ്രതിമ..
മലപ്പുറത്തുകാരാണോ പ്രതിമ സ്ഥാപിക്കേണ്ടത്?
പ്രതിമ… പ്രതിമ…
പ്രതിമ സ്ഥാപിച്ചാ തീവ്രവാദം പോകുമോ?
പ്രതിമ…. പ്രതിമ …

* തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുന്നതു വരെ മലപ്പുറത്തെ ചീത്ത പറയും എന്ന് സംഘി പോസ്റ്റ്

മാഷല്ലെ? വീട്ടിലുണ്ടൊ?
ഉണ്ടല്ലോ, ആരാ?
ഉറക്കമൊന്ന്വല്ലല്ലോ. ഞങ്ങളെത്തി.
ങാ! ഇത്ര പെട്ടന്നോ?
ഞങ്ങള്‍ പുറത്തുണ്ടായിരുന്നു. ഞാന്‍ ഗോപാലകൃഷ്ണന്‍ ഇത് ഞങ്ങടെ പരിവാരം
ഇരിക്കൂ ഇരിക്കൂ,ആറുപേര്‍ക്കും ചായ?
ഓ, അതൊന്നും വേണ്ട മാഷേ.ദേശീയ അവാര്‍ഡിന്‍റെ മൊമന്‍റൊ അല്ലേ, ഇത്
അതെയതെ. അങ്ങനെയൊന്ന് കിട്ടി.
മാഷെ, പശുവളര്‍ത്തല്‍ എങ്ങനെ?
നന്നായി പോകുന്നു. കറക്കുന്ന പത്തെണ്ണമുണ്ട്. ഒന്നിന് വയസ്സായി.
വില്‍ക്കുമോ അതിനെ?
ഹേയ്. അറവുകാര്‍ക്കൊ? ഇല്ലില്ലാ.
നല്ലത്, മാഷെ.സുഖവിവരം അറിയാന്‍ കയറിയതാ ഞങ്ങള്‍ ഇറങ്ങട്ടെ.
……………………………………..
ദേ, ഡാ, കറക്റ്റ് വാര്‍ത്ത: ദേശീയ അവാര്‍ഡ് ജേതാവും ക്ഷീരകര്‍ഷകനുമായ മാഷ് ഗോവധ നിരോധനം നടപ്പാക്കണം എന്ന കാമ്പേയിന്‍ ഉദ്ഘാടനം ചെയ്തു. നല്ല ഫോട്ടോ !!

Leave a Reply