കോവിഡ് പ്രതിരോധം: ഒഡിഷ മാറ്റുരയ്ക്കുമ്പോള്‍

വിദേശത്തുനിന്നു നാട്ടിലേയ്ക്ക് തിരിച്ചെത്തിയ മൂവായിരത്തിൽ പരം പേർ പ്രധാനമായും താമസിക്കുന്ന ഒഡിഷയിലെ നാല് ജില്ലകളിലും എട്ടു നഗര കേന്ദ്രങ്ങളിലും മാർച്ച്‌21 മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു.  കേരളവും ഇന്ത്യയും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു ഇത്‌.

ഒഡിഷ എന്ന പേര് കേള്‍ക്കുമ്പോള്‍ ഏതു ഇന്ത്യക്കാരനും ആദ്യം ഓര്‍ക്കുന്നത്  ദാരിദ്ര്യത്തിന്റെ  പ്രതിരൂപമായിട്ടാണ്. കൊടിയ പട്ടിണി, നിരക്ഷരത, ശിശുമരണം,  പോഷകാഹാര കുറവ്, അനാരോഗ്യം മൂലമുള്ള മരണ നിരക്ക് എന്നിവയിലെല്ലാം ഒഡിഷയുടെ ഗ്രാഫ് സഹതാപാര്‍ഹമാണ്. അനുകമ്പാര്‍ഹമാണ്. എന്നാല്‍ കോവിഡ് രോഗ പ്രതിരോധ യുദ്ധത്തില്‍  ആരോഗ്യ മേഖലയിൽ ഇല്ലായ്മയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ സംസ്ഥാനത്തിന്റെ  പേര്‍ ചോദിച്ചാല്‍ ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഒഡിഷ തന്നെ. പോരാ അത്  ഒഡിഷ മാത്രം. ആ കിരീടം മുഖ്യമന്ത്രി നവിൻ പട്‌നായിക്കിന്  അവകാശപ്പെട്ടതാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.

ഒഡിഷ മുഖ്യമന്ത്രി നവിൻ പട്‌നായിക്ക്

ഈ അത്ഭുതം എങ്ങിനെ സാധിച്ചു? നീതി ആയോഗ് 2017-18 ലെ ആരോഗ്യ സൂചിക 2019 ജൂണിൽ പ്രസിദ്ധികരിച്ചപ്പോൾ പതിവ് പോലെ കേരളം 74 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു. 21 വലിയ സംസ്ഥാനങ്ങളിൽ 19 ആം സ്ഥാനത്ത് 34 പോയിന്റുമായി  പരിതാപകരമായ അവസ്ഥയിലായിരുന്നു ഒഡിഷ. ആരോഗ്യ പരിപാലനത്തിന്റെ ഏതെങ്കിലും രംഗത്ത് കേരളം ഉൾപ്പെടെയുള്ള മുൻനിര സംസ്ഥാനങ്ങളോടൊപ്പം എത്തുകയെന്നത് ഒഡീഷയെ സംബന്ധിച്ചടത്തോളം ചിന്തിക്കാനാകാത്ത ഒന്നായിരുന്നു. എന്നാൽ കോവിഡ് പ്രതിരോധത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും  ബന്ധപ്പെട്ട മറ്റു വിഭവങ്ങൾ ഒരുക്കുന്നതിലും അദ്ഭുതകരമായ മികവാണ് ഒഡീഷ പ്രകടിപ്പിച്ചത്.
ഇറ്റലിയിലെ മിലനിൽ നിന്നെത്തിയ ഒരു വിദ്യാർഥിയാണ് ഒഡീഷയിലെ ആദ്യ കോവിഡ് രോഗി. രോഗം സ്ഥിരീകരിച്ചത് മാർച്ച്‌ 15 ന്. അത് വരെ കോവിഡ് എന്താണെന്ന് ഒഡിഷക്കാര്‍ അറിഞ്ഞിരുന്നില്ല.      

ഒരു പക്ഷെ കോവിഡ് കാലത്തു മറ്റൊരു സംസ്ഥാനവും ചെയ്യാത്തവിധം  യുദ്ധകാലാടിസ്ഥാനത്തിലാണ് ഒഡിഷ ഭരണകൂടം ചലിച്ചത്.  4951കിടക്കകളും 293 ഐ സി യു കളുമുള്ള 24 കോവിഡ് ആശുപത്രികൾ 21ജില്ലകളിൽ സ്ഥാപിച്ചു. ഭവാനി പാറ്റ്നയിലെ ഗവണ്മെന്റ് എൻജിനിയറിങ് കോളേജ് ഏഴു ദിവസം കൊണ്ട് 194 കിടക്കകളും 6 ഐ സി യുവുകളും ഉള്ള കോവിഡ് ആശുപത്രിയായി  മാറ്റി. 163649 കിടക്കകളുള്ള 7033 താത്ക്കാലിക മെഡിക്കൽ സെന്ററുകൾ 6798 ഗ്രാമപഞ്ചായത്തുകളിൽ സ്ഥാപിച്ചു. ഒഡിഷയിലാകെ രണ്ടു ലക്ഷത്തില്പരം പേർക്കാണ് കോവിഡ് പ്രതിരോധന പരിശീലനം നൽകിയത്. 8024 ഡോക്ടർമാർ, 8296 സ്റ്റാഫ് നഴ്‌സുമാർ, 4105 പാരാ മെഡിക്കൽ സ്റ്റാഫ്, 4114 ആയുഷ് ഡോക്ട്ടർമാർ, 4205 ആംബുലൻസ് ഡ്രൈവർമാർ, 135820 ആശാ തൊഴിലാളികൾ, ഓക്സിലറി നഴ്സ് മിഡ്വൈഫ്, താൽക്കാലിക മെഡിക്കൽ ക്യാമ്പുകളിലെ 33900 പ്രവർത്തകരും ഇതിൽ പെടും.
ബ്ലോക്ക് തലത്തിൽ രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റികളാണ് പഞ്ചായത്തുകളിലെ കോവിഡ് പ്രവർത്തനം നിയന്ത്രിക്കുന്നത്.
   കോവിഡ് പ്രതിരോധം കുറ്റമറ്റതാക്കാൻ ആരോഗ്യ മേഖലയിൽ പഴുതടച്ചു നടപടികൾ കൈക്കൊണ്ടതിനൊപ്പം സാമൂഹികതലത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കാൻ വേണ്ട തീരുമാനങ്ങളും  നടപ്പിലാക്കി.

വിദേശത്തുനിന്നു നാട്ടിലേയ്ക്ക് തിരിച്ചെത്തിയ മൂവായിരത്തിൽ പരം ആൾക്കാർ പ്രധാനമായും താമസിക്കുന്ന നാല് ജില്ലകളിലും എട്ടു നഗര കേന്ദ്രങ്ങളിലും മാർച്ച്‌21മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു.  കേരളവും ഇന്ത്യയും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു ഇത്‌. വിദേശത്തുനിന്നു വരുന്നവർക്ക് സർക്കാർ ക്വാറന്റൈനും ഹോം ക്വാറന്റൈനും നിർബന്ധമാക്കി. ഹോം ക്വാറന്റൈനിൽ വീഴ്‌ച്ച വരുത്താതെ താമസിക്കുന്നവർക്ക് 15000 രൂപ ഇനാം പ്രഖ്യാപിച്ചു. യാത്രയിലും വാഹന ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടി. മാളും സിനിമാ ഹാളും പൂട്ടി. അത്യാവശ്യ കടകൾ മാത്രം തുറക്കാൻ അനുവാദം നൽകി. മാസ്ക് നിർബന്ധമാക്കി പൊതുസ്ഥലത്തു തുപ്പുന്നത് നിരോധിച്ചു. മാർച്ച്‌  കേരളവും ഇന്ത്യയും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു ഇത്‌. വിദേശത്തുനിന്നു വരുന്നവർക്ക് സർക്കാർ ക്വാറന്റൈനും ഹോം ക്വാറന്റൈനും നിർബന്ധമാക്കി.
അതിഥി  തൊഴിലാളികളെ സ്കുൾ കെട്ടിടങ്ങളിലും ഹോസ്റ്റലുകളിലും പാർപ്പിച്ചു. അവർക്ക് ഭക്ഷണവും ആരോഗ്യസൗകര്യവും നൽകുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണശാലകളിൽ രണ്ടു നേരം  ഭക്ഷണം. മുതിർന്നവർക്ക് അറുപതു രൂപയ്ക്കും കൂട്ടികൾക്ക് നാല്പത്തഞ്ചു രൂപയ്ക്കും ഇവ  ലഭ്യമാക്കി.
കോവിഡ് പരിചരണത്തിൽ ആരോഗ്യ പ്രവർത്തകർ മരണമടഞ്ഞാൽ  രക്ത സാക്ഷികൾക്ക് തത്തുല്യ ബഹുമതിയോടെ സംസ്കാരം. ആശ്രിതർക്ക് അൻപതു ലക്ഷം രൂപ ധനസഹായം. ഇത്രയൊക്കെ സഹായിക്കുന്ന ഭരണ കൂടത്തിന് കൂടുതല്‍ ആത്മ വിശ്വാസം നല്‍കാന്‍  ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാർ അര മാസശമ്പളം മാറ്റിവച്ചു.

സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും സഹകരണത്തോടെ കോവിഡ് പ്രതിരോധനപ്രവർത്തനത്തിലും ഫലപ്രാപ്തിയിലും  മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഒഡീഷ.

മാർച്ച്‌ 15 ന് ആദ്യ രോഗിയിൽ തുടങ്ങി ഏപ്രിൽ 30 വരെയുള്ള വർധന വളരെ സാവകാശം ആയിരുന്നു. മേയ് ഒന്നിന് ആകെ രോഗികൾ 154 ആയിരുന്നു. അതേവരെ മരണം ഒന്ന്. എന്നാൽ വിദേശം, നിസാമുദിൻ, ഗുജറാത്ത്‌, മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഒഡിഷക്കാർ  തിരിച്ചു വന്നതോടെ  കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കാൻ തുടങ്ങി. മേയ് ഒന്നിന്റെ 154 ൽ നിന്നു മേയ് 25 ആയപ്പോൾ രോഗികളുടെ എണ്ണം 1438 ആയി.  അതായത് മേയ് ഒന്നിൽ നിന്ന് ഒൻപതി രട്ടിയിലേറെ വർധന. എന്നാൽ ഈ വർധന ഭയപ്പെടുന്നില്ലെന്നും ക്വാറന്റൈനിൽ ചികിൽസിച്ചു നൂറു ശതമാനം രോഗമുക്തമാക്കാമെന്നാണ് നവിൻ പട്നായിക്കിന്റെ ഒഡിഷയുടെ ഉറച്ച വിശ്വാസം. 1438 രോഗികൾ ഉണ്ടെങ്കിലും മരണം ഏഴിനപ്പുറം പോയിട്ടില്ല. മരണനിരക്ക് കേരളത്തിനേക്കാൾ കുറവ് 0.49. കേരളത്തിൽ മേയ് 25ന് 896 രോഗികൾ, 7 മരണം. മരണനിരക്ക് 0.78 കേരള ഗവണ്മെന്റിന്റെ കണക്കനുസരിച്ചു 6 മരണം. അപ്പോഴും കേരളത്തിന്റെ മരണ നിരക്ക് 0.67 ഒഡിഷയെക്കാൾ കൂടുതൽ. 

കേരളത്തിൽ രോഗികളുടെ വർധന ഒഡിഷയെക്കാൾ കുറഞ്ഞ തോതിലാണ്. മേയ് ഒന്നിന് കേരളത്തിൽ രോഗികൾ 496 ആയിരുന്നു. മേയ് 25 ന് 896 ആയേ വർധിച്ചിട്ടുള്ളു. അതായത് 25 ദിവസം കൊണ്ട് 400 രോഗികളുടെ വർധന. ഒഡിഷയിൽ ഇത്‌ 1284 ആണ്.അതായത് കേരളത്തേക്കാൾ മൂന്നിരട്ടി വർധന.എന്നാൽ  മഹാമാരി നേരിടുന്നതിലെ  വിജയം ആത്യന്തികമായി നിലകൊള്ളുന്നത്  മരണനിരക്കിലാണ്. അക്കാര്യത്തിൽ ഒഡിഷ താരതമ്യേന കേരളത്തേക്കാൾ മെച്ചമാണ്.

Leave a Reply