‘ആരും മരിക്കുന്നില്ല’
ഒരാള്‍ ജീവിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും നമ്മുടെ ജീവിതത്തില്‍ ഒരേപോലെ ഇടപെടുന്ന വ്യക്തിത്വങ്ങളെ ‘അനുസ്മരിക്കുക’ സാധ്യമാണോ? ചിന്തയില്‍ നിരന്തരം ഇടപെടുന്ന സാന്നിദ്ധ്യത്തെ മരണത്തിനു മുന്‍പും പിന്‍പും എന്ന് വേര്‍തിരിക്കാന്‍ പറ്റുമോ? എം എന്‍ വിജയന്മാഷെപ്പറ്റി എല്ലാ വര്‍ഷവും ഇക്കാലത്ത് എന്തെങ്കിലുമൊക്കെ എഴുതേണ്ടിവരുമ്പോള്‍ സ്വയം വിചാരണയ്ക്ക് വിധേയമാകുന്ന പോലെ ഈ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഞാന്‍ നില്‍ക്കാറുണ്ട് . എന്താണ് മരണം? അത് ഭൗതികമായ തിരോധാനമാണെങ്കില്‍ വിജയന്മാഷ് മരിച്ചുപോയി. എന്നാല്‍ അത് ഓര്‍മ്മയുടെ എന്നന്നേക്കുമായുള്ള ഒലിച്ചു പോക്ക് ആണെങ്കില്‍, വിജയന്മാഷ് മരിച്ചിട്ടില്ല.
Read More.