അച്ഛനെ അഴിയെണ്ണിക്കുന്നത് മകളോ ?

കേരളത്തിൽ വ്യാപകകമായി ഉരുൾ പൊട്ടിക്കൊണ്ടിരിക്കുന്ന സഹകരണ ബാങ്ക് കൊള്ളകളുടെ തോത്‌ ഇന്നത്തെ നിലയ്ക്ക് മുന്നോട്ടു പോവുകയാണെങ്കിൽ കേരളം വളരെ വൈകാതെ ഈ രംഗത്തും പശ്ചിമബംഗാളിനെ അധികരിക്കും. മമതാ ബാനർജിയുടെ ശിഷ്യത്വം ലഭിക്കാൻ വടക്കാഞ്ചേരിയിൽ എം സി മൊയ്തീനും തൃശൂരിൽ എം കെ കണ്ണനും തമ്മിൽ മത്സരിക്കുകയാണ്. ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇനിയും വമ്പന്മാർ മാളത്തിലുണ്ട്.

പിണറായി വിജയൻ, ഇതെന്താ വെള്ളരിക്കാ പട്ടണമെന്ന് കരുതിയോ? മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിയും മകളും ഭയപ്പെടുന്നത്? കയ്യാമം വെച്ച് തെരുവിലൂടെ നടത്തേണ്ട ഘട്ടത്തിലെല്ലാം പ്രധാനമന്ത്രിയുടെ ഔദാര്യത്തിൽ സൂചിക്കുഴയിലൂടെ കടന്നുകൂടിയതല്ലേ . അതെല്ലാം രാഷ്ട്രീയ അല്പത്വമാണെന്നു ഞാൻ കരുതുന്നില്ല. അതാണ് മോദിയുടെ സ്റ്റേറ്റ്‌സ്മാൻഷിപ്പ് . ഭൂട്ടോ ഭരിക്കുന്ന നാടല്ല ഇത്.പ്രതിപക്ഷത്തിരിക്കുന്ന എല്ലാ മാഫിയ തലവന്മാരും ജയിലിൽ എത്തിയിട്ടും ഒരു പിണറായി വിജയനെമാത്രം തൂക്കിലിടാത്തതിന് പലരും പല വ്യാഖ്യാനങ്ങൾ നൽകുന്നുണ്ടാകാം . ഞാൻ അക്കാര്യത്തിൽ എന്തെങ്കിലും എഴുതിയാലും അതൊന്നും മാനിക്കണമെന്നില്ല.വിശ്വസിക്കണമെന്നില്ല . പുച്ഛിക്കുന്നവർ ആവും കൂടുതലും. പിണറായി വിജയൻ ഒരു വ്യക്തിയല്ല. വിചാരണയ്ക്ക് ഇരയാക്കപ്പെടുന്ന പിണറായി വിജയൻറെ ലെഗസി ഭരണക്കൂടത്തിനു നന്നായി അറിയാം.

ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മഹത്വം പലർക്കും അറിയില്ല. അതും ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ? .ഭരണകൂടം ഇത് പിണറായിവിജയന്‌ കൊടുക്കുന്ന ഔദാര്യമല്ല. എക്കാലത്തും ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഏതു ഭരണകൂടവും കൊടുത്തിരുന്ന ആദരവുണ്ട് . അതിന്റെ പിന്നിൽ ധാരാളം സത്യങ്ങൾ ഉണ്ട്.

എക്കാലവും അതാണ് കമ്മ്യുണിസ്റ്റുകാരോടുള്ള രാജ്യത്തിന്റ നിലപാട്. അത് പ്രഹരമല്ല. പ്രീണനമാകാം. ? പിണറായിവിജയൻ ക്ലിഫ് ഹൗസിൽ വലതുകാൽ വെച്ച് പ്രവേശിക്കുമ്പോൾ നല്ല വരിശുള്ള രാഷ്ട്രീയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. എല്ലാം അകക്കണ്ണുകൊണ്ടു ഒപ്പിയെടുക്കുന്നതിൽ അസാമാന്യ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു, രാഷ്ട്രീയത്തിനപ്പുറം ആ സാമ്രാജ്യത്തിലെ പഴുതുകൾ കൂടി ഒപ്പിയെടുത്തു. അതുകൊണ്ടാണ് അവിടെ ഒരു സ്വപ്‌നസുരേഷ് ഉണ്ടായത്‌ ഒരു കുവൈത്ത് രാജപ്രതിനിധി ഉണ്ടായത്. അതൊന്നും പതിവുള്ളതല്ല. വേണ്ടത്ര പ്രതിഫലം അതിനൊക്കെ കൊടുത്തിട്ടുണ്ടെന്നേ ഞാൻ പറയൂ.

എം സി മോയ്തീനും എം കെ കണ്ണനും മറ്റും ഇപ്പോൾ ദുശ്ശകുനങ്ങൾ കാണിക്കുന്നു എന്നതിൽ തർക്കമില്ല. അവർ ഇപ്പോൾ മമതാ ബാനർജിക്കു പഠിക്കുകയാണ്.

കണ്ണനും മൊയ്തീനും പശ്ചിമ ബംഗാളിലെ ശാരദാ ചിട്ടി കുംഭകോണത്തിന്റെ താളുകൾ മറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ് . അത്‌ മാസ്മരിക ലോകമാണ്. ബംഗാളിലെ കുംഭകോണത്തേക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നും സ്വത്തു മുഴുവൻ കണ്ടു കെട്ടണമെന്നു ആദ്യം ആവശ്യപ്പെട്ടത്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് . ആ സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും പണം നഷ്ടപ്പെട്ടവർക്ക് അർഹമായ

സാമ്പത്തിക പ്രതിഫലം ഉറപ്പുവരുത്താനും ഇത് അത്യാവശ്യമാനെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്‌ .ആയിരക്കണക്കിന് നിക്ഷേപകരേ പെരുവഴിയിലാക്കിയ ഈ കുംഭകോണത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യം കൃത്യം മനസ്സിലാക്കണമെങ്കിൽ സിബി ഐ അന്വേഷണത്തിന്റെ താളുകൾ മറിച്ചു നോക്കണം! അതല്ലാതെ വല്ല ചീള് പോലീസിനെ അന്വേഷണം ഏൽപ്പിച്ചിട്ടു എന്താകാര്യം? അതിലൊരു ഇരട്ടത്താപ്പ് സംശയിക്കുന്നുണ്ടോ? കേരളത്തിൽ സാദാപോലീസ് അന്വേഷണം മതി! ബംഗാളിൽ നേരെമറിച്ചും? യെച്ചൂരി തുടക്കത്തിൽ തന്നെ അത്‌ പറഞ്ഞതാണ് . സിബി ഐ അന്വേഷണം തന്നെ വേണമെന്നത്‌ യെച്ചൂരി ദില്ലിയിലും പറഞ്ഞതാണ്. ഈ കുംഭകോണം പുറത്തുവന്നപ്പോൾ തന്നെ ഇരുന്നൂറിലേറെ ചിറ്റാളന്മാരും ഏജന്റുമാരും ആത്മഹത്യചെയ്തു.താഴ്ന്ന വരുമാനക്കാരാണ് ഇരയായത്തിൽ ഏറിയപങ്കും. അവരുടെ ഏകകവരുമാനമാണ് കൊള്ളയടിക്കപ്പെട്ടതു.അവരുടെ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കപ്പെട്ടു. 2013 ലാണ് കുംഭകോണം അരങ്ങേറിയത്. 1 .7 ദശലക്ഷം നിക്ഷേപകരെയാണ് വഞ്ചിതരാക്കിയത്‌ .

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പാതാളത്തോളം തകർന്നുവെന്നാണ് വിദഗ്ദർ മുന്നറിയിപ്പുനൽകുന്നത് ബംഗാളിലാകട്ടെ ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം US$ 4-6 ബില്യൺ കോടികൾ നഷ്ടപ്പെട്ടു. ബംഗാളിൽ ഗ്രാമീണ മേഖലയിലുള്ളവർക്ക് തങ്ങളുടെ ചെറിയസമ്പാദ്യം സൂക്ഷിക്കാൻ പറ്റിയ ഏക ആശ്രയം ചിട്ടികൾ ആയിരുന്നു. അതുപോലെതന്നെ ചെറിയ വായ്പ്പകൾ തരപ്പെടുത്തിയിരുന്നതും ഈ നിക്ഷേപം വഴിയായിരുന്നു.സർക്കാർ തപാൽ ഓഫീസുകളിലെ പ്രവർത്തനം യുദ്ധകാലവേഗത്തിൽ ത്വരിതപ്പെടുത്തിയതു കൊണ്ടാണ് ജനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം ലഭിച്ചത്. 500

കോടി രൂപ സർക്കാർ നൽകി.സന്യാസിവര്യൻ ശാരദാ ദേവിയോടുളള ജനങ്ങളുടെ ടെ ആദരവാണ് ഈ പ്രസ്ഥാനം വ്യാപകമാ യി പടർന്നു പന്തലിക്കാൻ വഴിവെച്ചത്. ബംഗാളിൽ മാത്രമല്ല ഒഡിഷ അസം ത്രിപുര ജാർഖണ്ഡ് ഛത്തീസ്‌ ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ പ്രസ്ഥാനത്തിനു ആഴത്തിൽ വെരോട്ടമുണ്ടായിരുന്നു .സിനിമാ വ്യവസാ ത്തിലും മറ്റും വൻതോതില് പണം ഇറക്കിയിരുന്നതും ഇതിന്റെ സ്വാധീനം കൊണ്ടുതന്നെ സിനിമാതാരങ്ങളും രംഗത്തിറങ്ങി നിക്ഷേപകരെ സ്വാധാനിച്ചിരുന്നു. തൃണമൂൽ എം പി മാരായ ശതാബ്ദി റോയ് മിഥുൻ ചക്രവർത്തി എന്നിവരായിരുന്നു ബംഗാളിലെ ബ്രാൻഡ് അംബാസഡര്മാര്, ബംഗാളിലെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനം ശാരദ ഗ്രൂപ്പു ഇവരുടെ പേരിലായിരുന്നു . പക്ഷെ ശാരദ ചിട്ടി ഫണ്ട് തകർന്നതോടെ ഈ കമ്പനികളേല്ലാം എട്ടുനിലയ്ക്കു കൂട്ടത്തോടെ പൊട്ടിയപ്പോൾ ആളുകൾ ആത്മഹത്ഥ്യയിൽ യെ അഭയം തേടി .വിവിധഭാഷകളിൽ എട്ട് പത്രങ്ങൾ ആണ് ഈ ഗ്രൂപ്പ് നടത്തിയിരുന്നത്. 10 വാർത്ത ചാനലുകൾ സ്വന്തമായിട്ടുണ്ടായിരുന്നു.എംഎഫ് റേഡിയൊസ്റ്റേഷനുകളും പൊളിഞ്ഞു. പശ്ചിമബംഗാളിലെ മോഹൻബഗാന് ഈസ്റ്റ് ബംഗാൾ തുടങ്ങിയ ഫുഡ് ബോൾ കമ്പനികളും അടിയൊഴുകിപോയി . ഇവർക്ക് സ്വന്തമായിരുന്നു. ഏഷ്യയിലെ യും ആഫ്രിക്കയിലെയും വൻകിട കമ്പനികളെ സ്പോർട്സിൽ ഇറക്കിയിരുന്നതും ലാഭമോഹത്താലായിരുന്നു. .രാഷ്ട്രീയനേതാക്കൾക്കും വൻതോതിൽ കോടികൾ ഒഴുകിയിരുന്നു. സെബി ചട്ടങ്ങൾ മറികടന്ന് ബോണ്ടുകൾ നൽകിയിരുന്നതും റിസർവബാങ്ക് പിടൂടി. നിയമവ്യവസ്ഥ പാലിക്കാതെ ബോണ്ടുകൾ ഇറക്കിയതും പിടിക്കപ്പെട്ടു, ഈ ഘട്ടത്തിൽ എസ് ബി ഐ യെ കബളിപ്പിക്കാൻ 239 കമ്പനികൾ തട്ടിക്കൂട്ടിയതും റിസർബാങ്ക് പിടിയിലായി.കടത്തിലായ കമ്പനികൾ ഏറ്റെടുത്ത് കൂടുതൽ തട്ടിപ്പിലേക്ക് നീങ്ങിയെങ്കില് അതൊന്നും രക്ഷ പ്പെട്ടില്ല ച്ചി ല്ല പൊലീസിന് വാഹനങ്ങളും ആംബുലൻസുകളും മറ്റും വിറ്റും ഈ തട്ടിപ്പുകൾ മറച്ചുവെക്കാൻ കഴിഞ്ഞതു മിച്ചം. 2011 ൽ ശാരദയുടെ അനധികൃത ഇടപാടുകളെക്കുറിച്ചു സെബി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം അതെല്ലാം അവഗണിച്ചു ഉന്നത സ്വാധീനം കൊണ്ട് അതെല്ലാം മറികടന്നു.ഈ കമ്പനി യുടെ ഡയറക്ടർ സ്ഥാനത്തു വമ്പന്മാർ എത്തിയെങ്കിലും മൊയ്തീനും കണ്ണനും സ്ഥാനമേറ്റ ഫലമേ ഉണ്ടായുള്ളൂ. സോമേന്ദ്രനാഥ് മിത്ര അബു ഹസ്സൻ ഖാൻ ചൗധരി എന്നീ എം പിമാരെ യും സാധൻ പാണ്ഡേയും പ്രതിഷ്ഠിച്ചെങ്കിലും വിലപ്പോയില്ല. സച്ചിൻ പൈലറ്റ് കഴിഞ്ഞ മാർച്ച 14 നു ഈ തട്ടിപ്പ് പാർലമെന്റിൽ എത്തിച്ച തോടെ തൃണമൂൽ വെട്ടിലായി. ഒട്ടേറെ ഉന്നതർ അറസ്റ്റിലാണ് .പലരുടെയും സ്വത്തുക്കൾ പിടിച്ചെടുത്തുകഴിഞ്ഞു. ഈ കുംഭകോണത്തേക്കുറിച്ചു നാലാംഗ ജൂഡീഷ്യൽ അന്വേഷണ കമ്മീഷൻ മുഖ്യമന്ത്രി പ്രാഖ്യാപിച്ചെങ്കിലും അതുകൊണ്ടും ശമിക്കുന്നില്ല ,കേരളത്തിന്‌ ഇതിൽ നിന്നും ഏറെ പഠി ക്കാനുണ്ട്. കേരളാ മുഖ്യമന്തിക്കും.