പ്രവാസികളെ ഇപ്പോള്‍ പിണറായിയും കൈവിട്ടു

കൊറോണ കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഗള്‍ഫിലുള്ള പ്രവാസികള്‍ ആണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. 25 ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫില്‍ ഉണ്ടെന്നാണ് കണക്ക്. യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും കുവൈത്തിലും ഒമാനിലും എല്ലാം കൂടി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കയ്യില്‍ കണക്കുകള്‍ ലഭ്യമല്ല. നിയമപ്രകാരം ജോലി ചെയ്യുന്നവരും നിയമവിരുദ്ധമായി അവിടെ പണിയെടുത്ത് കഴിയുന്നവരും ലക്ഷങ്ങളാണ്. ഗള്‍ഫ് മേഖലയില്‍ പെട്രോള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയും കേരളവും ആയി അറബികള്‍ക്ക് പ്രത്യേക ബന്ധമുണ്ട്.

Read More.