കൊവിഡ് 19-ന്‍റെ ധനശാസ്ത്രം
“എണ്ണ വില തകര്‍ച്ച എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള
യു എസ് നേയും ഗുരുതരമായി ബാധിക്കാതിരിക്കില്ല.
ഇതിന്‍റെ ആഹ്വാനം പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മൊത്തത്തിലും,
ഇന്ത്യയെ പ്രത്യേകമായും ബാധിക്കുമെന്നത് ഉറപ്പാണ്.”
കൊറോണവൈറസ്- ‘കോവിഡ്-19’ എന്ന മാരകമായ പകര്‍ച്ചവ്യാധി തീര്‍ത്തും അപ്രതീക്ഷിതമെന്ന് കരുതാനാവില്ല. ഇതിനു മുമ്പും സമാന സ്വഭാവമുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണി നമുക്കു നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇക്കുറി കൊറോണയുടെ ഉത്ഭവത്തെപ്പറ്റി ആര്‍ക്കും ഒരു സംശയവുമുണ്ടായിട്ടില്ല. ‘കോവിഡ്-19’ന്‍റെ പ്രഭവ കേന്ദ്രം ചൈനയിലെ യുവാന്‍ പ്രദേശം തന്നെയായിരുന്നു. മാത്രമല്ല, പതിവ് പകര്‍ച്ച വ്യാധികളുടേതില്‍ നിന്നും ഭിന്നമായ ആഘാതം ആഗോള തലത്തില്‍ തന്നെ ഉളവാക്കാന്‍ ഈ പകര്‍ച്ചവ്യാധിക്ക് കഴിയുന്നുമുണ്ട്. ഈ ആഘാതം ഇപ്പോള്‍ ആഗോള ധനശാസ്ത്രകാരന്‍മാര്‍ തന്നെ ഗവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുകയുമാണ്. ചുരുക്കത്തില്‍ ‘കോവിഡ്-19’ എന്ന പകര്‍ച്ചവ്യാധിയുടെ ധനശാസ്ത്രം അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നര്‍ത്ഥം.
“കൊറോണപോലൊരു മാരകരോഗം ഉത്ഭവിക്കുകയും,
അതിവേഗം വ്യാപിക്കുകയും ചെയ്തതിന്‍റെ ഘടനാപരമായ ആഘാതവും,
അപകടങ്ങളും ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടി വന്നതും
ചൈനീസ് സമ്പദ് വ്യവസ്ഥക്കു തന്നെയായിരുന്നു എന്നതില്‍
അസ്വാഭാവികതയൊന്നും വായിച്ചെടുക്കേണ്ട കാര്യമില്ല.
ആഗോളീകരണത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍
ചൈനക്കു കൈവരിക്കാന്‍ കഴിഞ്ഞ വമ്പിച്ച നേട്ടങ്ങള്‍ക്കു പകരം,
ഇപ്പോള്‍ ഗുരുതരമായ തിരിച്ചടികളാണുണ്ടായിരിക്കുന്നത്.”
ഒന്നാമത്, സാമ്പത്തിക ആഗോളീകരണം എന്ന പ്രക്രിയക്ക് നിരവധി മാനങ്ങളുണ്ടെന്ന വസ്തുത അതിപ്രധാനമായ ഒന്നാണ്. ഈ പ്രക്രിയ പ്രയോഗത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ ഘടനാപരമായ കടമ്പകളും, പ്രതിസന്ധികളും തിരിച്ചറിയേണ്ടതും തരണം ചെയ്യേണ്ടതും അനിവാര്യമാണ്.ആഗോളീകരണ പ്രക്രിയയുടെ മുഖ്യ സവിശേഷത എന്തെന്നോ? ഈ പ്രക്രിയക്ക് സാങ്കേതികമോ, ശാസ്ത്രീയമോ ആയ വിജ്ഞാനവും, കണ്ടുപിടുത്തങ്ങളും ഉല്പാദന മേഖലയില്‍ പരീക്ഷിക്കുന്നതിന്മുന്‍കാലങ്ങളില്‍നിലവിലുണ്ടായിരുന്ന അതിര്‍വരമ്പുകള്‍ അപ്രത്യക്ഷമാവുകയാണുണ്ടായത്. ഉല്പാദന ചെലവില്‍ തന്‍മൂലം ആഗോളതലത്തില്‍ തന്നെ വന്‍ തോതില്‍ ഇടിവുണ്ടായി. ഉല്പന്നങ്ങളുടെ വിലനിലവാരവും ഇടിവു രേഖപ്പെടുത്തി. അതോടെ ഡിമാന്‍ഡില്‍ വന്‍വര്‍ദ്ധനവാണ് അനുഭവപ്പെട്ടത്. മറ്റു ആഗോള സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ചൈനക്കാണ് ഈ നേട്ടങ്ങള്‍ വന്‍തോതില്‍ അനുഭവിക്കാനായത്. ഭൂമിശാസ്ത്രപരവും, ജനസംഖ്യാപരവുമായ വലുപ്പം തന്നെയാണ് ഇതിനു കാരണമായത്. ഇതേ കാരണങ്ങളാല്‍ തന്നെ കൊറോണപോലൊരു മാരകരോഗം ഉത്ഭവിക്കുകയും, അതിവേഗം വ്യാപിക്കുകയും ചെയ്തതിന്‍റെ ഘടനാപരമായ ആഘാതവും, അപകടങ്ങളും ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടി വന്നതും ചൈനീസ് സമ്പദ് വ്യവസ്ഥക്കു തന്നെയായിരുന്നു എന്നതില്‍ അസ്വാഭാവികതയൊന്നും വായിച്ചെടുക്കേണ്ട കാര്യമില്ല. ആഗോളീകരണത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ചൈനക്കു കൈവരിക്കാന്‍ കഴിഞ്ഞ വമ്പിച്ച നേട്ടങ്ങള്‍ക്കു പകരം, ഇപ്പോള്‍ ഗുരുതരമായ തിരിച്ചടികളാണുണ്ടായിരിക്കുന്നത്. ഈ മാറ്റത്തിലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഓരോ കേറ്റത്തിനും, ഓരോ ഇറക്കവും ഉണ്ടാവുക സ്വാഭാവിക പ്രകൃതി നിയമമാണല്ലോ. ഇതു രണ്ടിലുമുണ്ടാകാവുന്ന ഏറ്റക്കുറച്ചിലുകളിലൂടെയാണ് സമ്പദ് വ്യവസ്ഥയുടേയും, സാമൂഹ്യ വ്യവസ്ഥയുടേയും ഗുണദോഷഫലങ്ങളുടെ ബാലന്‍സ്ഷീറ്റ് നിര്‍ണ്ണയിക്കപ്പെടുക.
ഒരു കാര്യം നാം തിരിച്ചറിയണം, സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതമായ വളര്‍ച്ചയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന അപകട സാദ്ധ്യതകള്‍ ഒഴിവാക്കാന്‍ മാക്രോ തലത്തില്‍, രൂപം നല്കുന്ന പ്രതിരോധ നടപടികള്‍ വിജയിക്കണമെന്നില്ല. അമേരിക്കയുടെ അനുഭവം തന്നെ പരിശോധിക്കുക. യു എസ് സമ്പദ്വ്യവസ്ഥ നിക്ഷേപ തകര്‍ച്ച നേരിടേണ്ടി വന്നപ്പോള്‍, അവിടത്തെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 5% പോയിന്‍റുകള്‍ പൊടുന്നനെ കുറവു വരുത്തിയെങ്കിലും, അനുകൂലഫലമുണ്ടായില്ല. താല്കാലികമായി ഓഹരി വിപണികളില്‍ ഉണര്‍വ്വുണ്ടായി എന്നത് ശരിയാണ്. ഏറെ താമസിയാതെ, സ്ഥിതിഗതികള്‍ പഴയ നിലയിലേക്കു തന്നെ മടങ്ങുകയായിരുന്നു. കാരണം, പലിശ നിരക്കിലുണ്ടായ കുറവ് ഘടനാപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയില്ല എന്നതു തന്നെ. ആഗോള സപ്ലൈ നിലവാരത്തില്‍ നേരത്തെ നിലവിലുണ്ടായിരുന്ന തകര്‍ച്ച അതേപടി തുടരുകയും ചെയ്തു. സ്വാഭാവികമായും സപ്ലൈ ഉയരാതിരിക്കുകയും, ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിലക്കയറ്റവും, പണപ്പെരുപ്പവും കുതിച്ചുയരുകയാണുണ്ടായത് മാന്ദ്യത്തിന്‍റെ കാലാവസ്ഥയില്‍ തന്‍മൂലം നേരിയ തോതില്‍ ഒരു അയവുണ്ടായി എന്നതും നിഷേധിക്കാനാവില്ല. ഏതാണ്ട് ഇതിനു സമാനമായ അനുഭവമാണ് ചൈനീസ് സമ്പദ് വ്യവസ്ഥക്കും നേരിടേണ്ടിവന്നിരിക്കുന്നത്.
‘കോവിഡ്-19’ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടേയും,
അര്‍ദ്ധ നിര്‍മ്മിതോല്പന്നങ്ങളുടേയും ഇറക്കുമതിയില്‍
പൊടുന്നനെ തന്നെ ഇടിവുണ്ടായി എന്നതാണ് അനുഭവം.
മൂലധനം കൂടുതല്‍ ചുരുങ്ങിയ ചെലവില്‍ നിക്ഷേപ മേഖലയിലേക്ക്
പ്രവഹിക്കാതിരിക്കുന്നതിന് ഇത്തരമൊരു സാഹചര്യം ഏല്പിച്ച ആഘാതം നിസ്സാരമല്ല.’
ഇന്ത്യയുടെ കാര്യമെടുത്താലും ഇതിനുസമാനമായ പാഠമാണ് നമുക്കുള്ളത്. ‘കോവിഡ്-19’ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടേയും, അര്‍ദ്ധ നിര്‍മ്മിതോല്പന്നങ്ങളുടേയും ഇറക്കുമതിയില്‍ പൊടുന്നനെ തന്നെ ഇടിവുണ്ടായി എന്നതാണ് അനുഭവം. മൂലധനം കൂടുതല്‍ ചുരുങ്ങിയ ചെലവില്‍ നിക്ഷേപ മേഖലയിലേക്ക് പ്രവഹിക്കാതിരിക്കുന്നതിന് ഇത്തരമൊരു സാഹചര്യം ഏല്പിച്ച ആഘാതം നിസ്സാരമല്ല. ഉല്പാദന വര്‍ദ്ധന പഴയ തോതില്‍ തുടരണമെങ്കില്‍ വേണ്ടത്ര അസംസ്കൃത വസ്തുക്കള്‍ കൂടി ലഭ്യമാകണം. മൂലധനം മാത്രം മതിയാവില്ല. പഴയ ചെലവില്‍ തന്നെ മറ്റ് ‘ഇന്‍പുട്ടു’ കളും കൂടിയേ തീരൂ. മറിച്ചാണ് ഇന്നത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ അനുഭവം. ഇക്കാരണത്താല്‍, ഡിമാന്‍ഡ് പഴയ ലെവലില്‍ തുടരുകയും, സപ്ലൈയില്‍ അതിനാനുപാതികമായ വര്‍ദ്ധനവില്ലാതിരിക്കുകയും ചെയ്താല്‍, നിര്‍മ്മിക്കപ്പെട്ട ഉല്പന്നങ്ങള്‍ ഉയര്‍ന്ന വിലനിലവാരത്തില്‍ തന്നെ വിറ്റഴിക്കാന്‍ ഉല്പാദകര്‍ നിര്‍ബന്ധിതരാകും. ഇത് വില വര്‍ദ്ധനവിലേക്കായിരിക്കും നയിക്കുക. അടിസ്ഥാന ധനശാസ്ത്രത്തിന്‍റെ ഡിമാന്‍ഡ്-സപ്ലൈ ബന്ധം തന്നെയാണ് ഇവിടേയും പ്രസക്തമായിരിക്കുക.
ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതിനുള്ള ഒരു ഉപാധിയായി ധനശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വിതരണ ശൃംഖലകള്‍ കേന്ദ്രീകൃത സ്വഭാവം വെടിയുക, പകരം ഉല്പാദനം
വികേന്ദ്രീകരിക്കുക. ഇതാണ് ബദല്‍ മാര്‍ഗം. വികേന്ദ്രീകൃത ഉത്പാദന ഘടകങ്ങളാവുമ്പോള്‍, മത്സരത്തിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ‘ഇന്‍പുട്ടു’കള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ബദല്‍ സ്രോതസ്സുകള്‍ക്കായുള്ള ത്വരയും വര്‍ദ്ധിക്കും. ആഗോളീകരണ വ്യവസ്ഥ തുടര്‍ന്നും നിലനില്‍ക്കുന്നതിനാല്‍ ഏറ്റവും, കുറഞ്ഞ ചെലവിലും, പരമാവധി കാര്യക്ഷമത ഉറപ്പാക്കിയും ഉത്പാദനം നടത്തുന്നവര്‍ക്ക് മാത്രമേ വിപണിയില്‍ പിടിച്ചു നില്ക്കാന്‍ കഴിയുകയുള്ളു. രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചിരുന്ന ഭരണകൂടങ്ങള്‍ തന്നെ ഇപ്പോള്‍, കൊറോണ വൈറസ് ബാധയില്‍പ്പെട്ട് ഉഴലുന്ന ചൈനയെ സംരക്ഷിക്കാന്‍ അത്യാവേശത്തോടെ രംഗത്ത് വരുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഏറെ താമസിയാതെ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള മോദിയുടെ വഴിവിട്ട ചങ്ങാത്തത്തിലും അയവു വരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കാരണം, അമേരിക്കക്ക് ചൈനയുമായുള്ള മെച്ചപ്പെട്ട വ്യാപാര ബന്ധങ്ങളിലായിരിക്കും കൂടുതല്‍ താത്പര്യം. ഇന്ത്യയിലെ മോദി ഭരണകൂടം സമീപകാലം വരെ ഇന്ത്യന്‍ ജി ഡി പി നിരക്കില്‍ ഇടിവുണ്ടായതിനെ ചൂണ്ടിക്കാട്ടിയവരോട് ചൈനയുടെത് ഇതിലും മോശമായ വളര്‍ച്ചാറെക്കോര്‍ഡ് ആണെന്ന മറുവാദമാണല്ലോ നിരത്തി വന്നിരുന്നത്. ഇന്നത്തെ സ്ഥിതി നോക്കുക. ഇന്ത്യന്‍ ഭരണാധികാരികളും, കോവിഡ്-19 സാമ്പത്തിക വളര്‍ച്ചക്ക് ഗുരുതരമായ ഭീഷണിയാണെന്നു ഏറ്റുപറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. മാരകമായ ഈ പകര്‍ച്ചവ്യാധി, നിക്ഷേപ മേഖലയിലെ തീരുമാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നു സമ്മതിക്കുന്നു. ആഗോളീകൃത സമ്പദ് വ്യവസ്ഥ നിലവിലിരിക്കുന്നിടത്തോളം സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള സംയോജനം അഥവാ ഇന്‍റഗ്രേഷന്‍ ഒരു യാഥാര്‍ഥ്യമായിരിക്കുമെന്നും നാമെല്ലാം അംഗീകരിക്കേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ ഇതാ കൊറോണ വൈറസും ഈ സംയോജന പ്രക്രിയയുടെ പ്രധാന കണ്ണിയായി തീര്‍ന്നിരിക്കുകയാണ്. അവഗണിക്കാനാവാത്തൊരു ഘടകമാണിത്.
ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതിനുള്ള ഒരു ഉപാധിയായി ധനശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വിതരണ ശൃംഖലകള്‍ കേന്ദ്രീകൃത സ്വഭാവം വെടിയുക, പകരം ഉല്പാദനം
വികേന്ദ്രീകരിക്കുക. ഇതാണ് ബദല്‍ മാര്‍ഗം. വികേന്ദ്രീകൃത ഉത്പാദന ഘടകങ്ങളാവുമ്പോള്‍, മത്സരത്തിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ‘ഇന്‍പുട്ടു’കള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ബദല്‍ സ്രോതസ്സുകള്‍ക്കായുള്ള ത്വരയും വര്‍ദ്ധിക്കും. ആഗോളീകരണ വ്യവസ്ഥ തുടര്‍ന്നും നിലനില്‍ക്കുന്നതിനാല്‍ ഏറ്റവും, കുറഞ്ഞ ചെലവിലും, പരമാവധി കാര്യക്ഷമത ഉറപ്പാക്കിയും ഉത്പാദനം നടത്തുന്നവര്‍ക്ക് മാത്രമേ വിപണിയില്‍ പിടിച്ചു നില്ക്കാന്‍ കഴിയുകയുള്ളു. രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചിരുന്ന ഭരണകൂടങ്ങള്‍ തന്നെ ഇപ്പോള്‍, കൊറോണ വൈറസ് ബാധയില്‍പ്പെട്ട് ഉഴലുന്ന ചൈനയെ സംരക്ഷിക്കാന്‍ അത്യാവേശത്തോടെ രംഗത്ത് വരുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഏറെ താമസിയാതെ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള മോദിയുടെ വഴിവിട്ട ചങ്ങാത്തത്തിലും അയവു വരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കാരണം, അമേരിക്കക്ക് ചൈനയുമായുള്ള മെച്ചപ്പെട്ട വ്യാപാര ബന്ധങ്ങളിലായിരിക്കും കൂടുതല്‍ താത്പര്യം. ഇന്ത്യയിലെ മോദി ഭരണകൂടം സമീപകാലം വരെ ഇന്ത്യന്‍ ജി ഡി പി നിരക്കില്‍ ഇടിവുണ്ടായതിനെ ചൂണ്ടിക്കാട്ടിയവരോട് ചൈനയുടെത് ഇതിലും മോശമായ വളര്‍ച്ചാറെക്കോര്‍ഡ് ആണെന്ന മറുവാദമാണല്ലോ നിരത്തി വന്നിരുന്നത്. ഇന്നത്തെ സ്ഥിതി നോക്കുക. ഇന്ത്യന്‍ ഭരണാധികാരികളും, څകോവിഡ്چ – 19 സാമ്പത്തിക വളര്‍ച്ചക്ക് ഗുരുതരമായ ഭീഷണിയാണെന്നു ഏറ്റുപറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. മാരകമായ ഈ പകര്‍ച്ചവ്യാധി, നിക്ഷേപ മേഖലയിലെ തീരുമാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നു സമ്മതിക്കുന്നു. ആഗോളീകൃത സമ്പദ് വ്യവസ്ഥ നിലവിലിരിക്കുന്നിടത്തോളം സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള സംയോജനം അഥവാ ഇന്‍റഗ്രേഷന്‍ ഒരു യാഥാര്‍ഥ്യമായിരിക്കുമെന്നും നാമെല്ലാം അംഗീകരിക്കേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ ഇതാ കൊറോണ വൈറസും ഈ സംയോജന പ്രക്രിയയുടെ പ്രധാന കണ്ണിയായി തീര്‍ന്നിരിക്കുകയാണ്. അവഗണിക്കാനാവാത്തൊരു ഘടകമാണിത്.
“രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാല്‍
ചൈനീസ് സമ്പദ് വ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചിരുന്ന
ഭരണകൂടങ്ങള്‍ തന്നെ ഇപ്പോള്‍, കൊറോണ വൈറസ് ബാധയില്‍പ്പെട്ട് ഉഴലുന്ന ചൈനയെ സംരക്ഷിക്കാന്‍
അത്യാവേശത്തോടെ രംഗത്ത് വരുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.”
സപ്ലൈ ചെയിനില്‍ സംഭവിച്ചേക്കാവുന്ന പ്രതിബന്ധങ്ങള്‍, അവ താത്കാലികമായിട്ടാണെങ്കില്‍ തന്നെയും, വിപണികളില്‍ അതിന്‍റെ ആഘാതം തള്ളിക്കളയാന്‍ കഴിയില്ല. ഇതിലേക്കായി നിലവില്‍ കുറഞ്ഞ ചെലവില്‍ ഉത്പാദനത്തിനാവശ്യമായ വിഭവങ്ങളും, സേവനങ്ങളും സംഘടിപ്പിക്കാനും വിവിധ ഉത്പാദന ഘടകങ്ങളില്‍ ഇന്‍വെന്‍ററി മാനേജ്മെന്‍റ്, അതായത്, ചരക്കുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുന്നത് സംബന്ധമായ പട്ടിക കരുതി വയ്ക്കാനും പതിവ് സംവിധാനങ്ങളുണ്ട്. ഇത്തരം ആധുനിക ശാസ്ത്രീയ, സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചരക്കുകളുടെയും, സേവനങ്ങളുടെയും ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വിപണികളെ ഗൗരവതരമായ രൂപത്തില്‍ ബാധിക്കാത്തവിധത്തില്‍ സംരക്ഷിച്ചു വരുന്നത്. എന്നാല്‍, ഇത്തരം ആധുനിക സംവിധാനങ്ങള്‍ക്കും നിരവധി പരിമിതികളുണ്ട്. ഇതില്‍ ഏറ്റവും മുഖ്യമായത്, ആഗോള സപ്ലൈ ശൃംഖലയില്‍ തന്നെ പ്രതിബന്ധങ്ങള്‍ ഉടലെടുക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ്. വിശിഷ്യാ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ പോലുള്ള ആഡംബര മോട്ടോര്‍ വാഹനങ്ങളുടെ ഉപകരണങ്ങള്‍. സപ്ലൈ ചെയിന്‍ പ്രതിസന്ധിയിലാവുമ്പോള്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാവും. ഇത്തരം പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍, ഈ വമ്പന്‍ കമ്പനി ചെയ്തത്, സ്യൂട്ട് കേസുകളില്‍ സ്പെയര്‍പാര്‍ട്ട്സുകള്‍ പ്രത്യേക വാഹനങ്ങളില്‍ ബന്ധപ്പെട്ട രാജ്യങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു. ഈ സംവിധാനം പലപ്പോഴും പ്രയോഗികമായെന്നു വരില്ല. ഇതിന്‍റെ അര്‍ഥം, ഇത്തരം സ്പെയര്‍പാര്‍ട്ടുകളുടെ പരമാവധി ഇന്‍വെന്‍ററികള്‍ സൂക്ഷിക്കുക എന്നതു തന്നെയാണ്. ആഗോളവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തിലും, ഈ സ്ഥിതിവിശേഷം തന്നെ തുടരുകയുമാണ്.
‘കോവിഡ്-19’ ന്‍റെ വരവോടെ മള്‍ട്ടി ലാറ്ററല്‍ ബന്ധങ്ങളുടേയും,
ഏകീകൃത നയരൂപീകരണത്തിന്‍റേയും പ്രസക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്.’
ഈ ഘട്ടത്തിലാണ്, ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്‍റെ ആഗമനത്തോടെ അപ്രത്യക്ഷമായ മള്‍ട്ടി ലാറ്ററിലിസ(നാനാമുഖത്വം)ത്തിന്‍റെ പ്രസക്തി തെളിഞ്ഞു വരുന്നത്. വ്യത്യസ്ത രാജ്യങ്ങള്‍ക്കിടയില്‍ വ്യക്തമായ മുന്‍ ധാരണകളുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ നയരൂപീകരണത്തിന്‍റെയും, അവ നടപ്പാക്കുന്നതിന്‍റെയും കാര്യത്തില്‍ ആഗോളതലത്തിലുള്ള താത്പര്യങ്ങളൊപ്പം പ്രാദേശികതലത്തിലും, ദേശീയതലത്തിലുമുള്ള താത്പര്യങ്ങളും കണക്കിലെടുക്കേണ്ടി വരും. നയരൂപീകരണവുമായി ബന്ധപ്പെട്ട ഏകീകൃത സമീപനം നിലവിലുള്ള സാഹചര്യത്തില്‍ അനിവാര്യമാണ്. എയ്ഡ്സ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാത്രമല്ല ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാലാവസ്ഥയില്‍ വന്‍തോതില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചപ്പോഴും, കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും തമ്മിലുള്ള ബന്ധം കണക്കിലെടുത്തു ഒരു കാലാവസ്ഥ ഉടമ്പടിയില്‍ ലോകരാജ്യങ്ങള്‍ ഒപ്പിടുക എന്നത് അനിവാര്യമായി അനുഭവപ്പെട്ടപ്പോഴും മള്‍ട്ടീലാറ്ററലിസത്തിന്‍റെ പ്രാധാന്യമാണ് തെളിഞ്ഞു കാണാന്‍ കഴിഞ്ഞത്. എന്നാല്‍, പിന്നിട്ട മൂന്നു ദശകക്കാലയളവിലും, ശദ്ധ പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് വ്യാപാരവും, ധനകാര്യവുമായ മേഖലകളിലെ നിയന്ത്രണങ്ങള്‍ക്കു മേലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ‘കോവിഡ്-19’ ന്‍റെ വരവോടെ മള്‍ട്ടി ലാറ്ററല്‍ ബന്ധങ്ങളുടേയും, ഏകീകൃത നയരൂപീകരണത്തിന്‍റേയും പ്രസക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. കേവലം കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്തുന്നതിനും, സപ്ലൈ ചെയിന്‍ മാനേജ്മെന്‍റിനും, നിക്ഷേപ മേഖലയുടെ താല്പര്യ സംരക്ഷണത്തിനും അപ്പുറം ‘കോവിഡ്-19’ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ത്തുന്നതിനും നാനാമുഖത്വത്തില്‍ വേരൂന്നിയ നയസമീപനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
“ആഗോളീകൃത സമ്പദ് വ്യവസ്ഥ നിലവിലിരിക്കുന്നിടത്തോളം
സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള സംയോജനം അഥവാ ഇന്‍റഗ്രേഷന്‍ ഒരു യാഥാര്‍ഥ്യമായിരിക്കുമെന്നും
നാമെല്ലാം അംഗീകരിക്കേണ്ടിവരുന്നു.
ഏറ്റവുമൊടുവില്‍ ഇതാ കൊറോണ വൈറസും ഈ സംയോജന പ്രക്രിയയുടെ
പ്രധാന കണ്ണിയായി തീര്‍ന്നിരിക്കുകയാണ്.
അവഗണിക്കാനാവാത്തൊരു ഘടകമാണിത്. “
കേന്ദ്ര ബാങ്കുകള്‍, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകള്‍, മാന്ദ്യപ്രതിരോധം ലക്ഷ്യമാക്കി കൂടുതല്‍ ഉദാരമായ പണനയം നടപ്പാക്കിവരുന്നുണ്ടെങ്കിലും, ഇതിന്‍റെ പ്രതിഫലനം വിപണികളില്‍ അനുഭവപ്പെടുന്നില്ല. ‘കോവിഡ്-19’ ന്‍റെ വ്യാപനത്തോടെ, ഓഹരി വിപണികള്‍ ആഗോളതലത്തിലും, ഇന്ത്യയിലും 2008ലെ ആഗോള പ്രതിസന്ധിയിലേതിനു സമാനമായ വന്‍ തിരിച്ചടികളാണ് നേരിട്ടുവരുന്നത്. അസംസ്കൃത എണ്ണ വിലയില്‍ 30 ശതമാനത്തോളം കുത്തനെയുള്ള ഇടിവാണ് സൗദി അറേബ്യയും, റഷ്യയും ഉള്‍പ്പെടെയുള്ള എണ്ണ ഉല്പാദന രാജ്യങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ‘ഒപ്പെക്ക്’ രാജ്യങ്ങള്‍ തകരുന്ന എണ്ണ വിലക്ക് തടയിടാന്‍ ഉല്പാദനം വെട്ടിക്കുറക്കുകയാണ്. ഗോള്‍ഡ് മാന്‍ സാക്ക്സ്, പ്രവചിച്ചിരിക്കുന്നത് എണ്ണവില ബാരലൊന്നിന് 45 ശതമാനം ഇടിഞ്ഞു 30 ഡോളറില്‍ ഒതുങ്ങി നില്ക്കില്ലെന്നും, ഇത് 20 ഡോളര്‍ വരെയായി ഇടിയാനും ബാദ്ധ്യതകള്‍ കാണുന്നുണ്ടെന്നാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയുകയും ഡോളര്‍ ഒന്നിന് 76.4 രൂപ എന്ന നിരക്കില്‍ എത്തി നില്ക്കുകയുമാണ്. പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ മൂല്യത്തില്‍ ഒറ്റയടിക്ക് 6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എണ്ണ വില തകര്‍ച്ച എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള യു എസ് നേയും ഗുരുതരമായി ബാധിക്കാതിരിക്കില്ല. ഇതിന്‍റെ ആഹ്വാനം പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മൊത്തത്തിലും, ഇന്ത്യയെ പ്രത്യേകമായും ബാധിക്കുമെന്നത് ഉറപ്പാണ്. നിക്ഷേപത്തെ ഇതിലൂടെ നേരിട്ടും, വായ്പാ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കപ്പെടുന്നതോടെ പരോക്ഷമായും ബാധിക്കും. അതേ അവസരത്തില്‍, അസംസ്കൃത എണ്ണ ഇറക്കുമതിയെ 80 ശതമാനത്തോളം ആശ്രയിക്കുന്ന ഇന്ത്യക്ക് ഇതില്‍ നിന്നും താല്കാലി നേട്ടം ഉണ്ടാക്കാന്‍ കഴിയും. ഇറക്കുമതി ചെലവ് കുറക്കാന്‍ കഴിയുന്നതിലൂടെയുള്ളതാണ് ഈ നേട്ടം. എന്നാല്‍, ഈ അനുകൂല സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാനും, ജി ഡി പി വളര്‍ച്ച നിരക്ക് ഇടിയാതിരിക്കാനും ‘കോവിഡ്-19’ ന്‍റെ വരവ് ഒരു പ്രതിസന്ധിയായിട്ടുമുണ്ട്.
പരസ്പര വിരുദ്ധമായ ഇത്തരം പ്രത്യാഘാതങ്ങളാണ്, വികസിത രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും ‘കോവിഡ്-19’ ലൂടെ പഠിക്കാന്‍ കഴിയുന്ന പാഠമായിരിക്കുന്നത്. ഇന്ത്യയുടെ ഔഷധ നിര്‍മ്മാണ മേഖല പുതിയ ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നത് നേരാണ്. തികച്ചും തദ്ദേശീയമായ – ജെനറിക്-ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാനും വകയുണ്ട്. എന്നാല്‍, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന യഥാര്‍ത്ഥ പ്രശ്നം മറ്റൊന്നാണ്. ഇന്ത്യ ഇപ്പോള്‍ യൂറോപ്യന്‍ ജെനറിക്ക് ഔഷധങ്ങളുടെ സപ്ലൈ ഏറ്റെടുത്തിരിക്കുകയാണെങ്കില്‍, യു എസ് ജെനറിക്സിന്‍റെ 24 ശതമാനവും നമ്മുടെ കയറ്റുമതി വഴിയാണ് ലഭ്യമാക്കി വരുന്നത്. അതേസമയം, ഇവയുടെ നിര്‍മ്മാണത്തിനാവശ്യമായ അര്‍ദ്ധ നിര്‍മ്മിത ഉല്പന്നങ്ങളില്‍ ഏറിയ പങ്കും ചൈനയില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ‘കോവിഡ്-19’ ന്‍റെ വരവോടെ ചൈനയില്‍ നിന്നുള്ള ഫാര്‍മസി അനുബന്ധ ഉല്പന്നങ്ങളടക്കമുള്ളവയുടെ ഇറക്കുമതി ആകെ തന്നെ പ്രതിസന്ധിയിലാണ്. തന്‍മൂലം, ഇന്ത്യ ഗുരുതരമായൊരു സപ്ലൈ പ്രതിസന്ധിയാണ് നേരിടുന്നത്. ചുരുക്കത്തില്‍ ആഗോള സപ്ലൈ ശൃംഖലയുടെ ഭാഗമായി തുടരുന്നതിന്‍റെ നേട്ടങ്ങളില്‍ കണ്ണുനട്ട് ഇന്ത്യ ആഭ്യന്തര സപ്ലൈ സ്രോതസ്സുകള്‍ അവഗണിക്കുകയാണെങ്കില്‍, അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനങ്ങളോ, കൊറോണ വൈറസ് പോലുള്ള പകര്‍ച്ചവ്യാധികളോ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, കാര്യങ്ങളാകെ അവതാളത്തിലാകും, മാന്ദ്യ പ്രതിസന്ധി അഭൂതപൂര്‍വ്വമായ മാനങ്ങളില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ‘കോവിഡ്-19’ ന്‍റെ ആഗമനത്തോടെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ഓടി അടുത്തുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് ‘കോവിഡ്-19’ ന്‍റെ ധനശാസ്ത്രവും.
(കടപ്പാട് : എന്‍ ഐ പി എഫ് പി യുടെ ഡയറക്റ്റര്‍ ആയ ഡോ രതിന്‍ റോയിയുടെ ലേഖനം ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ച്ച് 6, 2020)