ഓണ്‍ലൈന്‍ പഠനമല്ല, ഓണ്‍ലൈന്‍ വിപണിയാണ് പൊടി പൊടിക്കുന്നത്
കേരളത്തിന്‍റെ ചരിത്രം വീരരാജ ചരിതങ്ങളില്‍ നിന്നും മോചനം നേടുന്നത് ജാതിവിരുദ്ധ നവോത്ഥാനത്തോടെയാണ്. ജാതിയില്‍ താണവര്‍ ആര്‍ജിച്ച വിവേകവും വിജ്ഞാനവും വിമോചനവുമാണതിന്‍റെ ഉള്ളടക്കം.അതിനായുള്ള ദീര്‍ഘസമരങ്ങളും സഹനങ്ങളും പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ സജീവമാണ്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ മതം മാറ്റങ്ങളും അതിനായുള്ള വിദ്യാഭ്യാസ സാര്‍വത്രികതയുമൊക്കെ കേരളത്തില്‍ സംഭവിച്ചു. അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്‍റെയുമൊക്കെ പരിശ്രമങ്ങളും ഈ വിദ്യാഭ്യാസ സാര്‍വത്രികതയുടെ ആദ്യകിരണങ്ങള്‍ നമുക്ക് നല്‍കി.
Read More.