അച്ഛനെ അഴിയെണ്ണിക്കുന്നത് മകളോ ?

കേരളത്തിൽ വ്യാപകകമായി ഉരുൾ പൊട്ടിക്കൊണ്ടിരിക്കുന്ന സഹകരണ ബാങ്ക് കൊള്ളകളുടെ തോത്‌ ഇന്നത്തെ നിലയ്ക്ക് മുന്നോട്ടു പോവുകയാണെങ്കിൽ കേരളം വളരെ വൈകാതെ ഈ രംഗത്തും പശ്ചിമബംഗാളിനെ അധികരിക്കും. മമതാ ബാനർജിയുടെ ശിഷ്യത്വം ലഭിക്കാൻ വടക്കാഞ്ചേരിയിൽ എം സി മൊയ്തീനും തൃശൂരിൽ എം കെ

Read More.

ഇനി യുദ്ധം ജനശക്തി
ഓണ്‍ലൈനില്‍

ഒരു സാധാരണ പൗരന്‍  എന്ന നിലയില്‍  സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്‍മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം

Read More.

ഫൂ ……

വീരാംഗനകളും ആണത്തമുള്ളവരും വസിക്കുന്ന നാടല്ലേ കേരളം? ഒരു മുഖ്യമന്ത്രിയുടെ വങ്കത്തം കാണുമ്പോൾ മലയാളിയുടെ തല കുമ്പിട്ടുപോകുന്നു. ജനങ്ങൾ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ജനങ്ങളെയും മാനിക്കുന്ന കേരളം ഇനി നമുക്ക് വേണ്ടേ?

Read More.

പാളയോടൊപ്പം കുഞ്ഞിനെക്കൂടി എറിയരുതേ!

കളങ്കിത രാഷ്ട്രീയത്തിന് ഒരു മുഖവുര എന്ന് ഞങ്ങള്‍ ഈ മുഖപ്രസംഗത്തിന് എളിമയോടെ പേര് ചാര്‍ത്തിക്കോട്ടെ. ഞങ്ങളുടെ ഈ വാക്കുകള്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല. ഇത് സമകാലീന രാഷ്ട്രീയത്തിന് നേര്‍ക്ക് പിടിച്ച നിഴല്‍ കണ്ണാടിയാണ്. ഇതിലാരുടെയെങ്കിലും നിഴലുകള്‍ തെളിയുന്നുണ്ടെങ്കില്‍ അത് അപരാധമായി കാണാതിരുന്നാലും.

Read More.

ബിഷപ്പ് ഡെസ്മണ്ട് ടുട്ടു: കറുത്തവന്റെ സുവിശേഷകാരന്‍

ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യരംഗത്തും രാഷ്ട്രീയരംഗത്തും നിറഞ്ഞുനിന്ന ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തൊണ്ണുറാം വയസ്സില്‍ കഥാവശേഷനായി. വര്‍ണ്ണവെറിക്കെതിരെയുള്ള സുദീര്‍ഘമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ പേര് സുപരിചിതമായിരുന്നു. 1984 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബിഷപ്പ് ടുട്ടു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ

Read More.

ഇത് ഗ്രഹണകാലം.

കേരള ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളും സി എ ജി യുടെ, തലകൊയ്യുന്ന കുറ്റപത്രവും ബേബിഡാമിലെ വിവാദ മരം മുറി ഉത്തരവിന്റെ അല്‍പ്പായുസ്സും എല്ലാം കൂടി കാണുമ്പോള്‍ കേരളം ഒരു ദുരന്ത നാടകമാണോ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദം മന്ദബുദ്ധികളെക്കൊണ്ട് നിറച്ചിരിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതോ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സോഫോക്‌ളീസിന്റെയും ഈസ്‌ക്കീലസിന്റെയും മറ്റും ദുരന്ത നാടകങ്ങള്‍ മാത്രം കാണാപ്പാഠം പഠിച്ചു അതില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ കണ്ടെത്തി ഈ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണോ? എന്ത് തൊട്ടാലും ദുരന്തം! എവിടെ തൊട്ടാലും ദുരന്തം.അയ്യേ ഇതെന്ത് ഭരണം?

Read More.

പേരൂർക്കടയിൽ മനുഷ്യരില്ലേ?

രണ്ട് ദശാബ്ദം മുമ്പ് വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ “രാവും പകലും’ എന്ന നോവൽ മലയാളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ചാവുകരക്കാർക്കു ശാന്തിയും സമൃദ്ധിയും ലഭിയ്ക്കണമെങ്കിലും മഹാവ്യാധികളിൽ നിന്ന് ഗ്രാമം രക്ഷപ്പെടണമെങ്കിലും ഒരു കുഞ്ഞിനെ കൊന്ന് ചുടുചോരകുടിക്കണമെന്നു ഗ്രാമ ദേവനായ കാലമ്മൂപ്പൻ

Read More.

മഹാബലിയും മഹാമാരിയും

മാനുഷരെല്ലാരുമൊന്നുപോലെ പുലരുന്ന ഒരു കാലത്തെ വിഭാവനം ചെയ്യുന്ന മലയാളിയുടെ ആ നിത്യസുന്ദരമായ സമക്ഷേമ സ്വപ്നത്തില്‍ കൊവിഡ് മഹാമാരി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം മഹാമാരി കേരളത്തില്‍ ഓരോ ദിവസവും കോപംകൊണ്ട് കലിതുള്ളുകയാണ്. ഇതുവരെ കണ്ടതിലും വലുത് മാളത്തില്‍ ഉണ്ടെന്ന നടുക്കുന്ന ഗവേഷണ ഫലങ്ങള്‍ മനുഷ്യരാശിയുടെ സൈ്വരം കെടുത്തുന്നു. മഹാബലിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കേണ്ട കാലത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിന് കഴിയാത്ത സാഹചര്യം സംജാതമാകുമ്പോള്‍ ഓണാഘോഷം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഒരു കടങ്കഥ മാത്രമായി ചുരുങ്ങുന്നു

Read More.

കേരളത്തിലെ ബിജെപി ഒരു കോമഡി ചിത്രം

നിയമസഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയില്‍ ഉലഞ്ഞുപോയതിനു പിന്നാലെ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വാര്‍ത്തകളും സുലഭമായി മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. മുപ്പത്തഞ്ചുസീറ്റും മുഖ്യമന്ത്രി സ്ഥാനവും ഉറപ്പാക്കാന്‍ ദില്ലിയില്‍ നിന്ന് അമിത്ഷാ കൈയയച്ചു നല്‍കിയ കോടികള്‍ കൈമറിഞ്ഞ വഴികളെക്കുറിച്ചുള്ള സൂചനകള്‍

Read More.

ഇത് ജനവിധിയോ ചൂതോ?

ഇന്ത്യയെപ്പോലെ ജനാധിപത്യവ്യവസ്ഥ സുസ്ഥിരമായി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പൊതുതെരെഞ്ഞെടുപ്പുകളില്‍ ഇടപെട്ടും ഭരണകര്‍ത്താക്കളുടെ ജനപ്രീതിയുടെ മികവിലോ മികവില്ലായ്മയിലോ മാര്‍ക്കിട്ടും ചുളുവില്‍ കോടികള്‍ കീശയിലാക്കുന്ന ആഗോള കമ്പനികള്‍ക്ക് കേരളവും ഇപ്പോള്‍ നല്ല മേച്ചില്‍പ്പുറമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യത്തിലും കേരളം ശിഷ്യപ്പെട്ടിരിക്കുകയാണ്. മുംബൈ,ദില്ലി,കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളില്‍

Read More.