ബിഗ് സല്യൂട്ട്

കര്‍ഷകസമരമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയിലെ കരുത്താര്‍ന്ന ജനകീയപ്രതിരോധം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട കാര്‍ഷികനിയമങ്ങളെ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത് പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയുമൊക്കെ കര്‍ഷകര്‍ ഒറ്റമനസ്സോടെ ഉയര്‍ത്തിയ എതിര്‍പ്പാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായ സമരമാണ് ഇന്ത്യയുടെ ദേശീയപാതകളില്‍ കുടില്‍ കെട്ടി ദില്ലി നഗരത്തെ വളഞ്ഞുവെച്ച് പതിനായിരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ആക്രമണപരമ്പരകള്‍ക്കും വഴങ്ങാത്ത കര്‍ഷക ജനസഞ്ചയം പുതിയൊരു സമരപാഠം ഇന്ത്യക്കും ലോകത്തിനും ഇതിനകം സമ്മാനിച്ചുകഴിഞ്ഞിരിക്കുന്നു.

Read More.