ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 2)
1998-ലാണ് ഈ കീട ഫാസിസ്റ്റ് ഉപജാപജാലവിദ്യയാല്‍, സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. അത് ഒരു കീടഫാസിസ്റ്റിന്റെ ഔപചാരിക ജന്മം മാത്രമായിരുന്നു. ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളെപ്പോലെ കരാളഗാംഭീര്യവും ആശയാദര്‍ശമൂല്യഗരിമയും സൃഷ്ടിക്കാനുള്ള ബൗദ്ധികശേഷിയില്ലാത്ത ഒരു ശുഷ്‌കവ്യക്തിയ്ക്ക് ‘കീടഫാസിസ്റ്റു’ സിംഹാസനത്തിന്റെ ആരൂഢങ്ങളുറപ്പിക്കാന്‍ എങ്ങനെ കഴിയും? അതിനുള്ളമാര്‍ഗം നരബലിയാണ്! നിസ്സാരരുടെ ചോര പോരാ, അതിന്. നിര്‍ഭയനും നിസ്വാര്‍ത്ഥനും സത്യസന്ധനുമായ ഒരു ‘കുലംകുത്തി’ തന്നെയായിരിക്കണം ലക്ഷണമൊത്ത ബലിമൃഗം.
Read More.