കേരളത്തിലും താമര വിരിയുമെന്ന് മോദിജി!

അതുകൊണ്ടാണ് മോദിജി ഇന്നലെ വടക്കുകിഴക്കൻ യുദ്ധം കഴിഞ്ഞപാടെ . “വരാനിരിക്കുന്ന ബിജെപിക്കാറ്റിൽ കേരളവും വീഴും എന്ന് പറഞ്ഞു കോൾമയിർക്കൊണ്ടത് .

Read More.

‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)

ബംഗാളിലെ സഖാക്കള്‍ക്ക് പറ്റിയ വീഴ്ച നമുക്കു സംഭവിയ്ക്കില്ല. ബംഗാളിലെ സഖാക്കള്‍ അധികാരം കൊണ്ടു തൃപ്തിയടഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ അഴിമതിയെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ വളര്‍ത്താന്‍ അവര്‍ മറന്നുപോയി. പക്ഷെ, നമ്മള്‍, കേരളത്തിലെ സഖാക്കള്‍ അധികാരവും അഴിമതിയും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മുമ്പേ മനസിലാക്കിയിരുന്നു.

Read More.

കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)

കീടഫാസിസ്റ്റ് ഒരു പൂന്തോട്ട ഭരണാധികാരിയെപ്പോലെയാണ്. സമഗ്രാധിപത്യഭരണകൂടങ്ങളെ സാമൂഹ്യ ശാസ്ത്രജ്ഞനായ സിഗ്മന്റ് ബോമാന്‍’ ‘പൂന്തോട്ടഭരണകൂടങ്ങള്‍’ (Gardening States) (Modernity and Ambivalence, 1991) എന്നു നിര്‍വചിക്കുന്നു. കളകളെയും പാഴ്‌ച്ചെടികളെയും അപ്പാടെ പറിച്ചുനീക്കി അധികാരിക്കിഷ്ടമായ ചെടികളെമാത്രം പരിപാലിക്കുന്ന പദ്ധതിയാണിത്.

Read More.

കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)

കേരളരാഷ്ട്രീയം ഒരു ഗ്ലാഡിയേറ്ററുടെ യുദ്ധഭൂമിയും മലയാളികള്‍ കാഴ്ചപ്പറ്റങ്ങളുമാവുകയാണോ? കീടഫാസിസ്റ്റിന്റെ എതിരാളികള്‍ ചിലപ്പോള്‍ മനുഷ്യരാകാം! ചിലപ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളും മാതൃ-ശിശു സംരക്ഷണകേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റികളുമാകാം! ചിലപ്പോള്‍, പിഞ്ചുകുഞ്ഞുങ്ങള്‍വരെയാകാം! മൂന്നുദിവസം പ്രായമായ, കണ്ണുചിമ്മിയിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ ജാതിദുരഭിമാനത്തിന്റെ പേരില്‍ തട്ടിയെടുത്ത് കടത്തിയത് കീടഫാസിസ്റ്റ് ചെയര്‍മാനായ ശിശുക്ഷേമസമിതിയാണ്.

Read More.

ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 2)

1998-ലാണ് ഈ കീട ഫാസിസ്റ്റ് ഉപജാപജാലവിദ്യയാല്‍, സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. അത് ഒരു കീടഫാസിസ്റ്റിന്റെ ഔപചാരിക ജന്മം മാത്രമായിരുന്നു. ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളെപ്പോലെ കരാളഗാംഭീര്യവും ആശയാദര്‍ശമൂല്യഗരിമയും സൃഷ്ടിക്കാനുള്ള ബൗദ്ധികശേഷിയില്ലാത്ത ഒരു ശുഷ്‌കവ്യക്തിയ്ക്ക് ‘കീടഫാസിസ്റ്റു’ സിംഹാസനത്തിന്റെ ആരൂഢങ്ങളുറപ്പിക്കാന്‍ എങ്ങനെ കഴിയും? അതിനുള്ളമാര്‍ഗം നരബലിയാണ്! നിസ്സാരരുടെ ചോര പോരാ, അതിന്. നിര്‍ഭയനും നിസ്വാര്‍ത്ഥനും സത്യസന്ധനുമായ ഒരു ‘കുലംകുത്തി’ തന്നെയായിരിക്കണം ലക്ഷണമൊത്ത ബലിമൃഗം.

Read More.

കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1

”കേരളത്തിലെ കീട ഫാസിസത്തെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവര്‍, ഹിന്ദുഫാസിസത്തെക്കുറിച്ച് ചിലയ്ക്കരുത്.”
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ എന്നീ ദുഷ്ടമൂര്‍ത്തികളിലൂടെ പ്രകാശിതമായ ഫാസിസത്തെ ‘ക്ലാസ്സിക്കല്‍ ഫാസിസം’ എന്നു നിര്‍വചിക്കാം. ‘പ്രത്യയശാസ്ത്രപരമായ ചില മിനിമം ഘടകങ്ങളുടെ’ (Fascist ideological minimum) സാന്നിധ്യമാണ് സ്വേച്ഛാധിപത്യത്തെ ക്ലാസ്സിക്കല്‍ ഫാസിസമാക്കുന്നത്.

Read More.

നവോത്ഥാന മൂല്യസംരക്ഷണം വ്യാജചെപ്പേടുകളിലൂടെയോ?

ശബരിമലയിലെ ആചാര്യസംരക്ഷണത്തിനുവേണ്ടി, സുപ്രീം കോടതി വിധിക്കെതിരെ നാടെങ്ങും പ്രക്ഷോഭണങ്ങള്‍ നടക്കുന്നകാലം. പുതിയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന നാളുകള്‍. രാത്രിയുടെ മറവില്‍ പോലീസകമ്പടിയോടെ യുക്തിവാദികളായ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താന്‍ പോയിരുന്ന ദിവസങ്ങള്‍. ഇക്കാലത്താണ് ‘ചെപ്പേടുകളിലെ ശബരിമല’ എന്ന പേരില്‍ അന്നോളം ഞാന്‍ കേട്ടിട്ടില്ലാത്ത, ഇ. സന്തോഷ് എന്ന യുവാവിന്റെ ലേഖനം എറണാകുളത്ത് കലൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘എഴുത്ത്’ എന്ന മാസികയില്‍ വന്നത്.

Read More.

അന്നപൂര്‍ണ്ണേശ്വരത്തെ ആവലാതികള്‍

നിലവിളികള്‍ ഉഴുതുമറിച്ച നാട്
നിലയഭൂതങ്ങള്‍ ഇടിച്ചു നിരത്തിയ വീട്!
വെടിയുണ്ട വിതച്ചുകൊയ്ത്
ശവക്കോടി പുതച്ചുമൂടി എന്റെ പാടം.

Read More.

മൃഗയാ

കാട്ടില്‍ തേരോടിച്ചു പോയ
മന്ത്രികുമാരന്‍
കിണറ്റില്‍ വീണ കഥയല്ല പറയുന്നത്.
തീറ്റ തേടിപ്പോകുന്ന മാനുകള്‍
അയാളുടെ ഉരുളുന്ന തേരുകള്‍ക്കടിയില്‍ പെട്ട്
ചതഞ്ഞു ചത്തുപോയ കഥയുമല്ല

Read More.