ലെബണനിൽ കലാപം പടരുന്നു; മൂന്നു ലക്ഷം പേർ ഭവനരഹിതരായി

ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാന നഗരത്തിലെ തുറമുഖത്തു കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അതിഭീകരമായ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 158 ആയി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ തകർന്ന് ഭവനരഹിതരായവർ മൂന്നുലക്ഷത്തിലേറെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും നടമാടുന്ന ലെബനൻ സർക്കാരിനെതിനെ വെള്ളിയാഴ്‌ച ആരംഭിച്ച ജനകീയ കലാപം തുടരുകയാണ്.വിദേശകാര്യ

Read More.

കഴിവുകെട്ട എന്റെ അമ്മാവൻ രാജ്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചു: മേരി ട്രംപ്

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സഹോദരപുത്രി മേരി ട്രംപ് (55) ഈയിടെ പുറത്തിറക്കിയ പുസ്തകം ഇപ്പോൾ ചൂടപ്പം പോലെ വിറ്റഴിയുകയാണ്.  എത്രകിട്ടിയിട്ടും മതി വരാത്തയാൾ: എങ്ങനെ എന്റെ കുടുംബം ലോകത്തെ ഏറ്റവും  അപകടകാരിയായ മനുഷ്യനെ സൃഷ്ടിച്ചു എന്ന പുസ്തകം ട്രംപ് കുടുംബത്തിന്റെ അകത്തളങ്ങളിലെ

Read More.

മർഡോക് മാധ്യമ സാമ്രാജ്യത്തിൽ നിന്ന് ജെയിംസ് മർഡോക് രാജിവെച്ചു

ന്യൂയോർക്ക്: മർഡോക് മാധ്യമ കമ്പനികളുടെ ഡയറക്റ്റർ ബോർഡിൽ നിന്നു റൂപർട്ട് മർഡോക്കിന്റെ രണ്ടാമത്തെ മകനും പ്രധാന ഉടമകളിൽ ഒരാളുമായ ജെയിംസ് മർഡോക്ക് രാജി വെച്ചു. മർഡോക്ക് മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ നയങ്ങൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് രാജിയെന്ന്  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ

Read More.

സാറാ ഗിൽബെർട്: ഓക്സ്ഫോർഡ് വാക്സിന്റെ പിന്നിലെ ഗവേഷക

ലണ്ടൻ: കൊറോണാ വൈറസിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന പ്രതിരോധ  മരുന്നു അതിന്റെ ആദ്യഘട്ടങ്ങൾ പിന്നിട്ടു മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരിശോധനാ ഘട്ടത്തിലാണ്. വിവിധ രാജ്യങ്ങളിലായി 22 കൊറോണാ വാക്‌സിനുകൾ  ഇപ്പോൾ നിർമാണതിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വേറെ ഏതാണ്ട്  നൂറോളം  മ രുന്നുകൾ

Read More.

ലോകത്തു മൂന്നിലൊന്നു കുട്ടികൾക്ക് ഈയ വിഷ ബാധയെന്നു യൂനിസെഫ്

ജനീവ: ലോകത്തെ മൂന്നിലൊന്നു കുട്ടികൾക്ക് ഈയം വിഷബാധ കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഐകരാഷ്ട്രസംഘടനയുടെ ഭാഗമായ യൂനിസെഫും പ്യുർ എർത്ത് എന്ന സംഘടനയും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തി. യൂനിസെഫ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ  പറയുന്നതു വിവിധ രാജ്യങ്ങളിലായി 80 കോടി കുട്ടികളുടെ

Read More.

വോട്ടെടുപ്പ് മാറ്റി വെക്കണമെന്ന് ട്രംപ്; അട്ടിമറി നീക്കമെന്ന് പ്രതിപക്ഷം

ന്യൂയോർക്ക്: നവംബർ മൂന്നിന് നടക്കേണ്ട അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെ അഭിപായപ്പെട്ടതു അട്ടിമറി നീക്കത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷം. കഴിഞ്ഞ  ദിവസം ട്വിറ്ററിൽ ട്രംപ് പറഞ്ഞത് ഇത്തവണ കൊറോണാ ഭീതി കാരണം തപാൽ വഴി വോട്ടു

Read More.

ചൊവ്വയിലേക്കുള്ള മൂന്നാമത്തെ പര്യവേക്ഷണ പേടകം ഇന്ന് പുറപ്പെടുന്നു

ഹൂസ്റ്റൺ : നാസയുടെ പേഴ്സിവെറൻസ് ബഹിരാകാശ പേടകം ഇന്നു ചൊവ്വാഗ്രഹത്തെ ലക്ഷ്യമാക്കി പ്രയാണം ആരംഭിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ മൂന്നാമത്തെ പേടകമാണ് ഇന്ന് ചൊവ്വയിലേക്ക് പുറപ്പെടുന്നത്.  യുഎഇയുടെ അൽ അമാൻ ( പ്രതീക്ഷ ), ചൈനയുടെ തൺവെൻ 1പേടകവും കഴിഞ്ഞ ആഴ്ചകളിൽ

Read More.

ഹജ്ജ് ചടങ്ങുകൾ ആരംഭിച്ചു; പുണ്യനഗരിയിൽ കർശന നിയന്ത്രണം

മെക്ക:  കർശനമായ നിയന്ത്രണങ്ങളോടെ ഇത്തവണത്തെ ഹജ്ജ് ചടങ്ങുകൾ ആരംഭിച്ചു. ഇസ്ലാമിക മാസം ദുൽഹജ്ജ് എട്ടു മുതൽ  അഞ്ചു ദിവസമാണ് ഹജ്ജിന്‍റെ ചടങ്ങുകൾ മെക്കയിൽ നടക്കുന്നത്. ഇന്ന് മിനായിലെ തമ്പുകളിൽ നിന്നു തീർത്ഥാടകർ പുറപ്പെടുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നാളെയാണ് അറഫയിൽ നടക്കുന്ന തീർത്ഥാടകസംഗമം. 

Read More.

മറവി രോഗത്തിനു പുതിയ ചികിത്സ ലഭ്യമാകുമെന്ന് ഗവേഷകർ

ന്യൂയോർക്ക്: പ്രായമായവരെ ഏറ്റവും ഗുരുതരമായി  അലട്ടുന്ന അൽഷെയ്‌മേഴ്‌സ് വിഭാഗത്തിലുള്ള മറവി രോഗം അതു ആരംഭിക്കുന്നതിന് 20 വർഷം മുമ്പുതന്നെ കണ്ടെത്താൻ സഹായിക്കുന്ന രക്ത പരിശോധനാ സംവിധാനം ഗവേഷകർ വികസിപ്പിച്ചെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.  അന്താരാഷ്ട്ര അൽഷെയ്‌മേഴ്‌സ് അസ്സോസിയേഷന്റെ ഇന്നലെ നടന്ന

Read More.

ഹിലാരി മാന്റൽ മൂന്നാമതും ബുക്കർ സമ്മാനപ്പട്ടികയിൽ

ലണ്ടൻ:പ്രശസ്ത നോവലിസ്റ്റ് ഹിലാരി മാന്റൽ   ഇത്തവണത്തെ ബുക്കർ സമ്മാനത്തിനുള്ള  പട്ടികയിൽ സ്ഥാനം പിടിച്ചു. നേരത്തെ രണ്ടുതവണ ബുക്കർ സമ്മാനം നേടിയ മാന്റൽ ട്യൂഡർ ഭരണകാലത്തെ കുറിച്ചുള്ള അവരുടെ ചരിത്രാഖ്യായികയുടെ മൂന്നാം ഭാഗത്തിന്‍റെ പേരിലാണ്  ഇത്തവണ സമ്മാനപ്പട്ടികയിൽ ഇടംപിടിച്ചത്. ഈ നോവൽ പാരമ്പരയുടെ

Read More.