കേരളത്തിലും താമര വിരിയുമെന്ന് മോദിജി!
അതുകൊണ്ടാണ് മോദിജി ഇന്നലെ വടക്കുകിഴക്കൻ യുദ്ധം കഴിഞ്ഞപാടെ . “വരാനിരിക്കുന്ന ബിജെപിക്കാറ്റിൽ കേരളവും വീഴും എന്ന് പറഞ്ഞു കോൾമയിർക്കൊണ്ടത് .
Read More.അതുകൊണ്ടാണ് മോദിജി ഇന്നലെ വടക്കുകിഴക്കൻ യുദ്ധം കഴിഞ്ഞപാടെ . “വരാനിരിക്കുന്ന ബിജെപിക്കാറ്റിൽ കേരളവും വീഴും എന്ന് പറഞ്ഞു കോൾമയിർക്കൊണ്ടത് .
Read More.ബംഗാളിലെ സഖാക്കള്‍ക്ക് പറ്റിയ വീഴ്ച നമുക്കു സംഭവിയ്ക്കില്ല. ബംഗാളിലെ സഖാക്കള്‍ അധികാരം കൊണ്ടു തൃപ്തിയടഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ അഴിമതിയെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ വളര്‍ത്താന്‍ അവര്‍ മറന്നുപോയി. പക്ഷെ, നമ്മള്‍, കേരളത്തിലെ സഖാക്കള്‍ അധികാരവും അഴിമതിയും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മുമ്പേ മനസിലാക്കിയിരുന്നു.
Read More.കേരളരാഷ്ട്രീയം ഒരു ഗ്ലാഡിയേറ്ററുടെ യുദ്ധഭൂമിയും മലയാളികള്‍ കാഴ്ചപ്പറ്റങ്ങളുമാവുകയാണോ? കീടഫാസിസ്റ്റിന്റെ എതിരാളികള്‍ ചിലപ്പോള്‍ മനുഷ്യരാകാം! ചിലപ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളും മാതൃ-ശിശു സംരക്ഷണകേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റികളുമാകാം! ചിലപ്പോള്‍, പിഞ്ചുകുഞ്ഞുങ്ങള്‍വരെയാകാം! മൂന്നുദിവസം പ്രായമായ, കണ്ണുചിമ്മിയിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ ജാതിദുരഭിമാനത്തിന്റെ പേരില്‍ തട്ടിയെടുത്ത് കടത്തിയത് കീടഫാസിസ്റ്റ് ചെയര്‍മാനായ ശിശുക്ഷേമസമിതിയാണ്.
Read More.1998-ലാണ് ഈ കീട ഫാസിസ്റ്റ് ഉപജാപജാലവിദ്യയാല്‍, സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. അത് ഒരു കീടഫാസിസ്റ്റിന്റെ ഔപചാരിക ജന്മം മാത്രമായിരുന്നു. ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളെപ്പോലെ കരാളഗാംഭീര്യവും ആശയാദര്‍ശമൂല്യഗരിമയും സൃഷ്ടിക്കാനുള്ള ബൗദ്ധികശേഷിയില്ലാത്ത ഒരു ശുഷ്‌കവ്യക്തിയ്ക്ക് ‘കീടഫാസിസ്റ്റു’ സിംഹാസനത്തിന്റെ ആരൂഢങ്ങളുറപ്പിക്കാന്‍ എങ്ങനെ കഴിയും? അതിനുള്ളമാര്‍ഗം നരബലിയാണ്! നിസ്സാരരുടെ ചോര പോരാ, അതിന്. നിര്‍ഭയനും നിസ്വാര്‍ത്ഥനും സത്യസന്ധനുമായ ഒരു ‘കുലംകുത്തി’ തന്നെയായിരിക്കണം ലക്ഷണമൊത്ത ബലിമൃഗം.
Read More.പാര്‍ട്ടി ഹെഡ് ക്വോര്‍ട്ടേഴ്‌സ് ബോംബ് വച്ച് തകര്‍ക്കണം എന്നത് സാംസ്‌കാരിക വിപ്ലവകാലത്ത് ചൈനയില്‍ ഉയര്‍ന്ന വിസ്‌ഫോടകമായ മുദ്രാവാക്യമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അഴിമതിയില്‍ മുങ്ങി അളിഞ്ഞു തുടങ്ങിയപ്പോള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിഷ്ഠയിലേയ്ക്കും ധാര്‍മ്മികതയിലേയ്ക്കും വീണ്ടെടുപ്പിന്റെ വിപ്ലവകരമായ സാധ്യതയെയായിട്ടാണ് അത് രൂപം കൊള്ളുന്നത്.
Read More.കേരള ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളും സി എ ജി യുടെ, തലകൊയ്യുന്ന കുറ്റപത്രവും ബേബിഡാമിലെ വിവാദ മരം മുറി ഉത്തരവിന്റെ അല്‍പ്പായുസ്സും എല്ലാം കൂടി കാണുമ്പോള്‍ കേരളം ഒരു ദുരന്ത നാടകമാണോ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദം മന്ദബുദ്ധികളെക്കൊണ്ട് നിറച്ചിരിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതോ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സോഫോക്‌ളീസിന്റെയും ഈസ്‌ക്കീലസിന്റെയും മറ്റും ദുരന്ത നാടകങ്ങള്‍ മാത്രം കാണാപ്പാഠം പഠിച്ചു അതില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ കണ്ടെത്തി ഈ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണോ? എന്ത് തൊട്ടാലും ദുരന്തം! എവിടെ തൊട്ടാലും ദുരന്തം.അയ്യേ ഇതെന്ത് ഭരണം?
Read More.