കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1
”കേരളത്തിലെ കീട ഫാസിസത്തെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവര്‍, ഹിന്ദുഫാസിസത്തെക്കുറിച്ച് ചിലയ്ക്കരുത്.”
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ എന്നീ ദുഷ്ടമൂര്‍ത്തികളിലൂടെ പ്രകാശിതമായ ഫാസിസത്തെ ‘ക്ലാസ്സിക്കല്‍ ഫാസിസം’ എന്നു നിര്‍വചിക്കാം. ‘പ്രത്യയശാസ്ത്രപരമായ ചില മിനിമം ഘടകങ്ങളുടെ’ (Fascist ideological minimum) സാന്നിധ്യമാണ് സ്വേച്ഛാധിപത്യത്തെ ക്ലാസ്സിക്കല്‍ ഫാസിസമാക്കുന്നത്.