Old News

യുഎസ് ഓപ്പണിൽ ചരിത്രം രചിച്ച് എമ്മ റാഡുകാനു: ചരിത്രം കൈവിട്ട് ദ്യോകോവിച്ച്

ലോകകായികരംഗം ന്യൂയോർക്കിലെ യുഎസ് ഓപ്പൺ കോർട്ടിലേക്ക് ഉറ്റു നോക്കുകയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആദ്യമായി എല്ലാ ഗ്രാൻഡ്സ്ലാം ടെന്നീസ് കിരീടങ്ങളും ഒരു വർഷം സ്വന്തമാക്കാൻ തന്നെ നൊവാക്  ദ്യോകോവിച്ചിന് കഴിയുമോ എന്നായിരുന്നു എല്ലാവരുടെയും ആകാംഷ. ഫെബ്രുവരിയിൽ ആസ്ട്രേലിയൻ ഓപ്പണും ജൂണിൽ ഫ്രഞ്ച് ഓപ്പണും…

Read More.

ഉത്തരകൊറിയ പുതിയ മിസൈൽ പരീക്ഷിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നിലനിൽക്കുമ്പോഴും, പുതിയ ആയുധങ്ങൾ വികസിപ്പിച്ചും വാങ്ങിക്കൂട്ടിയും കൊറിയൻ ഉപഭൂഖണ്ഡത്തിൽ യുദ്ധസമാന സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഉത്തരകൊറിയ.  തിങ്കളാഴ്ചയാണ് ഉത്തര കൊറിയയിലെ ദേശീയ മാധ്യമങ്ങൾ മിസൈൽ പരീക്ഷണത്തെ സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തു വരാത്തതിനാൽ…

Read More.

ഗവർണറെ തിരിച്ചു വിളിക്കുമോ?

അമേരിക്കയിലെ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ചൊവ്വാഴ്ച ജനങ്ങളാൽ തിരിച്ചു വിളിക്കപ്പെടുമോ എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടയാളെ നിയമപരമായി തന്നെ തിരിച്ചു വിളിക്കാനുള്ള (Right to Recall) അധികാരം അമേരിക്കയിലെ ചില സംസ്ഥാനങ്ങൾക്കുണ്ട്. കാലിഫോർണിയയിലെ രണ്ടാമത്തെയും അമേരിക്കയിലെ നാലാമത്തെയും ഗവർണറെ…

Read More.

മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ പെൺകുട്ടികൾ നഗ്നരായി പ്രദക്ഷിണം ചെയ്തു!

മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ ഒരു ഗ്രാമത്തിലാണ് ആറ് പെൺകുട്ടികൾ നഗ്നരായി ഗ്രാമം മുഴുവൻ പ്രദക്ഷിണം ചെയ്തത്. മഴയില്ലാത്തതിനാൽ വരൾച്ച ബാധിച്ച് കൃഷി മുടങ്ങിയ പ്രദേശമാണിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള ആറ് പെൺകുട്ടികൾ തോളിൽ ചത്ത തവളയേയും തൂക്കിയിട്ട്,…

Read More.

ഭിന്നലിംഗക്കാരി അഭിനയിച്ച ജൂവലറി പരസ്യം ലോകം കീഴടക്കുന്നു

ഭിന്നലിംഗക്കാരിയും ദില്ലി സർവ്വകലാശാലയിലെ സോഷ്യളോജി വിദ്യാർത്ഥിനിയുമായ മീര സിംഗാനിയ അഭിനയിച്ച ജൂവലറി പരസ്യചിത്രം നൂറ് ദിവസത്തിനകം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും കണ്ടത് ഇരുപത് ലക്ഷ്യത്തിന് മുകളിലാളുകളാണ്. നൂറ് സെക്കൻഡ് ദൈർഘ്യമുള്ള ‘സ്നേഹം പോലെ വിശുദ്ധം’ എന്ന പരസ്യചിത്രം ഭീമ ജൂവലറിയാണ് നിർമ്മിച്ചത്.  കേരളത്തിലെ…

Read More.

എൽജിബിറ്റി ആക്ടിവിസ്റ്റും ഗായകനുമായ ആർച്ച് ബിഷപ്പ് കാൾ ബീൻ അന്തരിച്ചു

1977ൽ പുറത്തു വന്ന സ്വവർഗ്ഗാനുരാഗികളുടെ സ്വാതന്ത്ര്യഗീതം എന്നറിയപ്പെടുന്ന ‘I was born this way’ എന്ന ഗാനം പാടിയ കാൾ ബീൻ അന്തരിച്ചു. 77 വയസ്സായിരുന്നു. 1944ൽ ബാൾട്ടിമോറിലാണ് ബീൻ ജനിച്ചത്. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയതിനാൽ അയൽക്കാർ എടുത്തു വളർത്തുകയായിരുന്നു….

Read More.

ഉത്തരകൊറിയക്ക് ശീതകാല ഒളിമ്പിക്സ് നഷ്ടമാവും

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ ടീമിനെ അയക്കാത്തതിനാൽ ഉത്തരകൊറിയയെ 2022 ഡിസംബർ വരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ (ഐഒസി) നിന്ന് സസ്‌പെൻഡ് ചെയ്തു. ബുധനാഴ്ച്ച നടന്ന എക്സിക്യൂട്ടീവ് ബോർഡിന് ശേഷം അദ്ധ്യക്ഷൻ തോമസ് ബാക് ആണ്  തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 2022ൽ നടക്കുന്ന…

Read More.

പഞ്ച്ഷീർ താഴ്വരയും താലിബാന് കീഴടങ്ങി

വഴങ്ങാതിരുന്ന അവസാന മേഖലയും പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാനിൽ  സമ്പൂർണ്ണാധിപത്യം താലിബാൻ നേടിയെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് താലിബാൻെറ മാധ്യമവക്താവ് സബീഹുല്ല മുജാഹിദ് കാബൂളിൻെറ വടക്ക്-കിഴക്കുള്ള പഞ്ച്ഷീർ താഴ്വര പിടിച്ചെടുത്ത വാർത്ത പുറത്ത് വിട്ടത്. എന്നാൽ പഞ്ച്ഷീർ താഴ്വരയിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിൻെറ വക്താക്കൾ ഈ…

Read More.

സിറിയയും ഇറാഖും വരൾച്ചയിലേക്ക്

ഉയരുന്ന താപനിലയും കുറയുന്ന മഴയും സിറിയയിലേയും ഇറാഖിലേയും ദശലക്ഷക്കണക്കിനാളുകളെ വരൾച്ചയിലേക്ക് തള്ളിനീക്കുകയാണ്. കൃഷിക്കാവശ്യമായ ജലത്തിൻെറ അഭാവം കാരണം മേഖലയുടെ സാമ്പത്തിക രംഗവും വളരെ മോശമാണ്. കോവിഡും പടർന്നു പിടിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിനാളുകൾ ജലക്ഷാമം കാരണം പാലായനം ചെയ്തു കഴിഞ്ഞു.  ജലക്ഷാമം കാരണം…

Read More.

വാക്സിന്‍: രണ്ടാം ഡോസിന് 28 ദിവസത്തെ ഇടവേള മതി: ഹൈക്കോടതി

കൊച്ചി: പണം നൽകി വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 28 ദിവസത്തെ ഇടവേള മതിയെന്ന് കേരള ഹൈക്കോടതി. നിലവിലുള്ള   84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യക്കാർക്ക് 28 ദിവസം കഴിഞ്ഞ് വാക്സിൻ നൽകണം.. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ…

Read More.

ടൈഗ്രേ മേഖലയിൽ യുദ്ധം കനക്കുന്നു: എത്യോപിയ ക്ഷാമത്തിലേക്ക്

ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായ എത്യോപിയയുടെ വടക്കൻ മേഖലയിൽ സൈന്യവും ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (TPLF) തമ്മിൽ നടക്കുന്ന യുദ്ധത്തിൽ 5600 വിഘടനവാദികളെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. മേഖലയിലെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്നതിനാൽ ഈ വിവരം സ്വതന്ത്രമായി വിലയിരുത്താൻ…

Read More.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസിൽ നിന്ന് 57 ആക്കി വർധിപ്പിക്കണമെന്ന് പതിനൊന്നാം  ശമ്പള പരിഷ്കരണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ റിപ്പോർട്ടില്‍  ശുപാർശ ചെയതു. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണമെന്നതാണ്…

Read More.

സുപ്രീം കോടതി: 3 വനിതകൾ അടക്കം 9 പുതിയ ജഡ്‌ജിമാർ

ന്യുഡൽഹി : സുപ്രീം കോടതിയിൽ മൂന്ന് വനിതകൾ അടക്കം ഒമ്പത് ജഡ്‌ജിമാരെ രാഷ്ട്രപതി പുതുതായി നിയമിക്കും ഒരാൾ ബാറിൽ നിന്നും 8 പേര് ജുഡീഷ്യറിയിൽ നിന്നുമാണ്. ആദ്യമായാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ഒമ്പത് ജഡ്ജിമാരെയും സർക്കാർ അതേപടി അംഗീകരിക്കുന്നത്….

Read More.

ബൂസ്റ്റർ ഡോസുകൾ വാക്സിൻ അസമത്വം രൂക്ഷമാക്കുമെന്ന് ലോകാരോഗ്യസംഘടന

ലോകമെമ്പാടുമായി വാക്സിൻ നൽകുന്നതിനുള്ള അസമത്വവും കൊറോണാ വൈറസിൻെറ പുതിയ വകഭേദങ്ങൾ വ്യാപകമാവുന്നതും ചൂണ്ടി കാണിച്ച്, രണ്ടു മാസത്തേക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് നിർത്തി വെക്കാൻ ലോകാരോഗ്യസംഘടന തിങ്കളാഴ്ച  ആവശ്യപ്പെട്ടു. നിരവധി രാജ്യങ്ങൾ ഒരു ഡോസ് വാക്സിൻ പോലും നൽകാനാവാതെ കഷ്ടപ്പെടുമ്പോൾ, സമ്പന്ന…

Read More.

ജോസെഫൈൻ ബേക്കറിന് പാരീസ് പാന്തിയോണിൽ വിശിഷ്ടാ൦ഗത്വം

പാരീസ്: നർത്തകിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന ജോസെഫൈൻ ബേക്കറിന് പാരീസിലെ പാന്തിയോൺ മുസോളിയത്തിൽ വിശിഷ്ടാ൦ഗത്വം. ഫ്രഞ്ച് സമൂഹത്തിലെ അതിവിശിഷ്ട അംഗങ്ങൾക്ക് മരണാനന്തര ബഹുമതിയായിട്ടാണ് മുസോളിയത്തിൽ അംഗത്വം നൽകുന്നത്. ഈ സ്ഥാനത്തിനർഹയായ ആദ്യത്തെ കറുത്ത വംശജയാണ് ജോസെഫൈൻ. 1791ലാണ് പാരീസിലെ  നിർമ്മാണം പൂർത്തിയാക്കിയ ക്രിസ്ത്യൻ…

Read More.

പഞ്ച്ഷീർ താഴ്വര പിടിക്കാനൊരുങ്ങി താലിബാൻ

തങ്ങൾക്ക് വഴങ്ങാത്ത നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ (NRFA) തോൽപ്പിക്കാനുറപ്പിച്ച് താലിബാൻ  പഞ്ച്ഷീർ താഴ്വരയിലേക്ക് നീങ്ങുന്നു. നിലവിലെ അഫ്ഗാനിസ്ഥാനിൽ താലിബാൻെറ നിയന്ത്രണത്തിലല്ലാത്ത ഒരേയൊരു പ്രദേശമാണിത്. കാബൂളിന് വടക്ക് കിഴക്കായി ഏതാണ്ട് 150 കിലോമീറ്റർ അകലെയാണ് മലമ്പ്രദേശങ്ങളാൽ ചുറ്റപ്പെട്ട പഞ്ച്ഷീർ താഴ്വര….

Read More.

ഇസ്രായേൽ തിരിച്ചു പിടിക്കാനൊരുങ്ങി കൊറോണ

മഹാമാരിയെ പിടിച്ചുകെട്ടിയെന്ന പേരിൽ ലോകമെമ്പാടും ഇസ്രായേൽ പ്രകീർത്തിക്കപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് പോലും അവിടെ പിൻവലിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം പൗരന്മാർക്കും വാക്സിൻ നൽകിയാണ് ഇസ്രായേൽ ഈ ‘നേട്ടം’ (?) കൈവരിച്ചത്. എന്നാൽ ദൈനംദിന രോഗികൾ അയ്യായിരത്തിന് മേലയായതോടെ രോഗപരിശോധനയും സാമൂഹിക അകലവും…

Read More.

തുർക്കിയുടെ ആയുധശക്തി വിളംബരം ചെയ്യുന്ന പ്രതിരോധ മേള സമാപിച്ചു

“യൂറോപ്പിലെ രോഗി”യെന്ന സ്ഥാനത്ത് നിന്നും പശ്ചിമേഷ്യയിലെ സൈനികശക്തിയായി ഉയിർത്തെഴുന്നേൽക്കുന്ന തുർക്കിയുടെ നേർചിത്രമാണ് നാലു ദിവസമായി ഇസ്താൻബൂളിൽ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ മേളയിൽ വിളംബരം ചെയ്യപ്പെടുന്നത്. 1993 മുതൽ എല്ലാ രണ്ടു വർഷവും കൂടുമ്പോൾ നടക്കുന്ന ഈ മേള ഇത്തവണ ഉത്ഘാടനം ചെയ്തത്…

Read More.

“അഫ്ഗാൻ വനിതാ ഫുട്ബാൾ താരങ്ങളെ രക്ഷിക്കൂ”: ഫിഫയുടെ അഭ്യർത്ഥന

പുരുഷക്രിക്കറ്റ് ടീമിൻെറ പരിശീലനം കാബൂളിൽ തുടരാനും പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കുമെതിരായ മത്സരങ്ങളുമായി മുന്നോട്ട് പോകാനുമുള്ള അനുവാദം നൽകിയത് താലിബാൻെറ പുരോഗമനമായി വിലയിരുത്തുമ്പോഴും, വനിതാകായിക താരങ്ങൾക്ക് നേരെയുള്ള ഭീഷണി തുടരുകയാണ്. 2007ൽ രൂപീകൃതമായ അഫ്ഗാനിസ്ഥാനിലെ വനിതാഫുട്ബോൾ ടീമിലെ അംഗങ്ങളെ രക്ഷിക്കണമെന്നർഭ്യർത്ഥിച്ച് ലോകഫുട്ബാൾ ഭരണസമിതിയായ ഫിഫ…

Read More.

കാട്ടുതീയിൽ തളർന്ന് ഉത്തരാർദ്ധഗോളം

ലോകചരിത്രത്തിലെ ഏറ്റവും ഭയാനകമായ കാട്ടുതീക്കാണ് ലോകമിന്ന് സാക്ഷ്യം വഹിക്കുന്നത്. സൈബീരിയ മുതൽ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും അമേരിക്കയുടെ പശ്ചിമ തീരം വരെയും വ്യാപിച്ച് ഉത്തരാർദ്ധഗോളത്തിൻെറ ദക്ഷിണ ഭാഗങ്ങളിലെല്ലാം കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഒരു സാധാരണ പ്രകൃതി പ്രതിഭാസമാണെങ്കിലും കാട്ടുതീകളുടെ എണ്ണവും വ്യാപ്തിയും ഈയിടെയായി…

Read More.

കുലംകുത്തികളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ താലിബാൻ ഒരുങ്ങുന്നു

നാറ്റോസൈന്യത്തിനും വിദേശ എംബസികൾക്കും വേണ്ടി പണിയെടുത്ത അഫ്ഗാൻ പൗരന്മാരെ കണ്ടുപിടിക്കാൻ താലിബാൻ വീടുതോറും കയറി പരിശോധിക്കുകയാണെന്ന് സ്ഥിരികരിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നോർവീജിയൻ സെൻറർ ഫോർ ഗ്ലോബൽ അനാലിസിസിൻെറ വിവരണമനുസരിച്ച് കാബൂളിൽ പ്രവേശിച്ച താലിബാൻ ആദ്യം ചെയ്തത് രഹസ്യാന്വേഷണ ഏജൻസികളിലും പ്രത്യേക സൈനിക…

Read More.

അഫ്ഗാൻ അഭയാർത്ഥികളെ തടഞ്ഞ് പാക്കിസ്ഥാൻ

കാബൂൾ-ഇസ്ലാമാബാദ് പാതയിലെ ടോർഖാം അതിർത്തിയിൽ അഫ്ഗാൻ അഭയാർത്ഥികളെ കർശനമായി തടയുന്ന പാക്കിസ്ഥാൻെറ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്നു. മറുവശത്ത് വ്യാപാരാവശ്യത്തിനല്ലാതെയുള്ള എല്ലാ അതിർത്തി കടന്നുള്ള നീക്കങ്ങളും താലിബാനും തടയുകയാണ്. ലക്ഷക്കണക്കിനാളുകൾ രാജ്യത്തിന് പുറത്തേക്ക്  പോകാൻ ശ്രമിക്കുമ്പോൾ, ആരെയും അതിനനുവദിക്കാതെ അതിർത്തികളിലും വിമാനത്താവളങ്ങളിലും കർശനപരിശോധനകളാണ്…

Read More.

കൊളറാഡോ നദി വറ്റുന്നു; അമേരിക്ക വരൾച്ചയിലേക്ക്

ചരിത്രത്തിലാദ്യമായി, അമേരിക്കയിലെ കൊളറാഡോ നദി വറ്റുന്നതായി സർക്കാർവൃത്തങ്ങൾ പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ അമേരിക്കയിലും മെക്സിക്കോയിലുമായി നാലുകോടിയോളം ജനങ്ങൾക്ക് വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ നദിയെ ആണ്. 1930കളിൽ ഹൂവർ അണക്കെട്ട് പണി കഴിപ്പിച്ചപ്പോൾ നദിയിൽ സൃഷ്ടിക്കപ്പെട്ട മീഡ് തടാകം അതിവേഗത്തിലാണ് ഇപ്പോൾ വറ്റി…

Read More.

‘സുഡോക്കുവിൻെറ തലതൊട്ടപ്പൻ’ വിടവാങ്ങി

  ഒന്ന് മുതൽ ഒൻപത് വരെയുള്ള അക്കങ്ങൾ ഉപയോഗിച്ച് കളിക്കുന്ന സുഡോക്കുവിൻെറ ഉപജ്ഞാതാവ് മക്കി കാജി ആഗസ്ററ് പത്തിന് നിര്യാതനായി. ജാപ്പനീസ് പ്രസിദ്ധീകരണമായ നിക്കോളിയാണ് മരണവിവരം തിങ്കളാഴ്ച പുറത്തുവിട്ടത്. അദ്ദേഹം തന്നെ സ്ഥാപിച്ച നിക്കോളിയിലാണ് 1980ൽ സുഡോക്കു പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പിത്തനാളിയിലെ…

Read More.
1 2 4

SHARE
  •  
  •  
  •  
  •  
  •  
  •