“നീതിദേവത അപമാനിക്കപ്പെടുകയാണോ?”

“നീതിദേവത അപമാനിക്കപ്പെടുകയാണോ?” ‘അതിജീവിത’യുടെ ചങ്കിന്റെ ചങ്കായ സഹോദരൻ രാജേഷ് ബി മേനോൻ കേരളത്തിലെ പൊതുസമൂഹത്തോട് ചോദിക്കുകയാണ് , “നീതിദേവത അപമാനിക്കപ്പെടുകയാണോ?” ജനശക്തിയിലെ പുതിയ ലക്കത്തിലെ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ” “എന്റെ സഹോദരിക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും സംഭവിച്ചുകൂടാ. ഈ കേസിന്റെ

Read More.

എം ജി സർവകലാശാലയിലെ ഗവേഷക ദീപയുടെ സമരം ഒത്തുതീർന്നു. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗവേഷക. ഗവേഷണത്തിന് എല്ലാ സൗകര്യവും ഒരുക്കും. നാനോ സയൻസ് സെന്ററിൽ നിന്ന് നന്ദകുമാർ കളരിക്കലിനെ നീക്കി.വിസി യുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഒത്തുതീർപ്പ്.ദീപ സമരം അവസാനിപ്പിച്ചു.ഉത്തരവിന്റെ കരട് ലഭിച്ചതായി ദീപ.

Read More.

ബിഗ് സല്യൂട്ട്

കര്‍ഷകസമരമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയിലെ കരുത്താര്‍ന്ന ജനകീയപ്രതിരോധം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട കാര്‍ഷികനിയമങ്ങളെ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത് പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയുമൊക്കെ കര്‍ഷകര്‍ ഒറ്റമനസ്സോടെ ഉയര്‍ത്തിയ എതിര്‍പ്പാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായ സമരമാണ് ഇന്ത്യയുടെ ദേശീയപാതകളില്‍ കുടില്‍ കെട്ടി ദില്ലി നഗരത്തെ വളഞ്ഞുവെച്ച് പതിനായിരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ആക്രമണപരമ്പരകള്‍ക്കും വഴങ്ങാത്ത കര്‍ഷക ജനസഞ്ചയം പുതിയൊരു സമരപാഠം ഇന്ത്യക്കും ലോകത്തിനും ഇതിനകം സമ്മാനിച്ചുകഴിഞ്ഞിരിക്കുന്നു.

Read More.

നൗഷാദ് അന്തരിച്ചു

പത്തനംതിട്ട: സിനിമാ നിർമാതാവും പ്രമുഖ പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ ബിഗ് ഷെഫി’ന്റെ ഉടമയായ നൗഷാദ് ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്. രണ്ടാഴ്ച മുൻപായിരുന്നു നൗഷാദിന്റെ

Read More.

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Read More.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഉണ്ടായ മാനഭംഗങ്ങൾ , കോലപാതകങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളിൽ കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മറ്റ് അതിക്രമങ്ങൾ സംബന്ധിച്ച അന്വേഷണം പശ്ചിമ ബംഗാൾ പൊലീസിലെ പ്രത്യേക മൂന്നംഗ സംഘം അന്വേഷിക്കും. അവരുടെ പേരുകൾ കോടതി ഇന്ന് പ്രഖ്യാപിച്ചു. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും ഈ അന്വേഷണങ്ങൾ. സംസ്ഥാന സർക്കാരിന് കനത്ത പ്രഹരമാണ് കോടതിയുടെ തീരുമാനം.

Read More.

സുനന്ദ പുഷ്ക്കരിന്റെ മരണത്തില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്​.എല്ലാ കുറ്റങ്ങളില്‍ നിന്നും തരൂരിനെ ഒഴിവാക്കിയതായി കോടതി വ്യക്തമാക്കി. എഴരവര്‍ഷമായി ഈ സംഭവത്തില്‍ താന്‍ പീഡനം സഹിക്കുകയായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു

Read More.

ടോക്കിയോ ഒളിമ്പിക്​സിൽ ഇന്ത്യക്ക് ആദ്യ മെഡൽ.ഭാരോദ്വഹനത്തിൽ മീരഭായ് ചാനുവിന് വെള്ളി;2000ലെ സിഡ്നി ഒളിമ്പിക്​സില്‍ കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയ ശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി സ്വന്തമാക്കിയത്.

Read More.