കരിപ്പൂര്‍ വിമാനദുരന്തം മരണം 16 കരിപ്പൂര്‍: എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു . ദുബായില്‍ നിന്ന് 8.15 ന്എത്തിയ വിമാനത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ അടക്കം 184 യാത്രക്കാര്‍ ഉണ്ടായിരുന്നു. നേരത്തെ ടിക്കറ്റ്‌ എടുത്തിരുന്ന 5 പേര്‍ എത്തിയില്ല. ‘വന്ദേ ഭാരത്‌ മിഷന്‍’ ദൌത്യ ഭാഗമായി പറക്കുന്ന വിമാനമാണ് ഇത് . 30 അടി താഴ്ചയിലേക്ക് മറിഞ്ഞ വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെ രണ്ടായി പിളര്‍ന്നു.പൈലറ്റ് ക്യാപ്ടൻ ഡി വി സാധേ മരിച്ചതായി സ്ഥിരീകരിച്ചു. സഹ പൈലറ്റ് ഗുരുതരാവസ്ഥയില്‍. നല്ല മഴഉണ്ടായിരുന്നു.പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ പ്രാദേശിക ആശുപത്രിയിലും കോഴിക്കോട് മിംസ്, ബേബി മെമ്മോറിയൽ, ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. പലർക്കും ഗുരുതരമായ പരിക്കുണ്ട്. ആരോഗ്യമന്ത്രി ശൈലജ രാത്രി 11 ന് അറിയിച്ചത് 16പേര്‍ മരിച്ചു എന്നാണ്. ഒരു കുന്നിൻപുറത്ത് ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിൽ ഉള്ളത്. റൺവേയുടെ അവസാനം എത്തിയ ശേഷം വിമാനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. എൻജിൻ തീ പിടിക്കാതെ ഇരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. ബേബി മെമ്മോറിയല് ആശുപത്രിയിൽ എത്തിയ ഉടനെ രാജീവൻ എന്ന ഒരു യാത്രക്കാരൻ മരിച്ചു. കോഴിക്കോട് സ്വദേശിയാണ്. കോഴിക്കോട് കുന്നമംഗലം സ്വദേശി റിയാസ് ഉദ്ധീൻ ആണ് മരിച്ച മറ്റൊരു യാത്രക്കാരൻ. മെഡിക്കൽ കോളജിൽ ഒരു അമ്മയും കുഞ്ഞും മരിച്ചതായും റിപ്പോർട്ടുണ്ട്.

Read More.

നിന്ദ്യമായ മാധ്യമ പ്രവര്‍ത്തനം എന്ന് അതീവ ക്ഷുഭിതനായ മുഖ്യമന്ത്രി

മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഒഫീസ്സിനെയും കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നിന്ദ്യമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി .മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് കഠിനമായ വാക്കുകളും പ്രയോഗങ്ങളും ആണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ്

Read More.

മൂന്നാർ രാജമലയിൽ വൻ ദുരന്തം; പതിനൊന്ന് ജഡങ്ങൾ കിട്ടി

ദേവികുളം: മൂന്നാം രജമല ഭാഗത്തു കനത്ത മഴയിൽ മലയുടെ ഭാഗം ഇടിഞ്ഞു വീണു ചായതോട്ടത്തിലെ തൊഴിലാളികൾ കഴിയുന്ന ലായങ്ങളിൽ വീണു നിരവധി പേർ മണ്ണിനടിയിൽ പെട്ടു. വ്യാഴാഴ്ച്ച രാത്രിയാണ് ദുരന്തം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെ പതിനൊന്ന് ജഡങ്ങൾ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.

Read More.

ലാലുവിന് കോവിഡ് ബാധ ഒഴിവാക്കാൻ പ്രത്യേക ബംഗ്ളാവ്

റാഞ്ചി: റാഞ്ചിയില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ ആശുപത്രിയിൽ നിന്ന് ആശുപത്രി ഡയറക്റ്ററുടെ ബംഗ്ളാവിലേക്ക് മാറ്റി. ജയിലിൽ കഴിയുകയായിരുന്ന ലാവുവിന്റെ ആരോഗ്യപ്രശ് നങ്ങൾ കാരണമാണ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ

Read More.

Home

കേരളത്തിൽ കനത്ത മഴ; ഡാമുകൾ തുറക്കാൻ സാധ്യത

കോഴിക്കോട് : മലബാറിൽ പലേടത്തും കനത്ത മഴയിൽ നദികൾ കര കവിഞ്ഞു ഒഴുകുകയാണ് . സംസ്ഥാനത്തു മഴയും പ്രകൃതിക്ഷോഭങ്ങളും കാരണം വിവിധ അപകടങ്ങളിൽ ഏഴു പേർ രണ്ടു ദിവസത്തിനിടയിൽ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു . മല ബാറിൽ പ്രധാന

Read More.

മുസ്‌ലിംകൾ പുതിയ അജണ്ട തേടണം, ബാബ്റി വിവാദം ഉപേക്ഷിക്കണം എന്ന് പ്രമുഖ പണ്ഡിതൻ

 കോഴിക്കോട് : ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി വേദനയോടെ ആണെങ്കിലും മുസ്ലിം സമുദായം സ്വീകരിക്കുകയും അവിടെ സർകാർ അനുവദിച്ച സ്ഥലത്തു പുതിയ പള്ളിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്ത സ്ഥ്തിയിൽ ഇനി സമുദായം വികസനത്തിൽ ഊന്നിയ പുതിയൊരു അജണ്ട അംഗീകരിക്കണമെന്ന്

Read More.

പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനനന്തപുരം :കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം ആണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.എങ്ങിനെയെങ്കിലും കൊവിഡ് വ്യാപനം വന്‍തോതില്‍ ഉയര്‍ത്തണമെന്ന ചിലരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല.അത് ചിലരുടെ മാനസികാവസ്ഥയാണ് ഇത്തരം തോന്നലുകള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്.ഇവിടെ പോലീസ് രാജിലേക്ക് നയിക്കുമെന്നു പ്രതിപക്ഷം

Read More.

പ്രിയങ്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സമിതി

കോഴിക്കോട്: അയോധ്യയിൽ വിശ്വഹിന്ദു പരിഷത്തും ആര്‍ എസ് എസ് പ്രസ്ഥാനങ്ങളും ചേർന്നു തുടക്കമിട്ട രാമക്ഷേത്ര നിർമാണത്തെ ദേശീയ ഐക്യത്തിന്റെ സന്ദർഭം എന്ന് പുകഴ്ത്തിയ എ ഐ സി സി  ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം

Read More.

ഇബ്രാഹിം അൽകാസി: ഇന്ത്യൻ നാടക ലോകത്തെ കുലപതി

ന്യൂഡൽഹി: സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള പതിറ്റാണ്ടുകൾ ഇന്ത്യൻ നാടക ലോകത്ത് പുതിയ പരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം സ്റ്റേജുകളിൽ പ്രതിഫലിച്ചു. അതിനു ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനമാണ് നേതൃത്വം നൽകിയത്. 1962 മുതൽ 1977 വരെ

Read More.