യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂ ദൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു. 35കാരനായ മൂത്തമകൻ ആശിഷ് യെച്ചൂരിയുടെ മരണവാർത്ത ഇന്ന് രാവിലെ അഞ്ചരക്കാണ് യെച്ചൂരി ട്വിറ്ററിലൂടെ അറിയിച്ചത്. ഡൽഹിയിൽ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ആശിഷ് രണ്ടാഴ്ചയായി

Read More.

കോവിഡ് പ്രതിസന്ധി വീണ്ടും; മോദിയുടെ വിദേശയാത്ര റദ്ദാക്കി

ന്യൂദൽഹി: കോവിഡ് കാലത്തു മാറ്റിവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  വിദേശസന്ദർശന പരിപാടി വീണ്ടും മാറ്റി. മെയ് എട്ടിന് പോർട്ടുഗലിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയിലാണ് പ്രത്യേക ക്ഷണിതാവായി മോദി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ  കുതിച്ചുയരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പരിപാടി

Read More.

കൊവിഡ് വ്യാപനം ഗവര്‍ണ്ണര്‍ ഇടപെടണം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപനം തടയാനുളള ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി കോവിഡ് നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ

Read More.

ഡൽഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ

ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി മുന്‍ എം പി അഡ്വ. എ സമ്പത്തിനെ ദില്ലിയിൽ ഒന്നര വര്‍ഷം നിലനിർത്താൻ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ഇരുപത് ലക്ഷം രൂപ! ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിനെ കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി . 2019

Read More.

നാളെ മുതൽ രാത്രി കർഫ്യൂ;പൂരം, ആഘോഷങ്ങളിലാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നകൊവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് ബാധകം. അതേ സമയം

Read More.

നവൽനിയുടെ ആരോഗ്യനില ഗുരുതരം;
പ്രക്ഷോഭത്തിന്‌ ആഹ്വാനം

മോസ്‌കോ: റഷ്യൻ ജയിലിൽ മൂന്നാഴ്ചയായി നിരാഹാരസമരം നടത്തുന്ന പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ആരോഗ്യനില അങ്ങേയറ്റം വഷളായതായി അദ്ദേഹത്തിന്റെ അനുയായികൾ അറിയിച്ചു. കഴിഞ്ഞ വർഷം ഒരു വിമാനയാത്രക്കിടെ  മാരകമായ അസുഖം പിടിപെട്ടു ആശുപത്രിയിലായ നവൽനിയെ ആഗോള  സമ്മർദ്ദത്തെ തുടർന്ന് ചികിത്സയ്ക്കായി ജർമനിയിലേക്ക്

Read More.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു

Read More.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന്എത്തുന്നവര്‍ക്ക് പരിശോധന കര്‍ക്കശം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കു ആര്‍ ടി പി സി ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. വാക്‌സിന്‍

Read More.

മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ;
ജനകീയ സർക്കാർ രൂപീകരിച്ചു

യാങ്കോൺ: ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ  ഭരണം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തെ ചെറുക്കാൻ മ്യാന്മറിൽ ഒളിവിൽ പ്രവർത്തിക്കുന്ന ജനകീയ സർക്കാർ രൂപീകരിച്ചതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. പുറത്താക്കപ്പെട്ട  സർക്കാരിലെ അംഗങ്ങളും പട്ടാള ഭരണത്തെ ചെറുക്കുന്ന വിവിധ വംശീയ വിഭാഗങ്ങളുടെ പ്രതിനിധികളും പുതിയ സർക്കാരിലുണ്ടെന്നു

Read More.

ക്യൂബയിൽ കാസ്ട്രോ യുഗത്തിന് അന്ത്യം; ഭാവിയെക്കുറിച്ചു ആശങ്കകൾ

ഹവാന: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃ സ്ഥാനത്തുനിന്ന്  റൗൾ കാസ്ട്രോ സ്ഥാനമൊഴിയുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചതോടെ ഫിഡൽ കാസ്ട്രോ തുടക്കമിട്ട ഒരു വിപ്ലവ പാരമ്പര്യത്തിന് അന്ത്യമാവുകയാണ്. 1959ൽ ഏകാധിപതി ബാറ്റിസ്റ്റയുടെ സർക്കാരിനെ അട്ടിമറിച്ചു കൊണ്ടാണ് ഫിഡൽ കാസ്ട്രോ ക്യൂബയിൽ അധികാരമേറ്റത്. പിന്നീടുള്ള  ദശകങ്ങളിൽ

Read More.