കേരളത്തില്‍ ഇന്ന് 1251പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഏറ്റവുംവലിയ പ്രതിദിന വര്‍ദ്ധനവ്‌. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.800പേർക്ക് രോഗമുക്തി. മരണം 5.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Read More.

യുഎൻഎ നേതാവ് ജാസ്മിൻ ഷാ അറസ്റ്റിൽ

തൃശൂര്‍ :സാമ്പത്തിക തട്ടിപ്പ് കേസില്‍ നഴ്സുമാരുടെ സംഘടനാ നേതാവ് ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.യു.എൻ.എ അംഗത്വഫീസായി പിരിച്ച 68 ലക്ഷം രൂപയും മറ്റും അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന പരാതിയിൽ ആണ് അറസ്റ്റ്.

Read More.

അയോധ്യയില്‍ പുതിയ രാമക്ഷേത്രനിര്‍മ്മിതിക്ക് പ്രധാനമന്ത്രി മോദി ഇന്ന് ശിലപാകി.: 40 കിലോ തൂക്കമുള്ള വെള്ളിശില യാണ് പാകിയത്‌. മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും മോദി ദർശനം നടത്തി.

Read More.

ബിജുലാല്‍ അറസ്റ്റില്‍

ട്രഷറിയില്‍ നിന്ന് രണ്ടുകോടിയോളം രൂപ തട്ടിച്ച ട്രഷറി ജീവനക്കാരന്‍ എം ആര്‍ ബിജു ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു.

Read More.

കോവിഡിന്റെ ആഗോള വ്യാപനം ഗുരുതതരം എന്നു ലോകാരോഗ്യ സംഘടന. .അമേരിക്കൻ ഭൂഖണ്ഡത്തിലാണ് തീവ്രതയിൽ മുന്നിൽ.പ്രതിദിനം ഒമ്പത് ലക്ഷം പേർക്കാണ് അവിടങ്ങളിൽ രോഗം ബാധിച്ചത്.

Read More.