അനുഭവങ്ങളുടെ കരുത്തുമായി പൂജപ്പുര ആര്‍ സാംബശിവന്‍

നിയമവിരുദ്ധമാണെന്ന് പറയാന്‍ നിങ്ങളാര്?നിയമം കുറെയൊക്കെ എനിക്കുമറിയാം. ഞാന്‍ നിയമം ഉണ്ടാക്കുന്ന ആളാണ്. നിയമത്തിന് വിരുദ്ധമായി പടച്ചോന്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.ഇവിടെ നിയമവിരുദ്ധം കാണിച്ചിട്ടുള്ളത് മഹാരാജാവാണ്. ആദ്യം മഹാരാജാവിനെ അറസ്റ്റ് ചെയ്യൂ’.
1972 മെയ് 25 ന് തലസ്ഥാനത്തെ മുടവന്മുകള്‍ കൊട്ടാരവളപ്പിലെ സമരമുഖത്ത് നിന്നുയര്‍ന്ന ആ ഗര്‍ജ്ജനം മഹാനായ എകെജിയുടേതായിരുന്നു. പൊലീസ് ആജ്ഞാപിക്കുമ്പോലെ അറസ്റ്റിന് വിധേയനാകാന്‍ സമ്മതമല്ല എന്ന് പ്രഖ്യാപിച്ച എകെജിയും 27 സമരഭടന്മാരും അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തെ വിറപ്പിക്കുകയായിരുന്നു.

Read More.

‘ആരും മരിക്കുന്നില്ല’

ഒരാള്‍ ജീവിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും നമ്മുടെ ജീവിതത്തില്‍ ഒരേപോലെ ഇടപെടുന്ന വ്യക്തിത്വങ്ങളെ ‘അനുസ്മരിക്കുക’ സാധ്യമാണോ? ചിന്തയില്‍ നിരന്തരം ഇടപെടുന്ന സാന്നിദ്ധ്യത്തെ മരണത്തിനു മുന്‍പും പിന്‍പും എന്ന് വേര്‍തിരിക്കാന്‍ പറ്റുമോ? എം എന്‍ വിജയന്മാഷെപ്പറ്റി എല്ലാ വര്‍ഷവും ഇക്കാലത്ത് എന്തെങ്കിലുമൊക്കെ എഴുതേണ്ടിവരുമ്പോള്‍ സ്വയം വിചാരണയ്ക്ക് വിധേയമാകുന്ന പോലെ ഈ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഞാന്‍ നില്‍ക്കാറുണ്ട് . എന്താണ് മരണം? അത് ഭൗതികമായ തിരോധാനമാണെങ്കില്‍ വിജയന്മാഷ് മരിച്ചുപോയി. എന്നാല്‍ അത് ഓര്‍മ്മയുടെ എന്നന്നേക്കുമായുള്ള ഒലിച്ചു പോക്ക് ആണെങ്കില്‍, വിജയന്മാഷ് മരിച്ചിട്ടില്ല.

Read More.

ദശാസന്ധിയില്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലയിരുത്തുമ്പോള്‍ സമകാലിക എഴുത്തുകാര്‍ ഒട്ടുമിക്കവരും നിശിതവിമര്‍ശനവും പ്രതികാരബുദ്ധിയും കലര്‍ന്ന രീതിയിലുള്ള സമീപനം സ്വീകരിക്കാറുണ്ട്. പ്രബലരും ഭരണകക്ഷിയുമായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യുടെ സംഘടനാശക്തിയും, നേതൃത്വപാടവവും നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ അവസ്ഥയും തമ്മിലാണ് പൊതുവെ താരതമ്യം ചെയ്യപ്പെടാറുള്ളത്. കേന്ദ്രീകൃതഭരണസംവിധാനം എന്ന സമാനതയുണ്ടെങ്കിലും ഭരണനിയന്ത്രണത്തിലും, മൊത്തത്തിലുള്ള രാഷ്ട്രീയ കാര്യനിര്‍വ്വഹണത്തിലും കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ കൃത്യമായ അന്തരമുണ്ട്.

Read More.

ലഖിംപൂര്‍: ബിജെപി സര്‍ക്കാരിന്റെ വാട്ടര്‍ലൂ ആകും

ഈ കുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ (ഒക്‌ടോബര്‍ 8), ഉത്തര്‍പ്രദേശ് ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയ്ക്ക് ശേഷം സംഘപരിവാര്‍ മാധ്യമങ്ങള്‍ അടുത്ത നുണ പ്രചരണത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ്. ലഖിംപൂരില്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് നീതി ഉറപ്പുവരുത്തുന്നതില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പരാജയപ്പെട്ടുവെന്നും ഭരണകൂടവുമായുള്ള ചര്‍ച്ചകളില്‍ യോഗി സര്‍ക്കാരിന് നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള സമവായത്തിന് ടികായത് തയ്യാറായി എന്നും, സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഇതില്‍ അസംതൃപ്തരാണെന്നും, രാകേഷ് ടികായത് ഏകപക്ഷീയമായാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ഉള്ള നുണകള്‍ പടച്ചുവിട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ക്കുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അവര്‍.

Read More.

നവോത്ഥാന മൂല്യസംരക്ഷണം വ്യാജചെപ്പേടുകളിലൂടെയോ?

ശബരിമലയിലെ ആചാര്യസംരക്ഷണത്തിനുവേണ്ടി, സുപ്രീം കോടതി വിധിക്കെതിരെ നാടെങ്ങും പ്രക്ഷോഭണങ്ങള്‍ നടക്കുന്നകാലം. പുതിയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന നാളുകള്‍. രാത്രിയുടെ മറവില്‍ പോലീസകമ്പടിയോടെ യുക്തിവാദികളായ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താന്‍ പോയിരുന്ന ദിവസങ്ങള്‍. ഇക്കാലത്താണ് ‘ചെപ്പേടുകളിലെ ശബരിമല’ എന്ന പേരില്‍ അന്നോളം ഞാന്‍ കേട്ടിട്ടില്ലാത്ത, ഇ. സന്തോഷ് എന്ന യുവാവിന്റെ ലേഖനം എറണാകുളത്ത് കലൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘എഴുത്ത്’ എന്ന മാസികയില്‍ വന്നത്.

Read More.

പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സിന് ബോംബിടാറായോ?

പാര്‍ട്ടി ഹെഡ് ക്വോര്‍ട്ടേഴ്‌സ് ബോംബ് വച്ച് തകര്‍ക്കണം എന്നത് സാംസ്‌കാരിക വിപ്ലവകാലത്ത് ചൈനയില്‍ ഉയര്‍ന്ന വിസ്‌ഫോടകമായ മുദ്രാവാക്യമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അഴിമതിയില്‍ മുങ്ങി അളിഞ്ഞു തുടങ്ങിയപ്പോള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിഷ്ഠയിലേയ്ക്കും ധാര്‍മ്മികതയിലേയ്ക്കും വീണ്ടെടുപ്പിന്റെ വിപ്ലവകരമായ സാധ്യതയെയായിട്ടാണ് അത് രൂപം കൊള്ളുന്നത്.

Read More.

ബിഷപ്പിന്റെ പ്രസംഗം: ചരിത്രം, വര്‍ത്തമാനം

2001 സെപ്റ്റംബര്‍ 11-നു അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച് താലിബാനെ തുരത്തിയശേഷം ലോകത്ത് ഇസ്ലാമിസ്റ്റ് ചിന്തകളും ഇസ്ലാമോ ഫോബിക് ചിന്തകളും പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടാന്‍ തുടങ്ങി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും അതാണ്. അത് ബിഷപ്പ് മാര്‍ ജോസഫ് കല്ലാങ്ങാട്ടിന്റെ വാക്കുകളുടെ മാത്രം അനന്തരഫലമല്ല.
ഇസ്ലാലാമിക് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇസ്ലാമിസ്റ്റ് ചിന്തകള്‍ മുഖ്യമായും ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ശക്തിപ്പെട്ടത്. മുസ്ലീംകള്‍ക്കെതിരെ ഭീതിയും അനിഷ്ടവും നിറഞ്ഞ ഇസ്ലാമോഫോബിക് ചിന്തകള്‍ ശക്തമായത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്.

Read More.

കോവിഡ് മഹാമാരിയും കേരള ധനകാര്യവും

പൊതുവിഭവസമാഹരണം: പരിമിതികളും സാദ്ധ്യതകളും ഒരു ഫെഡറല്‍ രാജ്യത്തെ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് പൊതുവിഭവസമാഹരണത്തില്‍ പരിമിതികളുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ നാല് അതിരുകള്‍ക്ക് ഉള്ളില്‍ നിന്ന് മാത്രമേ പൊതുവിഭവ സമാഹരണം സാദ്ധ്യമാവുകയുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നികുതി-നികുതിയിതര സ്രോതസ്സുകളിലൂടെ സമാഹരിക്കാവുന്ന പൊതുവിഭവങ്ങള്‍ പരമാവധി സമാഹരിക്കുക എന്നതാണ്

Read More.

കോണ്‍ഗ്രസ്സ് പുനസ്സംഘടന: സുധാകരന്‍ വന്നു; ഇനിയെന്തു വേണം കോണ്‍ഗ്രസ്സിന്?

‘സുധാകരനെ വിളിക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് കുറെ നാളുകളായി കേരളത്തിലെങ്ങും കേട്ടുവന്ന പല്ലവി. സാമൂഹികമാധ്യമങ്ങളും മുഖ്യധാരക്കാരും നിരീക്ഷകരും ഒരേസ്വരത്തിലാണ് സുധാകരനു വേണ്ടി രംഗത്തുവന്നത്. തിരുവനന്തപുരത്തു കെപിസിസി ആസ്ഥാനത്തു രണ്ടുപേര്‍ ഒരു ഫ്ളെക്സ് ബോര്‍ഡുമായി വന്ന് സത്യാഗ്രഹം ഇരിക്കുന്നതും കണ്ടു. കണ്ണൂരില്‍ നിന്നുള്ള

Read More.