ചെവിക്കഥ
ആര്യഗോപി ഇരുചെവികളും നിർത്താതെ സംസാരിക്കുന്ന നേരംചുണ്ടും നാവുംഅനക്കമറ്റ്മിണ്ടാതെ ഉരിയാടാതെകണ്ണും പൂട്ടിയിരിക്കുന്നു.ഇരുചെവികളുംഅദൃശ്യമായതൊക്കെകാണാൻ തുടങ്ങുന്ന നേരംകാണാത്ത കിളിയെപ്പിടിക്കാൻഉന്നം പിടിച്ച് മൂക്ക്ആകാശം നോക്കിയിരിക്കുന്നു.ഇരുചെവികളുംതൊട്ടാൽപൊട്ടുംകുമിള പോൽവിറയ്ക്കുന്ന നേരംതൂവൽ മേഘത്തിന്റെഇടിമിന്നൽ കൊണ്ട്തലവട്ടം പൊന്നാകുന്നുചെവികൾചെവികൾ മാത്രമല്ലെന്നുംമരങ്ങൾക്കിടയിലൂടെഭൂമിയെ ചവിട്ടാതെചില്ലയിൽ ഊയലാടിഓരോ മുറിവിലുംഉമ്മ വയ്ക്കുന്നചുണ്ടുകളാണെന്നുംവാക്കിന്റെ ഖനിയാണെന്നുംഅറിഞ്ഞതു മുതൽഞാൻ എന്റെഞാത്തുകമ്മലുകൾആഴകടലിലെറിഞ്ഞു കളഞ്ഞു!
Read More.