നിര്‍മ്മിതം

ശരീഫ മണ്ണിശ്ശേരി ഏതൊരോഫീസിലും,യന്ത്രമനുഷ്യരാണ് ഭൂരിപക്ഷം. നാമമാത്രമാണ് മനുഷ്യജീവനക്കാർ. യന്ത്രമേത് മനുഷ്യനേത് എന്നൊരു ശങ്കയും ചിലപ്പോൾ തോന്നും. സംഘർഷങ്ങൾ കല്ലിച്ചു കല്ലിച്ച് മനുഷ്യമുഖങ്ങൾ വറ്റി വരണ്ട ഭൂമി പോലെ ആയിട്ടുണ്ട്. ആകുലതയാണ് സ്ഥായീഭാവം, ഇനിയെന്ത് എന്ന നിരാശയാണ് ഓരോ നെടുവീർപ്പിലും. തൊഴിൽശാലകളെ റോബോട്ടുകൾ

Read More.

തോട്ട

ഒരു ഡബിൾ ബാരൽ ഗണ്ണിന്റെ കുഴലുകൾ പോലെയാണ് അപ്പന്റെ കണ്ണുകൾ. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകൾ പോലെ. അപ്പൻ ഉന്നം പിടിക്കുന്നതും കാഞ്ചി വലിക്കുന്നതും ലക്ഷ്യം ബേധിക്കുന്നതും എല്ലാം ആ കണ്ണുകൾ കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓടി മറയുന്ന ഇരയിൽ

Read More.

നഗ്ന

നഗരത്തിരക്കില്‍ നിന്നുയര്‍ന്നു നില്ക്കുന്ന ഒരു അപാര്‍ട്ടുമെന്റിലെ പതിനാലാം നിലയിലുള്ള ഫ് ളാറ്റില്‍ നഗ്നയും നിരാലംബയുമായ നിരാമയ എന്ന സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി എത്രയും സാധാരണമായ അവരുടെ ജീവിതം അനുഭവിച്ചു വരുന്നു.
ഇതാ, ഒരു ദിവസത്തെ തിരക്കുകള്‍ക്കു ശേഷം ലിഫ്റ്റിലേറി നഗരജീവികള്‍ക്ക് സാധാരണമായ തിരക്കോടെ നിരാമയ പതിനാല് എന്ന അക്കത്തില്‍ വിരലമര്‍ത്തുന്നു. പതിനാലാം നിലയിലെത്തിയ അവള്‍ 14 ഉ എന്ന ഫ്‌ളാറ്റിലേക്ക് തികച്ചും യാന്ത്രികമായി, ‘എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍’ എന്ന് ഉദീരണം ചെയ്തുകൊണ്ട് നടന്നുപോകുന്നു.

Read More.

ചമ്പാരന്‍

പണ്ട് ഞാനിവിടെ ചമ്പാരനില്‍ വന്നതോര്‍മ്മയുണ്ടോ?
കരംചന്ദിന്റെ കീശയില്‍ നിന്നും പുറത്തു ചാടിയ ഗാന്ധിജി അയാളോട് ചോദിച്ചു.
ഒരു മൂളലിനു പിന്നാലെ, അന്ത്യമില്ലാത്ത മറുപടി പോലെ കണ്ണീരും വന്നു കൊണ്ടിരുന്നു. ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഗാന്ധിജി ചരിത്രത്തിലേക്ക് ഇറങ്ങി നടന്നു.

Read More.

മീന്‍വെട്ടിക്കൈയ്യന്‍

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16 ഉച്ചവെയിലിന്‍റെ ശക്തി തെല്ലൊന്നടങ്ങിയപ്പോള്‍ മീന്‍വെട്ടിക്കൈയ്യന്‍ തന്‍റെ നീളന്‍ ഊന്നുവടി മെല്ലെ മെല്ലെ ഇടിച്ചൂന്നിക്കൊണ്ട് പാടവരമ്പും പിന്നിട്ട്, കൃഷ്ണകിരീടച്ചെടികള്‍ പൂത്തുനില്‍ക്കുന്ന ആനവാരിക്കുഴിക്കരയിലൂടെ ഈരാറ്റുപുഴയിലേക്കു നടന്നു.

Read More.