ബിഷപ്പിന്റെ പ്രസംഗം: ചരിത്രം, വര്‍ത്തമാനം

2001 സെപ്റ്റംബര്‍ 11-നു അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച് താലിബാനെ തുരത്തിയശേഷം ലോകത്ത് ഇസ്ലാമിസ്റ്റ് ചിന്തകളും ഇസ്ലാമോ ഫോബിക് ചിന്തകളും പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടാന്‍ തുടങ്ങി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും അതാണ്. അത് ബിഷപ്പ് മാര്‍ ജോസഫ് കല്ലാങ്ങാട്ടിന്റെ വാക്കുകളുടെ മാത്രം അനന്തരഫലമല്ല.
ഇസ്ലാലാമിക് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇസ്ലാമിസ്റ്റ് ചിന്തകള്‍ മുഖ്യമായും ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ശക്തിപ്പെട്ടത്. മുസ്ലീംകള്‍ക്കെതിരെ ഭീതിയും അനിഷ്ടവും നിറഞ്ഞ ഇസ്ലാമോഫോബിക് ചിന്തകള്‍ ശക്തമായത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്.

Read More.