നഗ്ന
നഗരത്തിരക്കില്‍ നിന്നുയര്‍ന്നു നില്ക്കുന്ന ഒരു അപാര്‍ട്ടുമെന്റിലെ പതിനാലാം നിലയിലുള്ള ഫ് ളാറ്റില്‍ നഗ്നയും നിരാലംബയുമായ നിരാമയ എന്ന സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി എത്രയും സാധാരണമായ അവരുടെ ജീവിതം അനുഭവിച്ചു വരുന്നു.
ഇതാ, ഒരു ദിവസത്തെ തിരക്കുകള്‍ക്കു ശേഷം ലിഫ്റ്റിലേറി നഗരജീവികള്‍ക്ക് സാധാരണമായ തിരക്കോടെ നിരാമയ പതിനാല് എന്ന അക്കത്തില്‍ വിരലമര്‍ത്തുന്നു. പതിനാലാം നിലയിലെത്തിയ അവള്‍ 14 ഉ എന്ന ഫ്‌ളാറ്റിലേക്ക് തികച്ചും യാന്ത്രികമായി, ‘എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍’ എന്ന് ഉദീരണം ചെയ്തുകൊണ്ട് നടന്നുപോകുന്നു.