ശതകോടീശ്വര ഭരണം
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന സര്‍ തോമസ് മൂര്‍ (Utopia യുടെ കര്‍ത്താവ്) പറഞ്ഞു, എല്ലാ സാമൂഹ്യവ്യവസ്ഥകളും ധനികരുടെ ഗൂഢാലോചനയാണെന്ന്. എന്തുകൊണ്ടു ജനാധിപത്യ വ്യവസ്ഥയിലും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായ നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അധികാരികളെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുന്നു എന്ന ചോദ്യം നമ്മുടെ രാജ്യത്തു ഇപ്പോഴും പ്രസക്തമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ, അന്‍പതുകളില്‍ വി കെ കൃഷ്ണമേനോന്‍ പറയുമായിരുന്നു: ”India is a rich country of poor people”.