സാഹിത്യകാരന്മാരുടെ മേക്കിട്ടുകയറണോ ആന്റണി?

ജി ശക്തിധരൻ 17 – 03 .2023 “സ്വാതന്ത്ര്യത്തിന്​ മുമ്പും ശേഷവും നമ്മുടെ നാട്​ പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന്​ മാറ്റം വന്നിരിക്കുന്നു.എവിടെയോവെച്ച്​ സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ്​ ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ

Read More.

മാർക്സ്,ഏംഗൽസ്,ബിനോയ് വിശ്വം

മാർക്സിസം ലെനിനിസത്തിൽ എം എ ബേബിക്കുള്ള അജ്ഞത പരസ്യമായി തുറന്നുകാട്ടി ഇന്നലെ മാതൃഭൂമി പത്രത്തിൽ ബിനോയ്‌വിശ്വം എഴുതിയ സചിത്ര ലേഖനം മുക്കാൽ നൂറ്റാണ്ട് മുമ്പ് ‘പ്രവദ’യിലോ ‘ഇസ്‌വെസ്റ്റിയ’യിലോ ‘ട്രൂഡ് ‘ ലോ വന്നിട്ടുള്ളതിന്റെ തനിപ്പകർപ്പാണ്. അവർ പോലും ചവറിന്റെ കൂട്ടത്തിൽ തള്ളിയതാണ് ഇദ്ദേഹം ബേബിയുമായി സംവാദത്തിന് എന്ന മേലങ്കി അണിയിച്ചു ഇറക്കിയിരിക്കുന്നവാദമുഖങ്ങൾ

Read More.

മുഖ്യമന്ത്രിക്ക്
ഇത്  സ്വയംകൃതാനർത്ഥം

സത്യം മറച്ചു പിടിക്കാതെ പറയട്ടെ   ഇത്രയൊക്കെയായിട്ടും പ്രധാന സംഭവങ്ങൾ ഇപ്പോഴും  തിരശീലയ്ക്ക്  പിന്നിൽ തന്നെയാണ്. വേണമെങ്കിൽ  മണിക്കൂറുകൾ കൊണ്ട്  ഇതിന്റെ തലതൊട്ടപ്പന്മാരെ അവർക്ക്  കാരാഗൃഹത്തിലടപ്പിക്കാം. എന്തുകൊണ്ട്  അത് അവർ വിളിച്ചുപറയാതെ  ഒളിച്ചുകളിക്കുന്നു എന്നതാണ്  ദുരൂഹം.  ഒന്നുകിൽ  ഇതുവഴി  ഒഴുകിയെത്തിയ  എണ്ണമറ്റ കോടികൾ  എവിടെയോ  സുരക്ഷിതം. അതല്ലെങ്കിൽ അമിട്ട് ഷാമാരുടെ  കൽപ്പനയ്ക്കു ഒത്തു തുള്ളുന്നു.

Read More.

എന്തിനാണ് രമേശ് ചെന്നിത്തലയെ ഭയക്കുന്നത്?

കേരളം കണ്ടിട്ടുള്ള ഏറ്റവും അപകടകാരിയായ മനുഷ്യന്‍ ആരെന്ന് ചോദിച്ചാല്‍ കമ്മ്യുണിസ്റ്റ്കാര്‍ക്ക് ഇപ്പോള്‍ ഒറ്റ ഉത്തരമേയുണ്ടാവൂ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ കുറിയ മനുഷ്യന്‍റെ ശരീരഭാഷയും നില്‍പ്പും നടപ്പും നോട്ടവും എല്ലാം കമ്മ്യുണിസ്റ്റ്കാര്‍ക്ക് ഇപ്പോള്‍ ചതുര്‍ഥിയാണ്. താന്‍ പത്രപ്രസ്താവനയോ പത്രസമ്മേളനമോ നടത്തിയാല്‍

Read More.

ആരെയാണ് സിപിഎം ബഹിഷ്ക്കരിക്കേണ്ടത്?

ഏഷ്യാനെറ്റ് ന്യൂസ് ചാനലും സിപിഎമ്മും തമ്മിലുള്ള ശീതസമരം എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് ഉചിതം. അതിനുള്ള വിശാലമനസ്കത എല്ലാഭാഗത്ത് നിന്നും ഉണ്ടാകണം. ഒരു മാധ്യമത്തെ ബഹിഷ്‌ക്കരിക്കുക എന്ന പ്രഖ്യാപനം ആധുനിക സമൂഹത്തിന് സ്വീകാര്യമാകില്ല. ഇത് വേണ്ടത്ര ആലോചനയില്ലാതെ തിടുക്കത്തില്‍ എടുത്ത തീരുമാനമാകാനേ വഴിയുള്ളൂ.

Read More.

തൈക്കാട് രാജേന്ദ്രന് പ്രണാമം

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പത്രപ്രവര്‍ത്തനത്തിലും സാമൂഹ്യപ്രവർത്തനത്തിലും അരനൂറ്റാണ്ടോളം വ്യാപാരിച്ചിരുന്ന ശ്രീ തൈയ്ക്കാട് രാജേന്ദ്രന്‍ (79) ഇന്നലെ രാത്രി പത്തുമണിയോടെ കാലയവനികയ്ക്കു പിന്നിലേക്ക് മറഞ്ഞു. ഏതാനും വര്‍ഷം മുന്‍പ് വരെ പത്രപ്രവര്‍ത്തന രംഗത്ത്‌ സജീവമായിരുന്ന ശ്രീ രാജേന്ദ്രന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതലുള്ള സുഹൃത്ത് ബന്ധങ്ങള്‍ കണ്ണിലെ

Read More.

സപ്ലൈകോ കേരളം കണ്ട ഏറ്റവുംവലിയ വെള്ളാന

” സപ്ലൈ കോ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിക്കുന്നു: സംഭവം അന്വേഷിക്കുമെന്ന് മന്ത്രി” എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത കണ്ടു.മാതൃഭൂമിക്ക് തെറ്റ് പറ്റിയതാണോ എന്നറിയില്ല, സപ്ലൈ കോയുടെ ഗോഡൌണുകളില്‍ മാത്രമല്ല വില്‍പ്പനശാലകളില്‍ തന്നെ മനുഷ്യന് ഉപയോഗിക്കാന്‍ പാടില്ലാത്ത,പുഴുക്കളും ചെള്ളും മറ്റും

Read More.

ദൈവത്തെ ചാരിയോ ഇനി രോഗവ്യാപനം

കേരളത്തിലെ ആരാധനാലയങ്ങള്‍, വിശ്വാസിസമൂഹത്തിന്‍റെ ആവശ്യം മുന്‍ നിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ആദ്യം ആവശ്യം ഉന്നയിച്ചത് ( മെയ്‌31) പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്. തൊട്ട് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും (ജൂണ്‍ മൂന്ന് ) ഇതേ ആവശ്യം ഉന്നയിച്ചു രംഗത്ത്‌ വന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ എന്തെങ്കിലും ഇളവ് അനുവദിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് അറിയാത്തവരല്ല ഇരുവരും.

Read More.

ഇനി ഗുസ്തി, ദൈവങ്ങളും കൊറോണയും തമ്മിലോ?

എഷ്യാനെറ്റ് ന്യൂസ്‌ ഇന്ന് രാത്രി ഒമ്പതിന് ആരംഭിച്ച ന്യൂസ്‌ ഹൗര്‍ ചര്‍ച്ചയുടെ ദയനീയാവസ്ഥ കണ്ടാണ്‌ ഈ കുറിപ്പ് എഴുതുന്നത്‌. ഈ ചാനലിലെ മികച്ച അവതാരകന്‍ എന്ന് ആരും സമ്മതിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ചര്‍ച്ചക്ക് തെരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കളുടെ പൊതു നിലവാരമാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണം.

Read More.