Skip to content
  • Home
  • KERALA
  • INDIA
  • INTERNATIONAL
  • E-MAGAZINES
  • Opinions
  • Twitter
  • Facebook
  • Gmail
Janashakthi Online

Janashakthi Online

Ads

janashakthionline
  • Home
  • KERALA
  • INDIA
  • INTERNATIONAL
  • E-MAGAZINES
  • Opinions

Flash News

കൊല്ലം: കുരീപ്പുഴ പയസ് വർക്കേഴ്സ് ഓ ഫ് സെന്റ് ജോസഫ് കോൺവെന്റ് വളപ്പിലെ കിണറിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെതാണ്(42 ) മൃതദേഹം.കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട് .ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും മൃതദേഹം കിണറ്റിൽ ഉണ്ടാകുമെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു .

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി.കൊവിഡ് രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ടോടെ ഡിസ്ച്ചാര്‍ജ് ചെയ്തു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ ന്യുമോണിയ രോഗബാധക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സാധാരണ മുറിയിലേക്ക്മാറ്റി.ഇതുവരെ ഐ സി യു വില്‍ ആയിരുന്നു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചവിവരം പുറത്തു വന്നത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കേരളം ഒരാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധിതമാക്കി.പോലീസ് പരിശോധനയും കര്‍ക്കശമാക്കി.തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരും ആര്‍ ടി പി സി ആര്‍ പരിശോധനക്ക് വിധേയരാകണം.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് (ബുധനാഴ്ച) 22,414 ആയി. ഇന്ന് മരണം 28 . ഇതുവരെ ആകെ മരണം 5000. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 20,771 പേര്‍ക്ക് . രോഗമുക്തി നേടിയവർ 5431 ആണ്. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 105.

മുന്‍ സീറ്റ് യാത്രികര്‍ക്ക്പുതിയ വാഹനങ്ങളില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതലും പഴയ വാഹനങ്ങള്‍ളില്‍ ജൂണ്‍ ഒന്നുമുതലും എയര്‍ ബാഗ്‌ നിര്‍ബന്ധിതമാക്കുന്നു.നിലവില്‍ ഡ്രൈവര്‍ക്ക് മാത്രമേ ഇത് നിര്‍ബന്ധമായിരുന്നുള്ളൂ.

Thursday, April 22, 2021

Author: എ വി ഭാസി

ഇടത്താവളത്തിൽ
കവിത

ഇടത്താവളത്തിൽ

എ വി ഭാസി August 7, 2020

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

Read More.
Comment on ഇടത്താവളത്തിൽ

ജനശക്തി പുതിയ ലക്കം

കാലം ആവശ്യപ്പെടുന്ന കാല്‍വെപ്പ്

ആദര്‍ശധീരരും സാഹസികരുമായ ആദ്യകാല മലയാള
മാധ്യമ കുലപതികള്‍
മുറുകെപ്പിടിച്ച പത്രധര്‍മ്മ പാഠങ്ങള്‍ വിസ്മരിച്ച് നമ്മുടെ മാധ്യമലോകം വാണിജ്യ
താല്‍പര്യങ്ങള്‍ക്ക് സ്വയമേവ വശംവദമായിത്തീര്‍ന്ന സന്ദര്‍ഭത്തിലാണ്
സാമൂഹിക പരിവര്‍ത്തനത്തിന്‍റെ സമരായുധമായി
1940 കളില്‍
പ്രസിദ്ധീകരിച്ചിരുന്ന ‘ജനശക്തി 2006-ല്‍ ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിച്ചു
തുടങ്ങിയത്.
‘ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’എന്ന
ദൃഢപ്രത്യയമായിരുന്നു
ആ സാഹസിക സമാരംഭത്തിന്‍റെ പ്രഥമ പ്രേരണ.
ജനപക്ഷ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പോലും
ജനവിരുദ്ധവും കമ്പോളാനുകൂലവുമായ നയങ്ങളിലേക്കും നടപടികളിലേക്കും
വ്യതിചലിക്കുന്നതില്‍ ആധിയും ആശങ്കയും പൂണ്ട വിചാരശീലരും ആദര്‍ശ
പ്രണയികളുമായ കേരളീയവായനാസമൂഹം പുതിയ ‘ജനശക്തി’യെ
ആഹ്ലാദാവേശങ്ങളോടെ സ്വീകരിച്ചു, അകമഴിഞ്ഞു സഹായിച്ചു.രൂക്ഷമായ
എതിര്‍പ്പുകള്‍ നേരിട്ടും തീക്ഷ്ണമായ ഞെരുക്കങ്ങള്‍ തരണം ചെയ്തും
പ്രഖ്യാപിത ധര്‍മ്മങ്ങളില്‍ നിന്നും പ്രതിബദ്ധ ലക്ഷ്യങ്ങളില്‍ നിന്നും
വ്യതിചലിക്കാതെ ‘ജനശക്തി’ അതിന്‍റെ യാത്ര തുടരുന്നു.
അച്ചടി മാധ്യമങ്ങള്‍ പലരീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്ന
ഈ കാലഘട്ടത്തില്‍, ആ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒരു ഓണ്‍ലൈന്‍
എഡിഷന്‍ അനിവാര്യമാണെന്ന തിരിച്ചറിവ് മാനിച്ചാണ്, സാഹസികമെങ്കിലും
അര്‍ത്ഥപൂര്‍ണ്ണമായ ഈ സംരംഭത്തിന് ഞങ്ങള്‍ ഇവിടെ തുടക്കം കുറിക്കുന്നത്.
വസ്തുനിഷ്ഠമായ വാര്‍ത്തകള്‍,
സത്യസന്ധമായ വിശകലനങ്ങള്‍,
നിര്‍ഭയമായ
വിമര്‍ശനങ്ങള്‍ അതാണ് ‘ജനശക്തി’യുടെ വിട്ടുവീഴ്ചയില്ലാത്ത നയപ്രതിജ്ഞ.
അത് ഇന്നോളം തുടര്‍ന്നു.ഇനിയും തുടരും. നിലനില്‍ക്കുന്നിടത്തോളം.

CONTACT US

GENERAL EDITOR: N SUGATHAN
EDITOR: G SAKTHIDHARAN
Phone: 0471-2467722
Email: janashakthi@gmail.com

POSTAL ADDRESS

Janashakthi Publications
TC 28/2880-2 KRA C-32, Chettikulangara,
Sahodarasamajam Road, GPO,
Trivandrum 695001

Developed by Skopp Team Pvt Ltd | Copy Right : Janashakthi Online