ബിഷപ്പ് ഡെസ്മണ്ട് ടുട്ടു: കറുത്തവന്റെ സുവിശേഷകാരന്‍

ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യരംഗത്തും രാഷ്ട്രീയരംഗത്തും നിറഞ്ഞുനിന്ന ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തൊണ്ണുറാം വയസ്സില്‍ കഥാവശേഷനായി. വര്‍ണ്ണവെറിക്കെതിരെയുള്ള സുദീര്‍ഘമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ പേര് സുപരിചിതമായിരുന്നു. 1984 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബിഷപ്പ് ടുട്ടു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ

Read More.

ഇത് ഗ്രഹണകാലം.

കേരള ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളും സി എ ജി യുടെ, തലകൊയ്യുന്ന കുറ്റപത്രവും ബേബിഡാമിലെ വിവാദ മരം മുറി ഉത്തരവിന്റെ അല്‍പ്പായുസ്സും എല്ലാം കൂടി കാണുമ്പോള്‍ കേരളം ഒരു ദുരന്ത നാടകമാണോ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദം മന്ദബുദ്ധികളെക്കൊണ്ട് നിറച്ചിരിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതോ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സോഫോക്‌ളീസിന്റെയും ഈസ്‌ക്കീലസിന്റെയും മറ്റും ദുരന്ത നാടകങ്ങള്‍ മാത്രം കാണാപ്പാഠം പഠിച്ചു അതില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ കണ്ടെത്തി ഈ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണോ? എന്ത് തൊട്ടാലും ദുരന്തം! എവിടെ തൊട്ടാലും ദുരന്തം.അയ്യേ ഇതെന്ത് ഭരണം?

Read More.

ഇതോ ആഗോളവത്ക്കരണത്തിന് എതിരായ പോരാട്ടം! രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോളവത്ക്കരണത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ഏകസംസ്ഥാന സര്‍ക്കാര്‍ കേരളമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഗോളവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പോരാടുന്നത് ഇങ്ങനെയൊക്കെയാണ്. കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍

Read More.

ജനശക്തി പതിനഞ്ചാം വയസ്സിലേക്ക്

എന്‍ സുഗതന്‍ , ജി ശക്തിധരന്‍. വാക്കുകളെയും ആശയാദര്‍ശങ്ങളെയും വഞ്ചിക്കുകയില്ല എന്ന പ്രതിജ്ഞയോടെ പുരോഗമന ജനകീയാഭിലാഷങ്ങളുടെയും അവസാനം വരെ പൊരുതുന്ന അപ്രതിരോധ്യമായ ഇച്ഛാശക്തിയുടെയും വാങ്മയ സമരായുധമായി പുതിയ ജനശക്തി പ്രസിദ്ധീകൃതമായിട്ട് ഒന്നര ദശാബ്ദത്തിലേക്ക് കടക്കുകയാണ്. ആദ്യലക്കം പുറത്തിറങ്ങിയത് 2006 സെപ്റ്റംബര്‍ 2

Read More.

രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഈ നിരക്ക് തീരുമാനിച്ചു സംസ്ഥാനങ്ങളെ അറിയിക്കണം. സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെ എന്ന സോളിസിറ്റര്‍ ജനറലിന്‍റെ നിര്‍ദേശം കോടതി തള്ളി.

Read More.

കൊവിഡ് രോഗം ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ എണ്ണം 278 ആയി. ദില്ലിയില്‍ ബുധനാഴ്ച ഒരു ആരോഗ്യ പ്രവര്‍ത്തക കൂടി മരിച്ചു.

Read More.

കോവിഡിന്റെ ആഗോള വ്യാപനം ഗുരുതതരം എന്നു ലോകാരോഗ്യ സംഘടന. .അമേരിക്കൻ ഭൂഖണ്ഡത്തിലാണ് തീവ്രതയിൽ മുന്നിൽ.പ്രതിദിനം ഒമ്പത് ലക്ഷം പേർക്കാണ് അവിടങ്ങളിൽ രോഗം ബാധിച്ചത്.

Read More.