സമാധാനത്തിന്റെ കാൽനടക്കാരനായ രാജഗോപാൽ

സമാധാനത്തിന്റെയും നീതിയുടെയും പര്യായമായി പദയാത്രകളെ പരുവപ്പെടുത്തിയ ഗാന്ധിമാർഗ്ഗ പ്രവർത്തകൻ പി വി രാജഗോപാലിന് 2023 ലെ നാൽപ്പതാമത്തെ നിവാനൊ(Niwano) സമാധാന പുരസ്‌കാരം.കണ്ണൂർ തില്ലങ്കേരിക്കാരനാണ് ഈ അംഗീകാരം നേടിയ ഗാന്ധിമാർഗ പ്രവർത്തകൻ പി വി രാജഗോപാൽ. 01.23 കോടി രൂപയും സ്വർണ്ണ മെഡലും

Read More.

കടുകുപാടങ്ങളുടെ
ഖാൽസാ നിനവുകൾ

ഒറ്റയ്ക്കുള്ള യാത്രയിൽ ഭയം കൂടപ്പിറപ്പായിത്തീരുമെന്ന് പലകുറി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ, അത്തരം പ്രയാണങ്ങൾക്ക് മറ്റൊരു തലം കൂടിയുണ്ട്. ലോകം നമ്മെ കലവറയില്ലാതെ പിന്തുണയ്ക്കുമെന്നതാണ് അത്. നമ്മുടെ കൂടെ മറ്റൊരാളുണ്ടെങ്കിൽ, ലോകം വിചാരിക്കും, ഇയാൾക്ക് രാപ്പാർപ്പിനും ഭക്ഷണത്തിനും നമ്മുടെ സഹായമൊന്നും ആവശ്യമില്ലെന്ന്. മറിച്ച്, നമ്മൾ

Read More.

കഥയും ഒരു സമരായുധമാണ്

1993 ജൂലൈ 29 നാണ് ചേകന്നൂർ മൗലവിയെ കാണാതാവുന്നത്. മതപ്രസംഗത്തിന് എന്നു പറഞ്ഞ് ഒരു കൂട്ടമാളുകൾ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. മത വിഷയത്തിൽ ഭൂരിപക്ഷ നിലപാടുകൾക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്തു എന്നതാണ് മൗലവിയുടെ പേരിൽ ചാർത്തെപ്പെട്ട കുറ്റം. അങ്ങനെ മൗലവി മത ഭീകരവാദത്തിന്റെ

Read More.

ആറ്റൂർ രവിവർമ്മ;
സമീപകാല കവികളെ
വഴിതെറ്റിച്ച കവി

മലയാള കവിതയുടെ ചരിത്രത്തിൽ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾക്കുശേഷമുണ്ടായ കവിതകളെ വിലയിരുത്താൻ പൊതുവെ ഉത്തരാധുനികം എന്ന സംപ്രത്യയമാണ് ഉപയോഗിക്കുന്നത്. ആധുനിക കവിതകൾക്കുശേഷമുണ്ടാ യത് എന്ന അർത്ഥത്തിൽ പലരും ഇങ്ങനെ പ്രയോഗിക്കാൻ തുടങ്ങി. ആധുനിക കവിതകളിൽനിന്നും തീർത്തും വ്യത്യസ്തമായ കാവ്യപരിസരമാണ് തൊണ്ണൂറുകൾക്കുശേഷമുണ്ടായത് എന്ന് നമുക്കറിയാം. ഉള്ളടക്കത്തിന്റെയും

Read More.

തോട്ട

ഒരു ഡബിൾ ബാരൽ ഗണ്ണിന്റെ കുഴലുകൾ പോലെയാണ് അപ്പന്റെ കണ്ണുകൾ. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകൾ പോലെ. അപ്പൻ ഉന്നം പിടിക്കുന്നതും കാഞ്ചി വലിക്കുന്നതും ലക്ഷ്യം ബേധിക്കുന്നതും എല്ലാം ആ കണ്ണുകൾ കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓടി മറയുന്ന ഇരയിൽ

Read More.

ഫൂ ……

വീരാംഗനകളും ആണത്തമുള്ളവരും വസിക്കുന്ന നാടല്ലേ കേരളം? ഒരു മുഖ്യമന്ത്രിയുടെ വങ്കത്തം കാണുമ്പോൾ മലയാളിയുടെ തല കുമ്പിട്ടുപോകുന്നു. ജനങ്ങൾ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ജനങ്ങളെയും മാനിക്കുന്ന കേരളം ഇനി നമുക്ക് വേണ്ടേ?

Read More.

പാളയോടൊപ്പം കുഞ്ഞിനെക്കൂടി എറിയരുതേ!

കളങ്കിത രാഷ്ട്രീയത്തിന് ഒരു മുഖവുര എന്ന് ഞങ്ങള്‍ ഈ മുഖപ്രസംഗത്തിന് എളിമയോടെ പേര് ചാര്‍ത്തിക്കോട്ടെ. ഞങ്ങളുടെ ഈ വാക്കുകള്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല. ഇത് സമകാലീന രാഷ്ട്രീയത്തിന് നേര്‍ക്ക് പിടിച്ച നിഴല്‍ കണ്ണാടിയാണ്. ഇതിലാരുടെയെങ്കിലും നിഴലുകള്‍ തെളിയുന്നുണ്ടെങ്കില്‍ അത് അപരാധമായി കാണാതിരുന്നാലും.

Read More.

ബ്രാഹ്മണര്‍ സസ്യാഹാരികളായതെങ്ങനെ?

ഇന്‍ഡ്യയില്‍ സസ്യഭക്ഷണവും സസ്യേതരഭക്ഷണവും തമ്മിലുള്ള പോര് വൈദികകാലം മുതലേ തുടങ്ങിയതാണ്.ബ്രാഹ്മണര്‍ പശുക്കളെ ബലിയര്‍പ്പിക്കുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. ക്ഷത്രിയര്‍ മറ്റുമാംസഭക്ഷണവും മത്സ്യവും കഴിച്ചിരുന്നു. അതിനാല്‍ സസ്യഭക്ഷണത്തെയും സസ്യേതര ഭക്ഷണത്തെയും പറ്റിയുള്ള വിവാദം ചൂടുപിടിക്കുമ്പോഴൊക്കെ അത് ഗോമാംസം തിന്നുന്നവരുമായും സസ്യാഹാരികളുമായി ബന്ധപ്പെട്ടിരുന്നു.

Read More.

തകര്‍ക്കരുത് കരകയറുന്ന കേരളത്തെ

പ്രൊഫ. കെ അരവിന്ദാക്ഷന്‍ ഇപ്പോള്‍ നാം ലക്ഷ്യമിടുന്നതായി എല്‍ ഡി എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് ഒരു നവകേരളം സൃഷ്ടിക്കണമെന്നാണല്ലോ. നല്ല കാര്യം. പുതിയതായൊരു ലക്ഷ്യത്തിലേക്കു നീങ്ങുന്നതിനു മുമ്പ് പഴയതിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തേണ്ടതല്ലേ? മാര്‍ക്സിയന്‍ വിശകലന രീതിയും മറ്റൊന്നല്ല. പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ

Read More.

ചന്ദനക്കുറിയും മിസൈലും

പി എന്‍ ശ്രീകുമാര്‍ “ആ ചന്ദനക്കുറി അണിഞ്ഞ് തീക്ഷ്ണമായ കണ്ണുകളോടെ ചെറു പുഞ്ചിരിയുമായി നില്‍ക്കുന്ന വനിതാ രത്നത്തെ കണ്ടോ? ഇവരുടെ പേര് കേട്ടാല്‍ 141 കോടി ചൈനാക്കാര്‍ പേടിച്ചു വിറയ്ക്കും. പേര് ഡോക്ടര്‍ ടെസ്സി തോമസ്…’ മുകളില്‍ കാണിച്ച ചിത്രവുമായി വാട്സാപ്പില്‍

Read More.