“നീതിദേവത അപമാനിക്കപ്പെടുകയാണോ?”

“നീതിദേവത അപമാനിക്കപ്പെടുകയാണോ?” ‘അതിജീവിത’യുടെ ചങ്കിന്റെ ചങ്കായ സഹോദരൻ രാജേഷ് ബി മേനോൻ കേരളത്തിലെ പൊതുസമൂഹത്തോട് ചോദിക്കുകയാണ് , “നീതിദേവത അപമാനിക്കപ്പെടുകയാണോ?” ജനശക്തിയിലെ പുതിയ ലക്കത്തിലെ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ” “എന്റെ സഹോദരിക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും സംഭവിച്ചുകൂടാ. ഈ കേസിന്റെ വിജയം കേവലം ഞങ്ങളുടെ മാത്രം വിജയമല്ല. ഞങ്ങളെ പിന്തുണയ്ക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും വിജയം കൂടിയാണ്. ഇന്നത്തെ ഈ നീതി നിഷേധം നാം അനുവദിച്ചു കൊടുക്കുകയാണെങ്കിൽ ഭാവിയിൽ ഇതായിരിക്കും നിയമമായിത്തീരുക. പ്രതികരിക്കാൻ നിങ്ങൾ തീരുമാനിക്കുന്നുവെങ്കിൽ ഇതാണ് ആ നിമിഷം………”

” തികച്ചും അവിശ്വസനീയവും കേട്ടുകേൾവി പോലുമില്ലാത്ത വിധവുമാണ് കാര്യങ്ങൾ മാറിമറിയാൻ തുടങ്ങിയത്. പ്രതികൾക്കെതിരെയും പ്രതിഭാഗം അഭിഭാഷകർക്കെതിരെയും പ്രതികരിച്ചവർക്കെതിരെ മാധ്യമ വിലക്കും കോടതിയലക്ഷ്യത്തിന് കേസും വന്നു ചേർന്നു. പ്രതികരിക്കുന്നവരുടെ നാവു കൊയ്യാൻ ഇത് വെള്ളരിക്കാപട്ടണം ആണോയെന്ന് സാധാരണക്കാരനു പോലും തോന്നിത്തുടങ്ങി. ഇതിനെയെല്ലാം അതിജീവിച്ച് അന്വേഷണം കൃത്യമായ ദിശയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നത്. ഈ സ്ഥാനമാറ്റത്തിന് എന്തെല്ലാം വിശദീകരണം സർക്കാർ നൽകിയാലും അതൊന്നും കൃത്യമായ ഉത്തരമാകില്ലെന്ന് മറ്റാരേക്കാളും സർക്കാറിന് തന്നെ ബോധ്യമുണ്ട്. സമൂഹത്തിൽ ഇത്രയും സ്വാധീനമുള്ള ഒരു അഭിനേത്രിക്ക് ഇത്തരത്തിൽ ഒരു അപമാനം നേരിടേണ്ടി വരുകയും അതിൽ നീതി നിഷേധിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ സമൂഹത്തിൽ സാധാരണക്കാരിൽ സാധാരണക്കാരായ പെൺകുട്ടികൾ എങ്ങനെയാണ് തങ്ങളുടെ നീതിക്കുവേണ്ടി പോരാടാൻ തയ്യാറാകുക? –സ്വന്തം സഹോദരൻ ചോദിക്കുന്നു. ഏതു പൊളിറ്റിക്കൽ സെക്രട്ടറിയുടെ കയ്യിൽ ഉത്തരമുണ്ട് . ( ജനശക്തിയുടെ പുതിയ ലക്കത്തിൽ. ലേഖനം പൂർണരൂപത്തിൽ വായിക്കുക. ഒറ്റക്കോപ്പി വിലെ 30 രൂപ GooglePay 9847055422)

30Hariharan Sreenivasan Sivakami, Ramachandran Nair and 28 others1 Comment3 SharesLikeCommentShare

1 Comment

Most relevant