ജയിൽ ചാടിയ പാലസ്തീനികൾ വീരോചിതമായി കീഴടങ്ങി

സെപ്റ്റംബർ ആറാം തീയതി, വടക്കൻ ഇസ്രായേലിലെ ഗിൽബോവയിലുള്ള മാക്സിമം സെക്യൂരിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട എല്ലാവരെയും പിടി കൂടിയതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ ഗിൽബോവയിൽ നിന്ന് അന്താരാഷ്ട്ര അതിർത്തി കടന്ന് പലസ്തീനിലെ ജെനിൻ പട്ടണത്തിലെത്തിയവർക്ക് വീരോചിത പരിവേഷമാണ് പാലസ്തീനികൾ നൽകിയിരിക്കുന്നത്. 

ജയിൽ ചാടിയവരെ കണ്ടെത്താനായി വളരെ ക്രൂരമായ നടപടികളാണ് ഇസ്രായേൽ സ്വീകരിച്ചത്. ജയിൽപുള്ളികളെ സഹായിച്ചുവെന്ന സംശയത്തിൽ നൂറ് കണക്കിന് പാലസ്തീനികളെ അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ തനിക്ക് അഭയം തന്ന വീട്ടുക്കാരുടെ ദേശസ്നേഹത്തെ പ്രകീർത്തിച്ചും പൊരുതുന്ന പാലസ്തീൻ ജനതക്ക് അഭിവാദ്യങ്ങളർപ്പിച്ചുമാണ് അവശേഷിച്ച രണ്ടു ജയിൽപുള്ളികൾ പൊലീസിന് കീഴടങ്ങിയത്. 

4650 പാലസ്തീനികളാണ് രാഷ്ട്രീയത്തടവുകാരായി നിരവധി ഇസ്രായേൽ ജയിലുകളിൽ കഴിയുന്നത്. അതിൽ 520 പേർക്കെതിരെ ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 200 പേർ കുട്ടികളും 40 പേർ സ്ത്രീകളുമാണ്.