പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണ്ണര്‍ക്ക് കൈമാറി.ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പര്യവസാനം. അപമാനിതനായി തുടരാനില്ലെന്ന് അമരീന്ദര്‍ വ്യക്തമാക്കി. 15 എം എല്‍ എ മാരുടെ പിന്തുണയെ ഇപ്പോള്‍ അമരീന്ദറിനുള്ളൂ.അടുത്ത മുഖ്യമന്ത്രി ആരാവും എന്നത് ഉറപ്പായില്ല.എന്നാലും സിഖ് സമുദായത്തിലെ അംഗമാകനാണ് കൂടുതല്‍ സാധ്യത. അടുത്തയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ അകാലിദള്‍ സ്വാധീനം വര്‍ധിപ്പിച്ചതായി കണക്കാക്കുന്നു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി യും സിഖ് വിഭാഗത്തിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.