കേരളത്തിലെ മാധ്യമ രംഗത്തെ കുലപതികളില്‍ ഒരാളായ കെ എം റോയ് (82) അന്തരിച്ചു.
കൊച്ചി: കേരളത്തിലെ മാധ്യമ രംഗത്തെ കുലപതികളില്‍ ഒരാളായ കെ എം റോയ് (82) കൊച്ചിയിലെ വസതിയില്‍ അന്തരിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന റോയ് പല പ്രസിദ്ധീകരണങ്ങളില്‍ പംക്തികാരന്‍ ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ എം എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു എൻ ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. അഖിലേന്ത്യാ തലത്തില്‍ പത്രപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു. അരഡസന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെനാളായി ചികിത്സയിലായിരുന്നു. ഒരുവട്ടം കൊച്ചി കോര്‍പ്പരേഷന്‍ കൌണ്‍സില്‍ ഇടതുപക്ഷ അംഗമായിരുന്നു. സ്വദേശാഭിമാനി, കേസരി പുരസ്ക്കാരങ്ങള്‍ അടക്കം ഡസനിലേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.