ഉത്തരകൊറിയക്ക് ശീതകാല ഒളിമ്പിക്സ് നഷ്ടമാവും
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ ടീമിനെ അയക്കാത്തതിനാൽ ഉത്തരകൊറിയയെ 2022 ഡിസംബർ വരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ (ഐഒസി) നിന്ന് സസ്‌പെൻഡ് ചെയ്തു. ബുധനാഴ്ച്ച നടന്ന എക്സിക്യൂട്ടീവ് ബോർഡിന് ശേഷം അദ്ധ്യക്ഷൻ തോമസ് ബാക് ആണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 2022ൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തര കൊറിയക്കിനി സാധിക്കില്ല. മാത്രമല്ല ഐഒസിയിൽ നിന്നും ഇനി യാതൊരു വിധ സാമ്പത്തിക സഹായവും ലഭ്യമാവുകയുമില്ല.