പഞ്ച്ഷീർ താഴ്വരയും താലിബാന് കീഴടങ്ങി

വഴങ്ങാതിരുന്ന അവസാന മേഖലയും പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാനിൽ  സമ്പൂർണ്ണാധിപത്യം താലിബാൻ നേടിയെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് താലിബാൻെറ മാധ്യമവക്താവ് സബീഹുല്ല മുജാഹിദ് കാബൂളിൻെറ വടക്ക്-കിഴക്കുള്ള പഞ്ച്ഷീർ താഴ്വര പിടിച്ചെടുത്ത വാർത്ത പുറത്ത് വിട്ടത്. എന്നാൽ പഞ്ച്ഷീർ താഴ്വരയിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിൻെറ വക്താക്കൾ ഈ വാർത്ത നിഷേധിക്കുകയും തന്ത്രപ്രധാന മേഖലകളിൽ യുദ്ധം തുടരുകയാണെന്നും അറിയിച്ചു. എന്തു തന്നെയായാലും താഴ്‌വരയിൽ താലിബാൻ കാര്യമായ മുന്നേറ്റം നടത്തി കഴിഞ്ഞെന്ന് ഉറപ്പാണ്. എന്നാൽ വിമതസൈന്യത്തിൻെറ നായകൻ അഹമ്മദ് മസൂദും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഉപരാഷ്ട്രപതി അമറുള്ള സലേയും എവിടെയാണെന്ന് ഇതുവരെ അറിയാൻ മാധ്യമഏജൻസികൾക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. അവരെ പിടികൂടുന്ന വരെ താലിബാൻ യുദ്ധം തുടരാനാണ് സാധ്യത.