സിറിയയും ഇറാഖും വരൾച്ചയിലേക്ക്

ഉയരുന്ന താപനിലയും കുറയുന്ന മഴയും സിറിയയിലേയും ഇറാഖിലേയും ദശലക്ഷക്കണക്കിനാളുകളെ വരൾച്ചയിലേക്ക് തള്ളിനീക്കുകയാണ്. കൃഷിക്കാവശ്യമായ ജലത്തിൻെറ അഭാവം കാരണം മേഖലയുടെ സാമ്പത്തിക രംഗവും വളരെ മോശമാണ്. കോവിഡും പടർന്നു പിടിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിനാളുകൾ ജലക്ഷാമം കാരണം പാലായനം ചെയ്തു കഴിഞ്ഞു. 

ജലക്ഷാമം കാരണം ഡാമുകളിൽ വൈദ്യുതി ഉൽപ്പാദനം കുറയുന്നത് ആശുപത്രികളുൾപ്പെടെയുള്ള പൊതുസേവനങ്ങളെയും ബാധിക്കുന്നുണ്ട്. വയറിളക്കം പോലുള്ള രോഗങ്ങളും വ്യാപകമാണ്. ഈ നാടുകളുടെ ജീവനാഡിയായ ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളിൽ ജലനിരപ്പ് അപകടകരമാം വിധം താണുകഴിഞ്ഞു. മെഡിറ്ററേനിയൻ മേഖലയിലെ താപനില വരുംവർഷങ്ങളിൽ ഉയരുമെന്നതിനാൽ, സിറിയയിലേയും ഇറാഖിലേയും വരൾച്ച നിലനിൽക്കാനാണ് സാധ്യത.