depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ – Janashakthi Online

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസിൽ നിന്ന് 57 ആക്കി വർധിപ്പിക്കണമെന്ന് പതിനൊന്നാം  ശമ്പള പരിഷ്കരണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ റിപ്പോർട്ടില്‍  ശുപാർശ ചെയതു. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. ജോലി സമയം വർധിപ്പിക്കണം.
സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 % ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണമെന്നും . ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും  കമ്മിഷന്‍ ശുപാര്‍ശ ചെയ്തു..