കോവിഡ്: കേരളം കടുത്ത ആശങ്കയിൽ ഇന്ന് മുപ്പതിനായിരം കടന്നു

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികൾ; ഇന്ന് മുപ്പതിനായിരം കടന്നു. ടിപിആർ 19.03; 215 മരണം.ഇതോടെ ആകെ മരണം 19,972 ആയി. ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. ഇതുവരെ 3,06,19,046 സാമ്പിളുകളാണ് പരിശോധിച്ചത്.123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു.20,271 പേര്‍ രോഗമുക്തി നേടി