മുംബൈ : മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് അറസ്റ്റിലായി എട്ട് മണിക്കൂറിന് ശേഷം ജാമ്യം അനുവദിച്ചത്. നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പൊലീസ് റാണെയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌ത് വാറന്റ് പുറപ്പെടുവിച്ചിരുന്നു.