ഇസ്രായേൽ തിരിച്ചു പിടിക്കാനൊരുങ്ങി കൊറോണ
മഹാമാരിയെ പിടിച്ചുകെട്ടിയെന്ന പേരിൽ ലോകമെമ്പാടും ഇസ്രായേൽ പ്രകീർത്തിക്കപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് പോലും അവിടെ പിൻവലിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം പൗരന്മാർക്കും വാക്സിൻ നൽകിയാണ് ഇസ്രായേൽ ഈ ‘നേട്ടം’ (?) കൈവരിച്ചത്. എന്നാൽ ദൈനംദിന രോഗികൾ അയ്യായിരത്തിന് മേലയായതോടെ രോഗപരിശോധനയും സാമൂഹിക അകലവും മാസ്ക് ധരിക്കലും വീണ്ടും ഇവിടെ നിബന്ധിതമാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിന് കുട്ടികളുൾപ്പെടെ എല്ലാവർക്കും ഗ്രീൻപാസ് ഈയാഴ്ച മുതൽ നിർബന്ധമാക്കി.
മഹാമാരിയെ ചെറുക്കാൻ നിലവിലുള്ള വാക്സിനേഷനുകളൊന്നും ഫലപ്രദമല്ല എന്ന വിദഗ്ദ്ധാഭിപ്രായം മാനിക്കാത്തതാണ് ഇസ്രായേലിന് വിനയായത്. പിഫൈസർ വാക്സിനുകളാണ് ആ രാജ്യത്ത് ഉപയോഗിച്ചത്. ആകെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിന് ബൂസ്റ്റർ ഡോസും നൽകി. പക്ഷെ ഇവർക്കിടയിൽ പോലും വ്യാപകമായ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അറുപത് വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ.