മനേഷ് ഭാസ്കര്‍ അന്തരിച്ചു

കേരള അഡ്വന്‍ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍ മനേഷ് ഭാസ്കര്‍ (42)അന്തരിച്ചു. കൊവിഡാനന്തര ചികിത്സക്കിടെയായിരുന്നു മരണം. എസ് എഫ് ഐ സ്ഥാപക പ്രസിഡന്‍റ് സി ഭാസ്കരന്റെയും ദേശാഭിമാനി ന്യൂസ്‌ എഡിറ്റര്‍ ആയിരുന്ന തുളസി ഭാസ്കരന്റെയും ഇളയ മകനാണ്. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍ ജ്യേഷ്ഠനാണ്. മൃതദേഹം ശനിയാഴ്ച തലസ്ഥാനത്ത് ധര്‍മ്മാലയം റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.ഞായറാഴ്ച ശാന്തികവാടത്തില്‍ സംസ്കരിക്കും.