depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp അഫ്ഗാൻ അഭയാർത്ഥികളെ തടഞ്ഞ് പാക്കിസ്ഥാൻ – Janashakthi Online

അഫ്ഗാൻ അഭയാർത്ഥികളെ തടഞ്ഞ് പാക്കിസ്ഥാൻ

കാബൂൾ-ഇസ്ലാമാബാദ് പാതയിലെ ടോർഖാം അതിർത്തിയിൽ അഫ്ഗാൻ അഭയാർത്ഥികളെ കർശനമായി തടയുന്ന പാക്കിസ്ഥാൻെറ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്നു. മറുവശത്ത് വ്യാപാരാവശ്യത്തിനല്ലാതെയുള്ള എല്ലാ അതിർത്തി കടന്നുള്ള നീക്കങ്ങളും താലിബാനും തടയുകയാണ്. ലക്ഷക്കണക്കിനാളുകൾ രാജ്യത്തിന് പുറത്തേക്ക്  പോകാൻ ശ്രമിക്കുമ്പോൾ, ആരെയും അതിനനുവദിക്കാതെ അതിർത്തികളിലും വിമാനത്താവളങ്ങളിലും കർശനപരിശോധനകളാണ് താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിലെ ഏറ്റവും തിരക്കേറിയ ചെക്ക് പോസ്റ്റ് ടോർഖാമിലാണ്. പാക്കിസ്ഥാനിലെ പെഷവാറും അഫ്ഗാനിലെ ജലാലാബാദും ഇതിൻെറ രണ്ട് വശങ്ങളിലാണ്. ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങളും ആളുകളും ഇതുവഴി കടന്നുപോകാറുണ്ട്. നിരവധി അഫ്ഗാനികൾ പാക്കിസ്ഥാനിലേക്ക്, ഒരു രേഖയുമില്ലാതെ തന്നെ, പ്രവേശിച്ച് പുതിയ ജീവിതം കെട്ടിപ്പെടുത്തതും ഇതേ അതിർത്തി കേന്ദ്രത്തിലൂടെ സഞ്ചരിച്ചായിരുന്നു.  എന്നാൽ ഇന്ന് ടോർഖാമിൻെറ അഫ്ഗാൻ ഭാഗത്ത് താലിബാൻ പോരാളികൾ നിലയുറപ്പിച്ചതോടെ വ്യാപാരാവശ്യത്തിനല്ലാത്ത ഒരു യാത്രയും സാധ്യമല്ല. പക്ഷെ അഭയാർത്ഥികളെ കർശനമായി തടയാനുള്ള പാക്കിസ്ഥാൻ ഭരണകൂടത്തിൻെറ തീരുമാനം അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഇതിനകം മുപ്പതു ലക്ഷത്തിലധികം അഫ്ഗാൻ അഭയാർത്ഥികൾ രാജ്യത്തുള്ളതിനാൽ, ഇനിയും അഭയാർത്ഥികളെ സ്വീകരിക്കുന്നത് പ്രായോഗികമല്ല എന്ന നിലപാടാണ് പാക്കിസ്ഥാനുള്ളത്.