കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഉണ്ടായ മാനഭംഗങ്ങൾ , കോലപാതകങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളിൽ കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മറ്റ് അതിക്രമങ്ങൾ സംബന്ധിച്ച അന്വേഷണം പശ്ചിമ ബംഗാൾ പൊലീസിലെ പ്രത്യേക മൂന്നംഗ സംഘം അന്വേഷിക്കും. അവരുടെ പേരുകൾ കോടതി ഇന്ന് പ്രഖ്യാപിച്ചു. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും ഈ അന്വേഷണങ്ങൾ. സംസ്ഥാന സർക്കാരിന് കനത്ത പ്രഹരമാണ് കോടതിയുടെ തീരുമാനം.