സുനന്ദ പുഷ്ക്കരിന്റെ മരണത്തില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്​.എല്ലാ കുറ്റങ്ങളില്‍ നിന്നും തരൂരിനെ ഒഴിവാക്കിയതായി കോടതി വ്യക്തമാക്കി. എഴരവര്‍ഷമായി ഈ സംഭവത്തില്‍ താന്‍ പീഡനം സഹിക്കുകയായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു