അഫ്ഗാൻ പിന്മാറ്റത്തെ ന്യായീകരിച്ച് ബൈഡൻ

ലക്ഷക്കണക്കിനാളുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പാലായനം ചെയ്യുമ്പോൾ, ആ രാജ്യത്ത് നിന്ന് ധൃതി പിടിച്ച് പിൻവാങ്ങിയ തീരുമാനത്തെ ന്യായീകരിക്കാനുള്ള  അമേരിക്കൻ ഭരണകൂടത്തിൻെറ പരിശ്രമം കൂടുതൽ വിമർശനങ്ങൾ എറ്റു വാങ്ങുകയാണ്.  തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ അഫ്ഗാനിലെ സംഭവ വികാസങ്ങൾ ജൂലൈയിൽ തന്നെ അമേരിക്ക അവിടുന്ന് പിൻവാങ്ങിയ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായി പ്രെസിഡെൻറ് ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സൈന്യം സ്വയം പിന്മാറുന്ന ഒരു യുദ്ധത്തിൽ അമേരിക്കൻ സൈനികർ പോരാടുന്നതോ മരിക്കുന്നതോ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂളിലെ സംഭവവികാസങ്ങളുടെ പേരിൽ അമേരിക്കയും ബൈഡൻ ഭരണകൂടവും വലിയ എതിർപ്പുകളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഖ്യാതിക്ക് തന്നെ കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ബൈഡൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതെന്ന് നിലപാടാണ് റിപ്പബ്ലിക്കൻ പാർട്ടി എടുത്തിരിക്കുന്നത്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ നേരിട്ട് ഇടപ്പെടാൻ അമേരിക്കക്ക് നിയമപരമായി ബാധ്യതയുണ്ടെന്നാണ് അഫ്ഗാൻ സൈനിക ദൗത്യത്തിന് ഉത്തരവിട്ട മുൻ പ്രെസിഡെൻറ് ജോർജ് ബുഷ് പറഞ്ഞത്. എന്നാൽ അഫ്ഗാനിലെ രാഷ്ട്രനിമ്മാണമായിരുന്നില്ല അമേരിക്കൻ ദൗത്യത്തിൻെറ ലക്ഷ്യമായിരുന്നെന്ന് ബൈഡൻ പ്രസ്താവിച്ചു. കുറച്ചു കൂടുതൽ കാലം സൈന്യം തുടരുന്നത് കൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളിൽ കാര്യമായ എന്തെങ്കിലും പുരോഗതിയുണ്ടാവില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ താലിബാൻ ഒരിക്കലും അഫ്ഗാനിസ്ഥാൻ പൂർണ്ണമായി പിടിച്ചെടുക്കില്ലെന്നായിരുന്നു കഴിഞ്ഞ മാസം പത്ര സമ്മേളനത്തിൽ ബൈഡൻ പറഞ്ഞിരുന്നത്.