കൊച്ചി: സാങ്കേതിക സര്‍വകാലശാല പരീക്ഷകള്‍ നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കി. സിംഗിള്‍ ബഞ്ച് ഇന്നലെ പരീക്ഷകള്‍ സ്റ്റേ ചെയ്തിരുന്നു.ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സ്റ്റേ നീക്കി.പരീക്ഷകള്‍ നാളെ മുതല്‍.