നിയമസഭയിലെ കയ്യാങ്കളി: സർക്കാരിന്കനത്ത തിരിച്ചടി

ന്യുഡൽഹി: നിയമസഭയിലെ കയ്യാങ്കളി, ഹൈക്കോടതി വിധി ശരിവെച്ചു. സർക്കാരിന്റെ ഹർജ്ജി തള്ളി. ജനപ്രതിനിധികളുടെ പ്രത്യേക അവകാശം എന്നത് അവർക്ക് നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് രക്ഷപ്പെടാനുള്ള പരിരക്ഷയല്ല എന്നു സുപ്രീം കോടതി വ്യക്തമാക്കി. .പൊതു നിയമത്തിൽ നിന്ന് ഒഴിവാക്കാനുള്ള പരിരക്ഷയല്ല പ്രത്യേക അവകാശം. പബ്ലിക് പ്രോസിക്യുറ്റ റുടെ നീക്കം ഭരണഘടനയോടും ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ തെറ്റായ വായനയാണിത്.സർക്കാരിന്റെ താല്പ്പര്യങ്ങൾക്കു അനുസരിച്ചു മാത്രം പ്രവർത്തിക്കേണ്ടതല്ല പ്രോസിക്യുറ്റർ. ഇത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തലാണ് . സർക്കാരിന്റെ വാദത്തിൽ ഒരു കഴമ്പുമില്ല.