യദിയൂരപ്പ രാജിവെക്കുന്നു
ബംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ രാജിവെക്കുന്നു. രാജികത്ത് വൈകിട്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കും. മുഖ്യമന്ത്രി പദവിയില്‍ നിന്ന് യദിയൂരപ്പയെ മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതിനിടയിലാണ് രാജി. ഇന്നലെ യദിയൂരപ്പയെ മാറ്റിയേക്കുമെന്ന അഭ്യുഹം ഉണ്ടായിരുന്നു. പാര്‍ട്ടി പ്രസിഡന്റ് നദ്ദ എന്തു പറഞ്ഞാലും അനുസരിക്കുമെന്ന് ഇന്നലെ യദിയൂരപ്പ വ്യക്തമാക്കിയിരുന്നു. നാടകീയമായ രാഷ്ട്രീയ അട്ടിമറിയിലൂടെ കോണ്‍ഗ്രസ്- ജനതാദള്‍ സെകുലര്‍ മന്തിസഭയിലെ 18 പേരെ കൂറുമാറ്റിയാണ് നാലാം വട്ടം യദിയൂരപ്പ മുഖ്യമന്ത്രി പദവിയിലെത്തിയത്. എന്നാല്‍ രണ്ട് മാസത്തോളമായി ബിജെപിയില്‍ യദിയൂരപ്പക്കെതിരെ രോഷം നുരഞ്ഞു പോന്തുകയായിരുന്നു. മന്ത്രിസഭാ പുനസംഘടനയെ തുടര്‍ന്നാണ് ഇപ്പോള്‍ ബിജെപിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇന്ന് മന്ത്രിസഭ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ചടങ്ങിലാണ് വിതുമ്പി പൊട്ടി അദ്ദേഹം രാജി പ്രഖ്യാപിച്ചത്. 2012 ല്‍ ബിജെപി യില്‍ നിന്ന് രാജിവെച്ച യെദിയൂരപ്പ കര്‍ണാടക ജനപക്ഷം ഉണ്ടാക്കിയെങ്കിലും 2014 ല്‍ ബിജെപി യില്‍ തിരിച്ചെത്തി.അധികാരത്തിലെത്തിയിരുന്നു.